Saturday, February 27, 2010

സംവരണം-സിപിഎമ്മിന്റെ വിതണ്ഡവാദങ്ങളും നുണപ്രചാരണങ്ങളും

സംവരണം എക്കാലത്തും ഒരു കീറാമുട്ടിയായിരുന്നു സി പി ഐ എമ്മിന്. ഈ എം എസ് നമ്പൂതിരിപ്പാട് എന്ന അവരുടെ നേതാവ് ഏറ്റവും കൂടുതല്‍-വിശേഷിച്ചും അവസാനകാലത്ത്- ലേഖനങ്ങള്‍ എഴുതിയിട്ടുള്ളത് ഈ ഒരു വിഷയത്തിലായിരുന്നു. പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി മെച്ചപ്പെട്ട ആളുകളെ-ക്രീമിലേയറിനെ-സംവരണാവകാശത്തില്‍ നിന്ന് ഒഴിവാക്കണമെന്നും മുന്നാക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഒരു പത്തുശതമാനമെങ്കിലും സംവരണം നല്‍കണമെന്നുമായിരുന്നു അദ്ദേഹം അക്കാലങ്ങളില്‍ വാദിച്ചിരുന്നത്. ഒടുവില്‍ മണ്ഡല്‍ കേസിലെ പ്രസിദ്ധമായ സുപ്രീം കോടതിവിധി വന്നതോടെ ഈ എം എസ്സിന്റെ ചിരകാല സ്വപ്നത്തിലെ ഒരു ഭാഗം സാക്ഷാത്കരിക്കപ്പെട്ടു. ഇനിയിപ്പോള്‍ മുന്നാക്ക സംവരണം കൂടി നടപ്പാക്കിക്കിട്ടണം. ഏറ്റവും ഒടുവിലുണ്ടായ കേരള ഹൈക്കോടതി വിധി അക്കാര്യത്തിലും ശുഭ പ്രതീക്ഷ നല്‍കുന്നുണ്ട് സി പി ഐ എമ്മിന്(എന്‍ എസ് എസ്സിനും).ഇതെല്ലാം ഇവിടെ ഇപ്പോള്‍ ഓര്‍മിക്കാന്‍ കാരണം, സി പി എം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസ മേനോന്‍ ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനം-സംവരണ വിവാദവും വസ്തുതകളും-വായിച്ചപ്പോളാണ്.[ മലയാളത്തിലെ എല്ലാ പത്രങ്ങളും നെറ്റിലെങ്കിലും നോക്കാന്‍ ശ്രമിക്കാറുണ്ട്. ചില ദിവസങ്ങളില്‍ അതു കഴിയാറില്ല. അത്തരത്തിലൊരു ദിവസമാണ് ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. അതുകൊണ്ട് ലേഖനം കാണാന്‍ വൈകി.]സി പി എമ്മിന്റെ-ഈ എം എസ്സിന്റെ-പതിവ് വിതണ്ഡ വാദങ്ങളും ഒപ്പം പച്ചക്കള്ളങ്ങളും നിറഞ്ഞ ആ ലേഖനം ഒരു വിശേഷപ്പെട്ട സാധനമാണ്. വായിക്കുക:
സംവരണം ഏര്‍പ്പെടുത്തിയത് ഈ എം എസ്സോ?

2 comments:

  1. സി പി എമ്മിന്റെ-ഈ എം എസ്സിന്റെ-പതിവ് വിതണ്ഡ വാദങ്ങളും ഒപ്പം പച്ചക്കള്ളങ്ങളും നിറഞ്ഞ ആ ലേഖനം ഒരു വിശേഷപ്പെട്ട സാധനമാണ്. ആദ്യം ആ ലേഖനം വായിക്കുക. അടുത്ത പോസ്റ്റില്‍ സത്യാന്വേഷി ആ വാദങ്ങളെയും കള്ളങ്ങളെയും തുറന്നു കാട്ടുന്നതാണ്.

    ReplyDelete