2011 ലെ സെൻസസ് ജാതി അടിസ്ഥാനത്തിൽ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടു സമർപ്പിച്ച ഹർജി 2009 ഏപ്രിൽ 9ന് സുപ്രീം കോടതി തള്ളി.സ്വകാര്യമേഖലയിൽ സംവരണം ഏർപ്പെടുത്തുന്നതിനെ സി ഐ ഐ യും ഫിക്കിയും എതിർക്കുന്നു. എന്നാൽ മന്മോഹൻ സിങ്ങിന് അക്കാര്യത്തിൽ വ്യഗ്രതയുണ്ട്. ഇൻഡ്യൻ ജനസംഖ്യയിൽ ബ്രാഹ്മണരും ബനിയമാരും ജൈനരും മൊത്തം ചേർന്നാൽ 6%മോ അതിൽക്കുറവോ ആയിരിക്കും.
ഭരണ അച്ചുതണ്ട്: ബ്രാഹ്മണായ ജവാഹർലാൽ നെഹൃ, ബനിയയായ എം കെ ഗാന്ധിയുടെ അനുഗ്രഹത്തോടെ പ്രധാനമന്ത്രിയായി.
വ്യവസായം: ഇൻഡ്യയിലെ ഏറ്റവും വലിയ 30 വാണിജ്യ കമ്പനികൾ ചേർന്നതാണു സെൻസെക്സ്.
വ്യവസായരംഗത്തെ ബ്രാഹ്മണ-ബനിയ സ്വാധീനം
എ സി സി സുമിത് ബാനർജി എന്ന ബ്രാഹ്മണനാണു നടത്തുന്നത്;ഭെൽ രവികുമാർ സ്വാമി എന്ന ബ്രാഹ്മണനും. ഭാരതി എയർടെൽ ഉടമ സുനിൽ മിത്തലും ഗ്രാസിം, ഹിൻഡാൽകോ ഇവയുടെ ഉടമസ്ഥനായ കുമാർ മംഗളം ബിർളയും ബനിയമാരാണ്.
എച്ച് ഡി എഫ് സിയുടെ തലവൻ ദീപക ശർമ എന്ന ബനിയയും ഹിന്ദുസ്ഥാൻ യുനിലിവറിന്റേത് നിതിൻ പർഞ്ജ്പൈ എന്ന ബ്രാഹ്മണനും ഐ സി ഐ സി ഐ ബാങ്കിന്റേത് കെ വി കമ്മത്ത് എന്ന ബ്രാഹ്മണനും ആണ്.
ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ മേധാവി യോഗേഷ് ഗൌർ എന്ന ബ്രാഹ്മണനും എൽ & റ്റിയുടേത് എ എം നായിക്ക് എന്ന ബ്രാഹ്മണനും എൻ റ്റി പി സിയുടേത് ആർ എസ് ശർമ എന്ന ബ്രാഹ്മണനും ഒ എൻ ജി സിയുടേത് ആർ എസ് ശർമ എന്ന ബ്രാഹ്മണനുമാണ്.
റിലയൻസ് ഗ്രുപ്പ് സ്ഥാപനങ്ങൾ മുകേഷ് അംബാനി, അനിൽ അംബാനി ഈ ബനിയമാരുടേതാണ്.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇൻഡ്യയുടെ തലപ്പത്ത് ഒ പി ഭട്ട് എന്ന ബ്രാഹ്മണനാണ്. സ്റ്റെർലൈറ്റ് ഇൻഡ്സ്ട്രിയിൽ അനിൽ അഗർവാൾ എന്ന ബനിയയും സൺ ഫാർമയിൽ ദിലീപ് സംഘ്വി എന്ന ബനിയയും റ്റാറ്റ സ്റ്റീലിൽ ബി മുത്തുരാമൻ എന്ന ബ്രാഹ്മണനുമാണ് മേധാവികളായുള്ളത്.
