Sunday, March 14, 2010

സവര്‍ണര്‍ക്ക് ജാതിസംവരണം നല്‍കാന്‍ വിതണ്ഡവാദങ്ങളുമായി സി പി എം

സവര്‍ണര്‍ക്ക് ജാതിസംവരണം നല്‍കാന്‍ വിതണ്ഡവാദങ്ങളുമായി സി പി എം
മുകളിലെ ലേഖനത്തിന് അനുബന്ധമായി ചേര്‍ക്കാവുന്ന ഒരു വാര്‍ത്ത ഇന്നത്തെ പത്രത്തില്‍ ഉണ്ട്.

ആന്റണിയും ബാലഗോപാലും സീമയും രാജ്യസഭയിലേക്ക്


അനുബന്ധം
:
നോക്കൂ,സി പി എം നിര്‍ദേശിക്കുന്ന രാജ്യസഭാ സ്ഥാനാര്‍ഥികളെ.രണ്ടുപേരും സവര്‍ണര്‍. സവര്‍ണരാണെന്നു മാത്രമല്ല,'ക്രീമിലേയറില്‍' വരുന്ന സവര്‍ണര്‍.അവര്‍ണരാരും സ്ഥാനാര്‍ഥികളാവാന്‍ 'യോഗ്യതയും മെറിറ്റും' ഉള്ളവരായി ഇല്ലായിരുന്നിരിക്കും.പോട്ടെ.സ്ഥാനാര്‍ഥികളാവാന്‍ 'മുന്നോക്കത്തിലെ പിന്നോക്കക്കാരെ' കി‌ട്ടിയില്ലേ?അതോ ഉദ്യോഗ സംവരണത്തില്‍ മാത്രം മതിയോ ഈ പാവപ്പെട്ടവരോടുള്ള സ്നേഹം?
ദോഷം പറയരുതല്ലോ. കോണ്‍ഗ്രസുകാരും മുന്നോക്കത്തിലെ ക്രീമിലേയറിനെത്തന്നെ സ്ഥാനാര്‍ഥിയാക്കി.അവരും മുന്നോക്കത്തിലെ പാവപ്പെട്ടവര്‍ക്കു സംവരണം വേണമെന്ന അഭിപ്രായക്കാരാണല്ലോ!


ബാലഗോപാല്‍ പോയപ്പോള്‍ പകരം കൊണ്ടുവരുന്നതാരെയെന്നു നോക്കുക.മറ്റൊരു ക്രീമിലേയര്‍ സവര്‍ണനെ:

സി.പി.നാരായണന്‍ വി.എസ്സിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകും
സീമയുടെ സ്ഥാനാര്‍ഥിത്വത്തെ,മറ്റൊരു ആങ്ഗിളില്‍ വിമര്‍ശിച്ച് എഴുത്തുകാരി കെ ആര്‍ മീര ഇന്നത്തെമാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്:

"ഡോ. ടി.എന്‍. സീമയുടെ വരവ് പാര്‍ട്ടിയുടെ താഴേത്തട്ടില്‍നിന്നല്ല. സംസ്ഥാനക്കമ്മിറ്റിയില്‍ പെട്ടെന്നൊരു ദിവസം പ്രത്യക്ഷയായ നേതാവാണു ടി.എന്‍. സീമ. വനിതാബില്‍ ലോക്‌സഭയില്‍ പാസ്സായാല്‍ നിലവിലുള്ള 59 സ്ത്രീകളുടെ സ്ഥാനത്ത് 181 വനിതാ എം.പി.മാരുണ്ടാകും. ഭാരതത്തിലെ വിവിധ മേഖലകളിലെ സ്ത്രീകളുടെ പരിച്ഛേദത്തെ പാര്‍ലമെന്റില്‍ എത്തിക്കുകയാണു ബില്ലിന്റെ ദൗത്യം. പതിന്നാലു വര്‍ഷമായി സഭകളില്‍ തലയിടിച്ചുവീഴുന്ന ബില്ലിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ച എതിര്‍പ്പുകളില്‍ പ്രധാനം, ഭാരതത്തിലെ സാധാരണ സ്ത്രീകളുടെശാക്തീകരണമല്ല, മറിച്ച് നേതാക്കളുടെ അമ്മപെങ്ങന്മാരുടെയും ഭാര്യമാരുടെയും പെണ്‍മക്കളുടെയും സിംഹാസനാരോഹണമാണ് ഇതുവഴി അരങ്ങേറുക എന്നതായിരുന്നു.

