Sunday, February 14, 2010

ദാരിദ്ര്യവും സംവരണവും

"ഇന്നുവരെയുള്ള ചരിത്രത്തില്‍ ദാരിദ്ര്യത്തിന്റെ പേരില്‍ ആരെയും സര്‍ക്കാര്‍ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തിയിട്ടില്ല. ജാതിവിവേചനത്തിന്റെ പേരിലാണ് ഇന്നും നീതിനിഷേധം നടക്കുന്നത്. 12 ശതമാനം വരുന്ന മുന്നാക്കസമുദായത്തിന് സര്‍ക്കാരില്‍ 38 ശതമാനം പ്രാതിനിധ്യമുണ്ട്. അവരിലെ ദരിദ്രര്‍ക്കു കൂടി പ്രത്യേക സംവരണം വേണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ദാരിദ്ര്യത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഈ വിഭാഗത്തിന് ഒരിക്കലും സര്‍ക്കാര്‍ ജോലി നിഷേധിച്ചിട്ടില്ല. ദരിദ്രര്‍ എല്ലാ വിഭാഗത്തിലുമുണ്ട്. ദാരിദ്ര്യം (സാമ്പത്തിക പിന്നാക്കാവസ്ഥ) മാനദണ്ഡമാവുന്നെങ്കില്‍ അത് എല്ലാ വിഭാഗത്തിലും ബാധകമാക്കണം. കേരളത്തിലെ എല്ലാ ഉദ്യോഗങ്ങളും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കു കൊടുത്താലും ലക്ഷക്കണക്കിനു ദരിദ്രര്‍ ഈ വിഭാഗത്തില്‍ വീണ്ടുമുണ്ടാവുമല്ലോ. സര്‍ക്കാര്‍ ജോലികൊണ്ടു ദാരിദ്ര്യനിര്‍മാര്‍ജനം നടത്താമെങ്കില്‍ ലോകത്താകമാനം സര്‍ക്കാര്‍ ജോലി സൃഷ്ടിച്ചുകളഞ്ഞാല്‍ മതിയല്ലോ; ദാരിദ്ര്യം പമ്പകടക്കും!"
ചരിത്രാധ്യാപകനും ഗ്രന്ഥകാരനും ആയ ഡോ.എം എസ് ജയപ്രകാശ് എഴുതിയ ലേഖനത്തില്‍ നിന്നാണ് ഈ ഉദ്ധരണി.ലേഖനം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുക.

2 comments:

  1. സർക്കാർ ഉദ്യോഗം കിട്ടാൻ അർഹതയില്ലാത്ത വിദ്യാഭ്യാസം കുറഞ്ഞ- അല്ലെങ്കിൽ അതില്ലാത്ത പാവങ്ങൾക്ക്- ദാരിദ്ര്യമില്ലാത്തതുകൊണ്ട് പ്രശ്നമില്ല!

    ReplyDelete
  2. നാം ഒരു മതേതര ജനാധിപത്യരാജ്യമായി മാറിയിട്ട് കൊല്ലം പത്തറുപത് കഴിഞ്ഞങ്കിലും പഴയ സവര്‍ണ ജന്മിമാരുടെ ആഡ്യഭാവത്തിന് കാലം കാര്യമായ പോറലൊന്നുമേല്പിച്ചിട്ടില്ലെന് വേണം കരുതാന്‍. പഴയ ഭൂസ്വമിമാരെ ബ്രിട്ടീഷുകാര്‍ ചുങ്കം പിരിവും കെങ്കാണിപ്പണിയും നല്‍കി പ്രീണിപ്പിച്ചു നിറുത്തി. അവരുടെ പ്രേതങ്ങള്‍ തന്നെയാണോ ഇന്നും നമ്മുടെ ജുഡീഷ്യറിയും എക്സിക്യൂ‍ട്ടീവുമൊക്കെ വാണളരുളുക്കൊണ്ടിരിക്കുന്നത്? നമ്മുടെ ന്യായാസനങ്ങളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നുമൊക്കൊ പതിവായി കേള്‍ക്കുന്ന ശകാരങ്ങള്‍ പലപ്പോഴും അങ്ങനെ തോന്നിപ്പിക്കുന്നതാണ്

    ReplyDelete