സോഫ്റ്റ് വെയർ കമ്പനികൾ
ഇൻഡ്യയിലെ സോഫ്റ്റ് വെയർ കമ്പനികളിൽ ഇൻഫൊസിസ് ക്രിസ് ഗോപാലകൃഷ്ണൻ എന്ന ബ്രാഹ്മണന്റേതാണ്.(മുൻപുണ്ടായിരുന്ന നാരായണ മുർത്തിയും നന്ദൻ നിലേക്കനിയും ബ്രാഹ്മണർ തന്നെ). റ്റി സി എസ് സുബ്രഹ്മണ്യൻ രാമദൊരൈ എന്ന ബ്രാഹ്മണൻ നടത്തുന്നതാണ്. വിപ്രൊയുടെ ഉടമസ്ഥൻ അസിം പ്രേംജി ഒരു ഖോജയാണ്. ഖോജമാർ ലുഹാന എന്ന വ്യാപാര സമുദായത്തിൽ(എൽ കെ ആഡ്വാണിയുടെയും മുഹമ്മദാലി ജിന്നയുടെയും സമുദായം)നിന്ന് പരിവർത്തനം ചെയ്ത സെവെനർ വിഭാഗത്തിൽപ്പെട്ട ശിയയാണ്.
എയർലൈൻസ്
ഇൻഡ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനി കിങ്ഫിഷർ വിജയ് മല്ല്യ എന്ന ബ്രാഹ്മണന്റെ വകയാണ്; ജെറ്റ്, നരേഷ് ഗോയൽ എന്ന ബനിയയുടേതും.
മൊബീൽ ഫോൺ
മൊബീൽ ഫോൺ കമ്പനികളിൽ റിലയൻസ് കമ്യുണിക്കേഷൻസ് അംബാനിമാരുടേതും എയർറ്റെൽ മിത്തലിന്റേതും വോഡഫോൺ രൂജയുടേതും ഐഡിയ ബിർളയുടേതും സ്പൈസ് മോഡിയുടേതും ആണ്; എല്ലാവരും ബനിയമാർ.
ഇൻഡ്യയിലെ ക്രിക്കറ്റും നടത്തുന്നത് ബനിയയാണ്; ലളിത് മോഡി. മുൻഗാമിയും ബനിയ ആയിരുന്നു; ജഗ്മോഹൻ ഡാൽമിയ.
മനുവാദി മാധ്യമങ്ങൾ
രണ്ടു വലിയ പത്രങ്ങളിൽ റ്റൈംസ് ഒഫ് ഇൻഡ്യ ജൈനരുടേതും ഹിന്ദ്സ്ഥാൻ റ്റൈംസ് ബനിയ(ബിർള)യുടേതും ആണ്. മുന്നാമത്തെ വലിയ പത്രം-ഹിന്ദു-ബ്രാഹ്മണരായ കസ്തൂരി അയ്യങ്ഗാർ കുടുംബത്തിന്റേതാണ്. ഇൻഡ്യൻ എക്സ്പ്രസ്, ഗോയങ്ക എന്ന ബനിയയും സീ റ്റീവീ സുഭാഷ് ചന്ദ്ര ഗോയൽ എന്ന ബനിയയും ആണു നടത്തുന്നത്.
ഹിന്ദി പത്രങ്ങളിൽ ദൈനിക് ജാഗരണും ദൈനിക് ഭാസ്കറും ബനിയമാരുടേതാണ്(യഥാക്രമം ഗുപ്തയും അഗർവാളും).ഗുജറാത്തി പത്രം ദിവ്യ ഭാസ്കറും അഗർവാളുമാരുടേതാണ്. ഗുജറാത്തിലെ ഏറ്റവും വലിയ പത്രം ഗുജറാത്ത് സമാചാർ ജൈനരുടെ(ഷാ) ഉടമസ്ഥതയിലും ഏറ്റവും വലിയ മറാഠി പത്രം ലോക് മത്തിന്റേയും രാജസ്ഥാൻ പത്രികയുടേയും ഉടമസ്ഥർ ജൈനരാണ്(ദർദയും കോഠാരിയും).നവ്ഭാരത് റ്റൈംസ് ജൈനരും ഹിന്ദുസ്ഥാൻ ബിർള(ബനിയ)യും നടത്തുന്ന പത്രങ്ങളാണ്. അമർ ഉജാല മഹേശ്വരി എന്ന ബനിയയുടേതാണ്.