ഈ വിമര്‍ശനത്തിന് ബലം നല്‍കുന്നതാണ് സി.പി.എമ്മിന്റെ തീരുമാനമെന്നു പറയാതെ വയ്യ. സീമയ്ക്കു പകരം, പാര്‍ട്ടിക്കുള്ളില്‍ കാലാകാലങ്ങളായി പ്രവര്‍ത്തന പരിചയമുള്ള മറ്റേതെങ്കിലും വനിതയായിരുന്നെങ്കില്‍ അതു പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ള വനിതകള്‍ക്കും മറ്റു രാഷ്ട്രീയകക്ഷികള്‍ക്കും കൂടുതല്‍ ശുഭോദര്‍ക്കസന്ദേശം പ്രദാനം ചെയേ്തനെ. നേതാക്കള്‍ക്ക് അഭിമതരായതു കൊണ്ടുമാത്രം സ്ത്രീകള്‍ക്ക് അധികാരം ലഭിക്കുന്നുഎന്ന ധാരണ വനിതാസംവരണബില്ലിന്റെ എല്ലാ ഉദ്ദേശ്യലക്ഷ്യങ്ങളെയും അട്ടിമറിക്കും."

15 comments:

  1. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ മുന്നോക്കത്തില്‍ മാത്രമേയുള്ളോ? പിന്നോക്കത്തില്‍ ഇല്ലേ? സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പരാധീനതയുടെ പരിഹാരം സംവരണമാണെങ്കില്‍ ആ സംവരണം മുന്നോക്കക്കാര്‍ക്കു മാത്രം നല്‍കണമെന്നു പറയുന്നത് എന്തു സോഷ്യലിസമാണ് സഖാക്കളേ?

    ReplyDelete
  2. ഹ ഹ ഹ. കറക്ട്.ഭരിക്കാനും , പെരുമാറാനുമൊക്കെ ഞങ്ങള്‍ക്കല്ലേ അറിയൂ. ഞങ്ങള്‍ ഭരിക്കും നിങ്ങള്‍ക്ക് മലം തിന്നുകയോ , അട്റ്റിവയറിന് അട്റ്റികൊള്ളുകയോ , മൂത്രപ്പുര കഴുകുകയോ ഒക്കെ ചെയ്യാം. വോട്ട് കുത്തി തനനല്‍ മാത്രം മതി. ഭരണം ഞങ്ങള്‍ സവര്‍ണ്‍നര്‍ ആയികൊള്ളാം.

    ഇടത് പക്ഷത്തിന്റെ സവര്‍ണ ഹൈന്ദവ പ്രതിപത്തി പേര്‍ത്തും പേര്‍ത്തും പുറത്ത് വരുന്നത് കണ്ടോ ?? ഇനി ബ്ലോഗില്‍ സിപീ എം സംഘപരിവാര്‍ അടി ഉണ്ടാവില്ല. അവര്‍ രാജിയായി. സുല്ലായി.

    ReplyDelete
  3. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഒരു പ്രത്യേക ജാതിക്കാരായതാണ് കേരളത്തിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം എന്നഭിപ്രായപ്പെട്ട ബ്ലോഗര്‍മാരേയും കണ്ടിട്ടുണ്ട്.

    ReplyDelete
  4. ദളിതരുടെ ഉന്നമനം നമ്മുടെ നാടിന്റെ ഉന്നമനമാണ് എന്നു ബോധ്യമുള്ളയാളാണ് ഞാനും.

    പക്ഷേ താങ്കളുടെ അഭിപ്രായം തികച്ചും എകപക്ഷീയമായി എനിക്കു തോന്നുന്നു. എന്റെ തോന്നലാവാം.

    താങ്കൾക്കു താങ്കളുടെ അഭിപ്രായം; എനിക്ക് എന്റെതും.

    നമുക്ക് വിയോജിച്ചുകൊണ്ടു വീണ്ടും സംവദിക്കാം.

