"കേരളത്തില്‍ ദാരിദ്ര്യം മാത്രമല്ല, ജാതിപ്രശ്നങ്ങളും ഇല്ല എന്ന് പൊതുവെ ഏതാണ്ടെല്ലാവരും ആധികാരികമായി പ്രസ്താവിച്ചുകാണാറുണ്ട്. ഉത്തരേന്ത്യയുമായോ തൊട്ടപ്പുറത്തെ തമിഴ്നാടുമായോ ബന്ധപ്പെടുത്തി ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ എല്ലാവര്ക്കും വലിയ ആവേശമാണ്. വലിയ സാഹിത്യകാരന്മാര് മുതല്‍ രാഷ്ട്രീയനായകന്മാര്വരെ വീണ്ടുവിചാരമോ സാമൂഹികവിശകലനമോ സൂക്ഷ്മകാഴ്ചയോ കൂടാതെ ഇങ്ങനെ പറയുമ്പോഴൊക്കെയും ഇവിടെ ശക്തമായി നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജാതിചിന്തക്കും അധികാരത്തിനും കുറേക്കൂടി പ്രബലതയും നിലനില്പും സമ്മതവും ലഭിക്കുകയാണെന്നതാണ് വാസ്തവം."
സി എസ് ചന്ദ്രിക മാധ്യമം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ നിന്നാണ് ഈ ഉദ്ധരണി.ചിത്രലേഖ എന്ന ദലിത് യുവതിയോട് പയ്യന്നൂരിലെ(കേരളത്തിലെ) ഉന്നത സാംസ്കാരിക നിലവാരം(സവര്‍ണ സംസ്കാരം) പുലര്‍ത്തുന്ന സഖാക്കള്‍(മറ്റുള്ളവരും)എങ്ങനെയാണു പെരുമാറുന്നതെന്ന് ചിത്രലേഖ തന്നെ പറഞ്ഞത് കഴിഞ്ഞ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു.(അത് സ്കാന്‍ ചെയ്ത് ചേര്‍ക്കണമെന്നുണ്ടായിരുന്നു.നടന്നില്ല.)അതു സംബന്ധമായി അന്വേഷണം നടത്തിയ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇവിടെ കാണാം.കണ്ടില്ലെങ്കില്‍ ഇവിടെ നോക്കുക.ചന്ദ്രികയുടെ ലേഖനം ഇവിടെയും കാണാം.സ്വയം സംസാരിക്കുന്നവയാണ് ഈ റിപ്പോര്‍ട്ടും ലേഖനവും. പക്ഷേ സി പി എമ്മുകാര്‍ എതിര്ഭാഗത്തുവരുമ്പോള് വ്യാഖ്യാനം ഇതൊന്നുമാവില്ല.സക്കറിയ വിഷയത്തില്‍ നാം കണ്ടതല്ലേ?ഫെമിനിസ്റ്റും ഗവേഷകയുമായ ഡോ.ജെ ദേവിക എഴുതുന്നു:
"Another ex-activist told me, shockingly, that there was nothing anti-Dalit about this! He was citing ‘drunkenness’ as a reason to ignore the incident. Now, I have seen events in which leading Malayalee intellectuals came dead drunk but that did not affect their minds at all — but I have also seen unbelievable nonsense being spewed by such characters and indeed demonstrate utterly abusive behaviour. But in the latter occasions, they were always quietly — almost gracefully — removed from the scene. And this is not just my experience — a friend was recently sharing memories of how, during the 1980s, when public poetry readings were common all over rural Kerala, there used to be requests made over the mic that ‘all the poets sitting in the toddy shop may kindly come over to the stage’! Mind you, it isn’t that such events were always superior cultural events! So how come it looks ok to react violently when an underprivileged woman gets drunk and gets rough? And there being nothing anti-Dalit! I asked this person if a daughter or wife (i.e suitably inserted in a familial role) of a powerful Nambiar feudal family of the area got drunk and created a fuss, will she be treated similarly? She would be removed from the scene and maybe beaten at home, but would she be beaten on the road and dragged into a police station? No, he had to admit."
