Wednesday, October 7, 2009

പി റ്റി ഉഷയോട് വംശീയ വിവേചനം


രാജ്യം കണ്ട മികച്ച അത്‌ലീറ്റ് പി റ്റി ഉഷയോട് ഇന്നലെ മധ്യപ്രദേശിലെ സ്പോർട്സ് അധികൃതർ കാണിച്ചത് തികഞ്ഞ വംശീയ വിവേചനം തന്നെയാണ്. ഉഷയോടു മാത്രമല്ല, അത്‌ലറ്റിക്സ്, ഫുട്ബോൾ ,ഹോക്കി എന്നു തുടങ്ങി ക്രിക്കറ്റല്ലാത്ത സകലമാന കളികളോടും ഇൻഡ്യയിലെ സ്പോർട്സ് അഥോറിറ്റികളുടെ; എന്തിന് ഇൻഡ്യക്കാരുടെ മുഴുവൻ സമീപനം ഇതു തന്നെയാണ്.സന്തോഷ് ട്രോഫി കളിക്കാർ സ്ഥിരം ട്രെയിനിൽ കയറി കഷ്ടപ്പെട്ടു പോകുന്നത് ഇവിടെ ഒരു വാർത്ത പോലുമല്ല. അതുപോലെ സകലരംഗങ്ങളിലും ക്രിക്കറ്റ് താരങ്ങളല്ലാത്തവർ വിവേചനം നേരിടുന്നു. ഉഷയ്ക്കു സംഭവിച്ചത് ഒരിക്കലും ശ്രീശാന്തിനു സംഭവിക്കില്ലെന്നോർക്കണം. പ്രഭാതകൃത്യങ്ങൾ നിർവഹിക്കാനാവാതെ മണിക്കൂറുകളോളമാണ് ആ പാവത്തിന് കാത്തിരിക്കേണ്ടി വന്നത്. അതിനവരോടു മാപ്പുപോലും പറയാതെ സംഭവത്തെ നീതിമത്കരിക്കയാണ് സ്പോർട്സ് അഥോറിറ്റിയിലെ ഇട്ടിക്കണ്ടപ്പന്മാർ ചെയ്യുന്നത്. ഇതൊക്കെ ചെയ്യും. കാരണം ഈ അത്‌ലെറ്റിക്സിലും മറ്റു കായിക ഇനങ്ങളിലും ലോകത്താകെ തിളങ്ങി നിക്കുന്നവർ കറുത്ത വർഗക്കാരാണ്. ഇൻഡ്യയിൽ ദലിതരും മറ്റു പിന്നാക്കക്കാരും. അവരോടു വംശിയ വിവേചനം കാണിക്കുന്നതിൽ ലോകത്ത് അന്യാദൃശ മാതൃക തന്നെ സൃഷ്ടിച്ചിട്ടുള്ള ഇൻഡ്യയിലെ ജാതിക്കോമരങ്ങൾ ഉഷയോടും മറ്റും ഇങ്ങനെ ചെയ്തില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടു. അവർക്കെല്ലാം അവരുടെ പ്രിയപ്പെട്ട സ്വർഗജാതരുടെ കളി-ക്രിക്കറ്റ്- ഉണ്ട്. മേലനങ്ങാത്ത സവർണ തമ്പുരാക്കന്മാർ അറമാദിക്കുന്ന ആ കളിയെ മാത്രം പ്രോത്സാഹിപ്പിച്ചു തുടങ്ങിയതോടെയാണ് ഇൻഡ്യയിൽ ഹോക്കി ഉൾപ്പെടെ മറ്റെല്ലാ കളികളും നശിച്ചുതുടങ്ങിയത്. ഇൻഡ, പാക്കിസ്ഥാൻ,ശ്രിലങ്ക, വെസ്റ്റ് ഇൻഡീസ്,ഓസ്ട്രേലിയ തുടങ്ങിയ മൂന്നോ നാലോ രാജ്യങ്ങൾ മാ‍ത്രം ചേർന്നാൽ ‘ലോക’മാകുമെന്നു കരുതുന്ന, രാവിലെ മുതൽ രാത്രിവരെ ജോലിക്കൊന്നും പോകാതെ കളികാണുന്ന വിവരദോഷികൾക്ക് ഇൻഡ്യയെന്നാ‍ൽ ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരും മാത്രമാണ്. അവർ ഉഷയെ തിരിച്ചറിയാനും സാധ്യതയില്ല. സ്വന്തം നാട്ടിലെ ഭൂരിപക്ഷത്തോട് തികഞ്ഞ വംശീയ വിവേചനം സഹസ്രാബ്ദങ്ങളായി കാണിക്കുന്ന നാറികൾ ആസ്ട്രേലിയയിലെ വംശിയ വിവേചനത്തിൽ പ്രതിഷേധിക്കുന്നു. ചവിട്ടണ്ടേ ഈ പന്നികളെ?
ഉഷയെ അപമാനിച്ച വാർത്തയുടെ ലിങ്ക് ഇവിടെ. (ദേശിയ ചാനലിൽ വളരെ വലിയ വാർത്തയായ ഈ സംഭവത്തോട് മലയാള ചാനലുകളും പത്രക്കാരും തണുപ്പൻ മട്ടിലാണു പ്രതികരിച്ചത്. ആബാലവൃദ്ധ ജനങ്ങളും ക്രിക്കറ്റ് ഭ്രാന്തന്മാരായ ഒരു നാട്ടിൽ നിന്നുള്ള ഉചിതമായ പ്രതികരണം തന്നെ.)