സ്റ്റീൽ കമ്പനികൾ
ഇൻഡ്യയിലെ സ്റ്റീൽ കമ്പനികളിലെ എസ്സാർ ബനിയമാരുടേതാണ്(റുയ്യ),ആർസെലർർ മിത്തൽ ലക്ഷ്മി മിത്തൽ എന്ന ബനിയയുടേതും ഇസ്പറ്റ് മിത്തൽമാരുടേതും ജിൻഡാൽ സ്റ്റീൽ,ഭൂഷൻ സ്റ്റീൽ (സിംഘാൽ),വിസാ സ്റ്റീൽ(അഗർവാൾ) ഇവ ബനിയമാരുടേതാണ്.സർക്കാർ ഉടമസ്ഥതയിലുള്ള സെയിൽ നടത്തിക്കൊണ്ടു പോകുന്നത് എസ് കെ രൂങ്ത എന്ന ബനിയയും ലോയ്ഡ് സ്റ്റീൽ ഉടമസ്ഥൻ ഗുപ്ത എന്ന ബനിയയും ആണ്.
സിമന്റ് കമ്പനികൾ
അംബുജ സിമന്റ് നിയോഷ്യ-സേഖ്സാരിയ എന്ന ബനിയയുടേതും ഡാൽമിയ സിമന്റ്സ് ,അൾട്രറ്റെക് & വിക്രം സിമന്റ്സ് (ബിർള) ജെ കെ സിമന്റ്സ് (സിംഘാനിയ) ഇവയും ബനിയമാരുടേതാണ്.
ഹിന്ദുസ്ഥാൻ മോട്ടോർസ് ബിർളയുടേതും ബജാജ് ഓട്ടൊ വേറൊരു ബനിയയുടേതും ആണ്
പഴയ സമ്പ്ദ്വ്യവസ്ഥ,പുത്തൻ സമ്പദ്വ്യവസ്ഥ:
ഇൻഡ്യയിലെ മുഴുവൻ സമ്പദ്വ്യവസ്ഥയുടെയും മേലാളന്മാരും നടത്തിപ്പുകാരും ഈ രണ്ടു ജാതിക്കാരാണ്.
അറിവിന്റെ കുത്തക ഉപയോഗിച്ച് ബ്രാഹ്മണരും ഉന്നത വിശ്വാസ്യതയുള്ള വ്യാപാര സംസ്കാരം കൊണ്ട് ബനിയകളും പ്രമുഖന്മാരായി. അവരുടെ പ്രാഗൽഭ്യം ലോകനിലവാരമാർന്നതാണ്. മുതലാളിത്ത രൂപവത്കരണത്തിന്റെ നിലവിലെ യാഥാർഥ്യത്തിൽ മറ്റു ജാതിക്കാർക്ക് എളുപ്പം കയറിപ്പോകാൻ വിഷമമാണ്.
ഇൻഡ്യയിലെ ഏറ്റവും വലിയ ജാതി ശുദ്രന്മാരുടേതാണ്. ശുദ്രർ അയിത്തജാതിക്കാരാണെന്നാണു നാം കരുതുന്നത്.എന്നാൽ വാസ്തവത്തിൽ അവർ കർഷകരാണ്. പട്ടേലുകളെപ്പോലുള്ള കർഷക ജാതിക്കാർ ഇൻഡ്യയുടെ ജനസംഖ്യയുടെ 50 ശതമാനത്തിനുമേൽ വരും.
ശുദ്രരാണു രാഷ്ട്രീയം നിയന്ത്രിക്കുന്നത്
ആന്ധ്രപ്രദേശ് ഒരു ക്രിസ്ത്യൻ കർഷകനും(വൈ എസ് ആർ റെഡ്ഡി) ബിഹാർ ഒരു കർഷക കുർമിയും(നിതിഷ് കുമാർ) ഗുജറാത്ത് ഒരു തേലി/ഗഞ്ചി ജാതിക്കാരനും(നരേന്ദ്ര മോഡി)യുമാണു നിയന്ത്രിക്കുന്നത്.
ഹര്യാനയിൽ ഒരു കർഷക ജാട്ടും(ഭൂപീന്ദർ ഹൂഡ) കർണാടകയിൽ കർഷകനായ ലിങ്ഗായത്തും(ബി എസ് യദിയുരപ്പ)കേരളത്തിൽ കർഷക-ഈഴവ ഒ ബിസിയും (വി എസ് അച്ചുതാനന്ദൻ)മധ്യപ്രദേശിൽ കർഷക-ഒ ബി സിയും (ശിവ്രാജ് ചൌഹാൻ) ഭരിക്കുന്നു.