    ReplyDelete
  5. പ്രിയപ്പെട്ട ജയന്‍,
    "മനുഷ്യനെ മനുഷ്യനായി കാണാതെ ജാതി വച്ചു മാത്രം കാണുന്ന നിലപാട് "ജാതിയടിസ്ഥാനത്തിലുള്ള വിവേചനം ചൂണ്ടിക്കാണിക്കുന്ന ഏവരും എക്കാലത്തും കേള്‍ക്കുന്നതാണ്.ഇവിടെ എന്താണു പ്രശ്നം?സിപിഎം,മുന്നോക്കത്തിലെ പിന്നോക്കത്തിനുവേണ്ടി നാഴികയ്ക്കു നാല്പതുവട്ടം പറഞ്ഞിട്ടും അവരുടെ സ്ഥാനാര്‍ഥികളില്‍ ക്രീമിലേയറല്ലാത്തവര്‍ ഇന്ന് എത്രപേര്‍ ഉണ്ട്?ക്രീമിലേയറിനെ ഒഴിവാക്കുന്നത് ഉദ്യോഗത്തില്‍ മാത്രം മതിയോ?ഈ രാജ്യസഭാ സീറ്റിന്റെ കാര്യം മാത്രമല്ല ഉദ്ദേശിക്കുന്നത്.'മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന'വരുടെ സ്ഥാനാര്‍ഥികളിലെന്താ ചില പ്രത്യേക ജാതിക്കാര്‍ക്ക് അനര്‍ഹമായ പ്രാതിനിധ്യം?സംവരണം(ജാതി)വിഷയത്തില്‍ സി പി എം എക്കാലത്തും സവര്‍ണാനുകൂല നിലപാടേ എടുത്തിട്ടുള്ളൂ. സത്യാന്വേഷി,ശിവദാസമേനോന്റെ ലേഖനത്തെ വിമര്‍ശിച്ച് എഴുതിയ പോസ്റ്റുകളെ സഖാക്കള്‍ കണ്ടില്ലെന്നു നടിക്കുന്നത് വെറുതെയാണോ? താങ്കളും അക്കാര്യത്തെക്കുറിച്ചു നിശ്ശബ്ദമാണല്ലോ!സിപിഎമ്മിന്റെ പച്ചയായ ഈ സവര്‍ണാനുകൂല നിലപാടിനെ ചോദ്യം ചെയ്യാന്‍
    തിയ്യനായ പാര്‍ട്ടി സെക്രട്ടറിക്കോ ഈഴവനായ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ?അത്തരത്തില്‍ സവര്‍ണാനുകൂല നിലപാടുള്ള അവര്‍ണര്‍ക്കു മാത്രമേ ആ പാര്‍ട്ടിയില്‍ നിലനില്‍ക്കാനാകൂ.അവരെക്കണ്ട് സി പി എം അവര്‍ണര്‍ ഭരിക്കുന്ന പാര്‍ട്ടിയാണെന്ന് വീമ്പും വമ്പും പറയുന്ന പാവങ്ങളോട് സഹതപിക്കാനേ കഴിയൂ.

    ReplyDelete
  6. കെ ആര്‍ മീര എഴുതിയ ലേഖനത്തിലെ സീമ വിമര്‍ശനം കൂട്ടിച്ചേര്‍ത്തിരിക്കുന്നതു കാണുക.

    ReplyDelete
  7. A bit of clarification..

    when was A.k Antony classified as a Savarna Christian.. That too from the creamy layer class.

    got the answer finally.. May be his comments on:

    1. "Cross border terrorism"

    2. lack of understanding about "imperialist involment in terror activities inside Kerala".

    3.Refusal of bail to Madani during his tenure as C.M,

    might have defenitely put him among savarna creamy layer which he dont belong by birth.

    The wrath he faced from Fuedal NSS leadership when he took over mantle from Karunakaran worth recollection at this moment, besides his stormy relationship with bourgouise Kerala congress

    Buddha is smiling at this "Prabhodhanam" about AK Antony.

    ReplyDelete
  8. എന്നോടു സഹതപിക്കുന്നതിനു നന്ദി.

    മീരയുടെ കുറിപ്പും വായിച്ചു.

    അതിലൊന്നും തർക്കിക്കാൻ ഞാനില്ല.

    സി.പി.എമ്മുകാർ ഒരു വനിതയെ രാജ്യസഭയിലയച്ചു. അതു നല്ല കാര്യം.

    ഇന്നത്തെ വാർത്തയിൽ അവർ ത്രിപുരയിൽ നിന്നും ഒരു വനിതയെ രാജ്യസഭയിലയക്കാൻ തീരുമാനിച്ചതായി കണ്ടു.

    അതും ഒരു ദളിത് വനിതയെ!

    അതിനെ അഭിനന്ദിക്കാൻ സത്യാന്വേഷി തയ്യാറാകുമോ?