ലേഖനത്തിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്കുക.ചിത്രലേഖ സംഭവം റിപ്പോര്‍ട്ട് ചെയ്യില്ലെങ്കിലും ആ സംഭവത്തില്‍ ദലിത് പീഡനമൊന്നുമില്ലെന്ന യൂണിയന്‍കാരുടെ നിഷേധ പ്രസ്താവന നല്കാന് മുഖ്യധാരാ പത്രങ്ങള്‍ തയ്യാറായിട്ടുണ്ട്.ദോഷം പറയരുതല്ലോ! ജാതി എന്ന കുളിമുറിയില്‍ എല്ലാ പാര്‍ട്ടിക്കാരും നഗ്നരാണ്. മാതൃഭൂമി വാര്‍ത്ത കാണുക:
ചിത്രലേഖ സംഭവം: പ്രചാരണം അടിസ്ഥാന രഹിതമെന്ന് :" ചിത്രലേഖയ്ക്ക് പയ്യന്നൂരില്‍ ഓട്ടോ ഓടിക്കുന്നതിന് ഒരു തടസ്സവുമില്ലെന്ന് മാത്രമല്ല, യൂണിയനുകള്‍ അവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യും".തന്നെ തന്നെ. നടന് തിലകനും വിലക്കൊന്നുമില്ല.എല്ലാം അങ്ങേരുടെ ഓരോ ഭ്രാന്ത്.ചിത്രലേഖയാണെങ്കില് വെള്ളമടിച്ചു പുലമ്പുന്നതല്ലേ! അതു കേട്ടപാതി കേള്‍ക്കാത്ത പാതി പ്രതികരിക്കാന്‍ ചാടിപ്പുറപ്പെടുന്ന ഫെമിനിസ്റ്റകളും ജാതിവാദികളും.ഹാ കഷ്ടം!
ഫാസിസത്തിന്റെ ആഗോള‘ കുത്തക ‘ക്കാര് പ്രാദേശീക രാഷ്ട്രീയാധികാരത്തിന്റെ ഹുങ്ക് പുറത്തു കാണിക്കുന്നത്,എത്രാമത്തെ തവണയാണ് കേരളം കാണുന്നത്.വിരല്‍ തുമ്പിന്റെ ചലനത്തിനൊത്തു ചലിച്ചില്ലങ്കില് കിട്ടാവുന്ന ശിക്ഷ.പേടിയാവുന്നു.ഒരു എം.വി.രാഘവനല്ലാതെ ആര്‍ക്കെങ്കിലും ഇങ്ങനെ കഴിയാനാവുമോ..?.കേരളത്തില്‍ കമ്മ്യൂണിസ്റ്റു കൈകൊണ്ടു തന്നെ ദലിതര്‍ അനുഭവിക്കണം.
ReplyDeleteജാതീയതക്കെതിരെ ഒരു സ്വാതന്ത്ര്യ സമരം തന്നെ ആരംഭിക്കാന്‍ സംഘടിക്കുവിന്‍ ...
ReplyDeleteഎല്ലാത്തിന്റെയും മുകളില്‍ സവര്‍ണത ചന്തിയിട്ട് നിരങ്ങുന്നതാണ് ഈ കാണുന്നത്.
ReplyDelete>>>ജാതീയതക്കെതിരെ ഒരു സ്വാതന്ത്ര്യ സമരം തന്നെ ആരംഭിക്കാന്‍ സംഘടിക്കുവിന്‍ ..<<<< അങ്ങനെ സംഘടിക്കാൻ വരുമ്പോൾ ‘ദളിതനെ മുൻനിർത്തി മറ്റ് അജണ്ടകൾ നടപ്പാക്കുവാനാണ്’ ഇതരർ ശ്രമിക്കുന്നത് എന്നല്ലേ ചിത്രകാരനെപ്പോലെയുള്ളവരുടെ ആക്ഷേപം. പിന്നെയെങ്ങനെ സംഘടിക്കും? ഐക്യദാർഢ്യം പ്രഖ്യാപിക്കും? ഇന്ത്യയിലെ ഏറ്റവും വലിയ സംഘടിത ന്യൂനപക്ഷത്തിന്റെ പിന്തുണ തട്ടിമാറ്റുന്നതിലൂടെ ഒരു വലിയ വിഭാഗം ‘സ്വാതന്ത്ര്യ സമര സേനാനികളെയാണ്’ മാറ്റിനിർത്തുന്നതെന്ന് താൽക്കാലികമായെങ്കിലും കീഴാള രാഷ്ട്രീയക്കാർ തിരിച്ചറിയണം. കീഴാളന്റെ നെഞ്ചിനുള്ളിൽ തുടിച്ച ശബ്ദങ്ങളെ ആമ്പ്ലിഫൈ ചെയ്ത് പൊതുസമൂഹത്തിലേക്ക് അലമുറകളാക്കിവിട്ടുകൊണ്ടിരിക്കുന്നതിൽ ഇപ്പറഞ്ഞ ന്യൂനപക്ഷത്തിന്റെ പങ്ക് ചെറുതല്ലെന്നും മനസ്സിലാക്കണം. ലക്ഷ്യത്തിലെത്തും വരെയെങ്കിലും ഒരുമിച്ചു നിൽക്കേണ്ടതുണ്ട് അവശ വിഭാഗങ്ങൾക്ക്. ലക്ഷ്യപ്രാപ്തിക്കു ശേഷം, ചിത്രകാരൻ മുമ്പൊരിക്കൽ പറഞ്ഞപോലെ പറിച്ചെറിഞ്ഞോളൂ ഈ പച്ചപ്പുല്ലുകളെ..
ReplyDelete