മഹാരാഷ്ട്ര കർഷകനായ മറാഠയും(അശോക് ചവാൻ) രാജസ്ഥാൻ കർഷകനായ മാലി(അശോക് ഗെയ്ലോട്ട്)യും പഞ്ജാബ് കർഷകനായ ജാട്ടും(പ്രകാശ് ബാദൽ)തമിഴ്നാട് ഒരു ബാർബറും(എം കരുണാനിധി) യു പി ഒരു ദലിതും(മായാവതി) ആണു ഭരിക്കുന്നത്.
ഒരു വലിയ സംസ്ഥാനം മാത്രമേ ബ്രാഹ്മണൻ ഭരിക്കുന്നുള്ളൂ. അത് ബുദ്ധദേവ് ഭട്ടാചാര്യ എന്ന കമ്യുണിസ്റ്റ് ഭരിക്കുന്ന പശ്ചിമ ബംഗാളാണ്.
ഇൻഡ്യയുടെ പ്രധാനമന്ത്രി ഒരു സിക്കുകാരനും(മന്മോഹൻ സിങ്) പ്രസിഡന്റ് ഒരു മറാഠയും(പ്രതിഭ പാട്ടീൽ) ആണ്.
ബ്രാഹ്മണരായ രാഷ്ട്രീയക്കാർ
സ്വാതന്ത്ര്യം നേടുമ്പോൾ ഇൻഡ്യ ഒരു ബ്രാഹ്മണനാണു ഭരിച്ചത്,ജവാഹർ ലാൽ നെഹൃ; അദ്ദേഹത്തിന്റെ ബുദ്ധ്യുപദേശകൻ ഒരു ബനിയയും(എം കെ ഗാന്ധി).യു പി മുഖ്യമന്ത്രി ഒരു ബ്രാഹ്മണനായിരുന്നു:ഗോവിന്ദ് ബല്ലഭ് പന്ത്. ഗുജറാത്തിലെ ആദ്യ മുഖ്യമന്ത്രി ജീവരാജ് മേത്ത എന്ന ബനിയ ആയിരുന്നു. മധ്യപ്രദേശ്,രാജസ്ഥാൻ,കേരളം,പഞ്ജാബ്,അസം ഇവയും ബ്രാഹ്മണരായിരുന്നു(യഥാക്രമം രവിശങ്കർ ശുക്ല, എച്ച് എൽ ശാസ്ത്രി, ഇ എം എസ് നമ്പൂതിരിപ്പാട്, ജി സി ഭാർഗവ, ജി എൻ ബോർദോലോയ്) ഭരിച്ചിരുന്നത്.
സ്വാതന്ത്ര്യം നേടുന്ന സമയത്ത് കർഷകർക്ക് രാഷ്ട്രീയമോ സാമ്പത്തികമോ ആയ ശക്തി ഇല്ലായിരുന്നു. സമ്പദ്വ്യവസ്ഥ ഇപ്പോഴും ബ്രാഹ്മണരും ബനിയമാരും നിയന്ത്രിക്കയാണെങ്കിലും രാഷ്ട്രീയം ശുദ്രന്മാരാണ് നിയന്ത്രിക്കുന്നത്.
സ്വകാര്യ മേഖലയിൽ പൂർണ ആധിപത്യം പുലർത്തുന്ന ബ്രാഹ്മണരും ബനിയകളും അവിടെ സംവരണം ഏർപ്പെടുത്തുന്നതിനെ എതിർക്കുന്നു. ശുദ്രർ തങ്ങളുടെ പങ്ക് ആവശ്യപ്പെടുന്നു.എന്നാൽ ബ്രാഹ്മണരും ബനിയമാരും പറയുന്നത് തികച്ചും യോഗ്യത കൊണ്ടാണ് അവർ പ്രാമുഖ്യം നേടിയതെന്നാണ്.
ബ്രാഹ്മണരും ബനിയകളും ആണു മീഡിയയും നിയന്ത്രിക്കുന്നത്. പക്ഷേ നിയമനിർമാണം ശുദ്രരുടെ കൈയിലാണ്. അധികം വൈകാതെ സംവരണം വരും.
Aakar Patel is a director with Hill Road Media. Write to Aakar at: replytoall@livemint.com
[* ബനിയ എന്നാൽ വൈശ്യരാണ്. അതുപോലെ ഉത്തരേൻഡ്യയിൽ ഒ ബി സിക്കാരെയും ശുദ്രർ എന്നു വിളിക്കുന്ന പതിവുണ്ട്.-സത്യാന്വേഷി.]