    ഇതൊക്കെ പോട്ടേ.
    താങ്കൾ പുകഴ്ത്തിയ മുലായം ആണ് ഇൻഡ്യയിലെ ഏക ദളിത് മുഖ്യമന്ത്രിയായ മായാവതിയേ ഏറ്റവും കൂടുതൽ അവഹേളിക്കുന്നത്. അമർ സിംഗ് അവരെ കൊലയാളി എന്നു വരെ വിളിച്ചു.

    ഇപ്പോൾ മായാവതി ആയിരം നോട്ടുകൾ കൊരുത്ത കൂറ്റൻ മാലയണിഞ്ഞു നിൽക്കുന്ന പടം വിവാദ്മായതോടെ ഇന്ന് മുലായം ലോക്സഭയിൽ ഉറഞ്ഞു തുള്ളുകയാണ്.

    മറ്റു കക്ഷികളല്ല ഇവിടെ ദളിത് നേതാവിനെ അപഹസിക്കുന്നത്!

    The members, including SP chief Mulayam Singh Yadav [ Images ] and Jagdambika Pal (Congress), were heard saying that the garland made of currency notes of Rs 1000 denomination was worth Rs 10 to Rs 15 crore.

    എന്നാണ് ആരോപണം.

    Yadav was joined by party colleagues along with Pal in alleging that Mayawati was celebrating while Bareilly was burning in communal fire.

    ഇതു ബാക്കി.

    എന്നെപ്പോലുള്ള അല്പജ്ഞാനികൾ ആരെ വിശ്വസിക്കണം?

    മായവതിയെയോ, മുലായത്തിനെയോ?

    ReplyDelete
  9. പ്രിയ ജയന്‍,
    താങ്കള്‍ വിചാരിക്കുമ്പോലെ തികച്ചും ലളിതമല്ല ഇന്‍ഡ്യയിലെ ദലിത്-ഓ ബീ സീ പ്രശ്നങ്ങള്‍.വലിയ വൈരുധ്യങ്ങള്‍ അവര്‍ തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ ഈഴവരോടും മറ്റും ദലിതര്‍ക്കുള്ള സമീപനം(മറിച്ചുമുള്ളത്)നോക്കിയാലും ഈ വൈരുധ്യം കാണാം.പൊതുവില്‍ ദലിതരും ഓബീസീകളുമാണ് ഒരുമിച്ചു താമസിക്കുന്നത്.സവര്‍ണരോടൊത്ത് ദലിതരോ ഓബീസീകളോ അങ്ങനെ ഒരുമിച്ചു താമസിക്കുന്നില്ല,വിശേഷിച്ചും ഗ്രാമങ്ങളില്‍.അപ്പോള്‍ വൈരുധ്യങ്ങളും കൂടും.അത് വര്‍ധിപ്പിക്കാന്‍ സവര്‍ണര്‍ ശ്രമിക്കയും ചെയ്യും.മായാവതി-മുലായം വിഷയത്തിലും ഈ പ്രശ്നങ്ങളുണ്ട്.പ്രശ്നം ഓബീസീകളുടേതാണ് മുഖ്യമായും.അംബേഡ്കറിസം പോലൊരു ശക്തമായ ആന്റി ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രം ഓബീസീകള്‍ക്കില്ലാത്തത് വലിയ ഒരു പോരായ്മയാണ്.ആരെയും അന്ധമായി പിന്തുണക്കുന്നില്ല സത്യാന്വേഷി.വിഷയാധിഷ്ടിതമാണ് നിലപാടുകള്‍.

    ReplyDelete
  10. അതു തന്നെയാണു ഞാനും കേൾക്കാൻ ആഗ്രഹിച്ചത് സത്യാന്വേഷീ.

    അപ്പോൾ സവർണർക്കു മാത്രമല്ല ഒ.ബി.സികൾക്കും പ്രശ്നമുണ്ട്.

    ഒരു ദളിതന്റെ മകനെ/മകളെ പുത്രവധുവാക്കാൻ ഇവരാരും സ്വമനസ്സാലെ തയ്യാറല്ല.

    ഇതേ പ്രശ്നം മുസ്ലീങ്ങൾക്കും കൃസ്ത്യാനികൾക്കും ദളിതരോടുണ്ട്.

    ഇവരൊക്കെ ചേർന്നതാണ് എല്ലാ പാർട്ടികളും.

    മായാവതിയുടെ പാർട്ടിയുടെ ഗതി തന്നെ ആലോചിക്കുക!