5 comments:

  1. ഇൻഡ, പാക്കിസ്ഥാൻ,ശ്രിലങ്ക, വെസ്റ്റ് ഇൻഡീസ്,ഓസ്ട്രേലിയ തുടങ്ങിയ മൂന്നോ നാലോ രാജ്യങ്ങൾ മാ‍ത്രം ചേർന്നാൽ ‘ലോക’മാകുമെന്നു കരുതുന്ന, രാവിലെ മുതൽ രാത്രിവരെ ജോലിക്കൊന്നും പോകാതെ കളികാണുന്ന വിവരദോഷികൾക്ക് ഇൻഡ്യയെന്നാ‍ൽ ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരും മാത്രമാണ്. അവർ ഉഷയെ തിരിച്ചറിയാനും സാധ്യതയില്ല. സ്വന്തം നാട്ടിലെ ഭൂരിപക്ഷത്തോട് തികഞ്ഞ വംശീയ വിവേചനം സഹസ്രാബ്ദങ്ങളായി കാണിക്കുന്ന നാറികൾ ആസ്ട്രേലിയയിലെ വംശിയ വിവേചനത്തിൽ പ്രതിഷേധിക്കുന്നു. ചവിട്ടണ്ടേ ഈ പന്നികളെ?

    ReplyDelete
  2. എന്താണ് കായിക ക്ഷമത എന്നൊരു ദര്‍ശനമൊന്നും നമുക്കില്ല. മീഡിയ മാര്‍ക്കെറ്റുണ്ടെന്ന് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വെള്ളിവെളിച്ചത്തിനു പിന്നാലെ
    എവിടേക്കോ ഒഴുകുന്ന അടിമബോധം മാത്രമുള്ള ജനം.

    മീഡിയയേയും,അധികാരത്തെയും നയിക്കുന്നത്
    ഇന്ത്യന്‍ തന്തയില്ലായ്മയുടെ തുടര്‍ച്ചയായ
    സവര്‍ണ്ണതയായതിനാല്‍
    ഗ്ലാമറുള്ള കളികള്‍ മാത്രമേ പ്രോത്സാഹിപ്പിക്കപ്പെടു.

    നമ്മുടെ ബോധ വൈകല്യം പൊതുധാരയുടെ
    ഉറക്കം കെടുത്തുന്ന നിലയില്‍ പുറത്തുവരുന്നതിനായി
    പി.ടി.ഉഷമാര്‍ ഇനിയും
    വേദനിക്കപ്പെടും.
    ആത്മബോധമുള്ളവരുടെ വേദനയാണത്.
    ആത്മബോധമുള്ളവരുടെ വേദനയില്‍ നിന്നുമാണ്
    സമൂഹത്തിന് പുരോഗമനമുണ്ടാകുന്നത്.
    ആത്മബോധമില്ലാത്തവരെ ആര്‍,എത്ര അപമാനിച്ചാലും
    ആരുമറിയില്ല.

    ഇതെതായാലും നന്നായി.
    പി.ടി.ഉഷക്ക് നന്ദി.
    (അവര്‍ ശക്തയാണ്)

    ReplyDelete
  3. താങ്കള്‍ ക്രിക്കറ്റ് വിരോധികളുടെ ഒരു സംഘടന ഉണ്ടാക്കുകയാനെങ്കില്‍ സംസ്ഥാന
    പ്രസിഡണ്ട് ആവാന്‍ ഞാന്‍ തയ്യാറാണെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു :)

    ReplyDelete
  4. പ്രസക്തമായ ലേഖനം...

    പൂര്‍ണമായും യോജിക്കുന്നു.

    ReplyDelete