സ്വാതന്ത്ര്യം നേടുന്ന സമയത്ത് കർഷകർക്ക് രാഷ്ട്രീയമോ സാമ്പത്തികമോ ആയ ശക്തി ഇല്ലായിരുന്നു. സമ്പദ്വ്യവസ്ഥ ഇപ്പോഴും ബ്രാഹ്മണരും ബനിയമാരും നിയന്ത്രിക്കയാണെങ്കിലും രാഷ്ട്രീയം ശുദ്രന്മാരാണ് നിയന്ത്രിക്കുന്നത്.
ReplyDeleteസ്വകാര്യ മേഖലയിൽ പൂർണ ആധിപത്യം പുലർത്തുന്ന ബ്രാഹ്മണരും ബനിയകളും അവിടെ സംവരണം ഏർപ്പെടുത്തുന്നതിനെ എതിർക്കുന്നു. ശുദ്രർ തങ്ങളുടെ പങ്ക് ആവശ്യപ്പെടുന്നു.എന്നാൽ ബ്രാഹ്മണരും ബനിയമാരും പറയുന്നത് തികച്ചും യോഗ്യത കൊണ്ടാണ് അവർ പ്രാമുഖ്യം നേടിയതെന്നാണ്.
ബ്രാഹ്മണരും ബനിയകളും ആണു മീഡിയയും നിയന്ത്രിക്കുന്നത്. പക്ഷേ നിയമനിർമാണം ശുദ്രരുടെ കൈയിലാണ്. അധികം വൈകാതെ സംവരണം വരും
താങ്കള്‍ പറഞ്ഞ പല സ്ഥാപങങളും 0ത്തില്‍ നിന്നു തുടങ്ങി അവരുടെ അദ്ധ്വാനഫലമായി പിന്നീട് ലോകോത്തര സ്ഥാപനങ്ങളായവയാണ്. അതു താങ്കള്‍ സൂചിപ്പിച്ചവരുടെ കഴിവുകൊണ്ട് മാത്രമാണ്. നാരായണമൂര്‍ത്തി ഇന്‍ഫോസിസ് തുടങിയത് ഭാര്യയുടെ മാല പണയം വെച്ചാണെന്നു കേട്ടിട്ടുണ്ട്. ഇനി ഈ വക സ്ഥാപനങളില്‍ സംവരണം... 10 വര്‍ഷത്തിനുശേഷം താങ്കള്‍ പറഞ്ഞ സ്ഥാപനങളില്‍ എത്ര ബാകിയുണ്ടാകും എന്നു നോക്കാം...
ReplyDeleteഈ ലേഖനത്തില്‍, ലേഖകന്‍ എന്താണ് ഉദ്ദേശിക്കുന്നത്? I mean, What are you trying to prove?
ReplyDelete"അമേരിക്ക പോലുള്ള സ്വകാര്യ മേഖലയുടെ ‘പറുദീസ’യിൽ വർഷാവർഷം സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുടെ ബ്ലാക്ക്/സ്ത്രീ/ന്യൂനപക്ഷ പ്രാതിനിധ്യം സ്വമേധയാ പുറത്തുവിടാറുണ്ട്; സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും തങ്ങൾ ഉൾക്കൊള്ളുന്നു എന്നു ബോധ്യപ്പെടുത്താൻ.(ബി ആർ പി ഭാസ്കറുടെ ലേഖനം വായിച്ച ഓർമയിൽ നിന്ന്).അത്തരമൊരർഥത്തിൽ സ്വകാര്യമേഖലയിൽ സംവരണത്തിനു പ്രസക്തിയില്ലേ?"
ReplyDelete--------------------------------
ഇപ്രകാരം കണക്കുകള്‍ പുറത്തുവിടുന്നെന്നുകരുതി അവിടെ സംവരണമൊന്നിമില്ല. കഴിവുണ്ടെങ്കില്‍ ആര്‍ക്കും ഏതു ഉയരം വരെ വേണമെങ്കിലും പോകം. ഇന്ദ്യക്കാരി ഇന്ദ്രനൂയി പെപ്സിയുടെ തലപ്പത്തെത്തിയത് നോക്കുക. അവിടെ കണക്കുകള്‍ പുറത്തുവിടുന്നു, അതുകൊണ്ട് ഇവിടെ സ്വകാര്യ മേഘലയില്‍ സംവരണം വേണമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവരാണ് സംവരണം വേണമെന്ന് പറയുന്നത്.