    അധികാരം കിട്ടിയാൽ സവർണ്ണനായാലും, ഒ.ബി.സിയായാലും ദളിതനായാലും...

    അധികാരം ദുഷിപ്പിക്കുന്നു; പരമാധികാരം പരമമായി ദുഷിപ്പിക്കുന്നു.

    അതാണ് മുൻപൊരു പൊസ്റ്റിൽ ലോകത്ത് രണ്ടു തരം മനുഷ്യരേ ഉള്ളൂ - കഷ്ടപ്പെറ്റുന്നവരും അല്ലാത്തവരും എന്നു ഞാൻ പറഞ്ഞത്.

    ഞാൻ കഷ്ടപ്പെടുന്നവരുടെ ഒപ്പം നിൽക്കുന്നു - അവർ സവർണരായാലും, അവർണരായാലും.


    നല്ല കാര്യം ഒരു സവർണൻ ചെയ്താൽ അംഗീകരിക്കാനും, ചീത്തക്കാര്യം ഒരു അവർണൻ ചെയ്താൽ വിമർശിക്കാനും തയ്യാറാവണം നമ്മൾ. മറിച്ചും.

    മായാവതിയും, മുലായവും, ലാലുവും നമുക്കു കാണിച്ചു തരുന്നത് നല്ല മാതൃകകൾ അല്ല തന്നെ.

    ReplyDelete
  11. ജയന്‍,
    രാഷ്ട്രീയത്തെ ഇങ്ങനെ പ്യൂരിറ്റന്‍ സമീപനത്തില്‍ കാണുന്നതിന്റെ പ്രശ്നമാണു താങ്കളുടേത്.മായാവതി,മുലായം,ലാലു ഇവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന് ഒട്ടേറെ പരിമിതികളുണ്ട്. എല്ലാ അര്‍ഥത്തിലും തികവുറ്റ രാഷ്ട്രീയം വരുന്നതുവരെ നമുക്ക് സി പി എമ്മിന്റെ അഥവാ കോണ്‍ഗ്രസ് ബീജേപ്പീ എന്നിവരുടെ സവര്‍ണാധിപത്യ രാഷ്ട്രീയത്തെ പിന്തുണക്കാം എന്നാണോ? അഥവാ അവര്‍ ചെയ്യുന്ന 'നല്ല' കാര്യങ്ങളെ പിന്തുണക്കാമെന്നോ? അടിസ്ഥാന നിലപാടാണു പ്രശ്നം.അത് സവര്‍ണാനുകൂലമായിട്ടുള്ള ഒന്നിനെ പിന്തുണക്കുന്നതെങ്ങനെ?സവര്‍ണരോടോ അഥവാ ബ്രാഹ്മണരോടോ വ്യക്തിപരമായി ഒരു പ്രശ്നവുമില്ല.സവര്‍ണാധിപത്യത്തോടും ബ്രാഹ്മണാധിപത്യത്തോടും ആണെതിര്‍പ്പ്.

    ReplyDelete
  12. സുഹൃത്തേ,

    ഒന്നു നോക്കൂ....

    നമ്മൾ രണ്ടാൾ അല്ലാതെ ആരും ഈ വഴി വരുന്നു പോലുമില്ല.

    നമ്മളാണെങ്കിലോ നമ്മുടെ സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു!

    അതു കൊണ്ട് ഞാനും നിർത്തുന്നു.

    എനിക്ക് എന്റെ അഭിപ്രായം; താങ്കൾക്കു താങ്കളുടേതും!

    ഒരു നിർദേശം മാത്രം - എന്തു പറയുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എങ്ങനെ പറയുന്നു എന്നത്. ആത്മാർത്ഥമായ ദളിത് ഉന്നമനത്തിലേക്ക് ആളുകളെ ആകർഷിക്കാൻ അത് പരമപ്രധാനമാണ്.

    ബുദ്ധനോട് ബഹുമാനമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പാത അംഗീകരിക്കുക.

    ഞാൻ ബുദ്ധനെ അംഗീകരിക്കുന്നു.

    ReplyDelete
  13. ജയന്‍,
    താങ്കള്‍ ഇങ്ങനെ വൈകാരികമായി പ്രതികരിക്കുന്നതില്‍ വിഷമമുണ്ട്.ഞാന്‍ മിടുക്കനും താങ്കള്‍ മണ്ടനും എന്ന സമീപനം അല്ലത്.ദലിത്-ബഹുജന്‍ രാഷ്ടട്രീയ പ്രശ്നങ്ങളില്‍ താങ്കള്‍ക്ക് കുറേക്കൂടി വ്യക്തത വരണമെന്നേ ഉദ്ദേശിക്കുന്നുള്ളൂ. അതിന്റെ തെളിവാണ് മായാവതിയുടെ നോട്ട് മാലയെയും ബ്രാഹ്മണരുമായുള്ള മുന്നണിയേയും മറ്റും ഇങ്ങനെ വിമര്‍ശിക്കുന്നത്.വിശദമായി മറ്റൊരു പോസ്റ്റ് എഴുതേണ്ട വിഷയമാണ്.സമയം പോലെ ചെയ്യാം.
    ഈ പോസ്റ്റിന്റെ പ്രധാന വിഷയത്തില്‍ ഇപ്പോഴും താങ്കളുള്‍പ്പെടെയുള്ളവര്‍ക്ക് മറുപടി ഇല്ല. അനുഹന്ധമായി പറഞ്ഞതില്‍ കയറിപ്പിടിച്ചാണ് വാദങ്ങളെല്ലാം. അത് തെറ്റല്ല. എന്നിരുന്നാലും പ്രധാന വിഷയം തൊടാന്‍ സഖാക്കള്‍(താങ്കള്‍ സഖാവാണോ എന്നറിയില്ല.അനുഭാവമുള്ളതായി തോന്നുന്നു)ഇതുവരെ തയ്യാറാകാത്തത് എന്തെന്ന് അറിയില്ല.മറുപടി ഇല്ലാത്തതിനാലാകും.

    ReplyDelete
  14. അങ്ങനെ പരയരുത് സത്യാന്വേഷീ!

    "സവര്‍ണര്‍ക്ക് ജാതിസംവരണം നല്‍കാന്‍ വിതണ്ഡവാദങ്ങളുമായി സി പി എം"

    ഇതാണു താങ്കളുടെ തലക്കെട്ട്.

    ത്രിപുരയിൽ അവർ (സി.പി.എം.) ദളിത് വനിതയെ രാജ്യസഭയിലയക്കാൻ തെരഞ്ഞെടുത്തത് കണ്ടില്ലേ?

    അത് ഞാൻ മുൻ മറുപടിയിൽ സൂചിപ്പിച്ചിരുന്നു.

    താങ്കൾ അതു ശ്രദ്ധിച്ചില്ല.

    ഇപ്പോൾ ആകെയുള്ള 4 സീറ്റുകളിൽ 2 എണ്ണം അവർ വനിതകൾക്കു കൊടുത്തു.

    ഒന്ന് താങ്കൾ പറഞ്ഞ പ്രകാരം സവർണ എങ്കിൽ മറ്റേത് അവർണ.

    മറ്റേത് പാർട്ടിയാണ് ഇത്രയെങ്കിലും ചെയ്തിട്ടുള്ളത്?

    താങ്കൾ മുൻ പോസ്റ്റിൽ അഭിവാദ്യം അർപ്പിച്ച മുലായവും, ലാലുവും എത്ര ദളിത് വനിതകളെ ഉയർത്തിക്കൊടു വന്നിട്ടുണ്ട്!?

    മുലായത്തെ പോലെ ദളിത് വിരുദ്ധ നിലപാടെടുക്കുന്ന വേറെ ആരുണ്ട് യു. പി.യിൽ?

    ഇനി,
    തലക്കെട്ടിനെക്കുറിച്ചു ഒന്നു കൂറ്റി സൂചിപ്പിച്ചു നിർത്താം.

    "സവര്‍ണര്‍ക്ക് ജാതിസംവരണം നല്‍കാന്‍ വിതണ്ഡവാദങ്ങളുമായി സി പി എം"

    താങ്കളുടെ ഈ വാദം പൊളിയാണ്.

    (മറ്റൊരു പാർട്ടിക്കും ഇല്ലാത്ത തരക്കേട് ഇക്കാര്യത്തിൽ സി.പി.എമ്മിനില്ല. പിന്നെ ആ പാർട്ടിയെ താങ്ങി നിർത്തേണ്ട ആളേ അല്ല ഞാൻ. അതിനു ബൂലൊഗത്തു തന്നെ എത്രയെങ്കിലും പേരുണ്ട്!)

    ReplyDelete
  15. ജയന്‍,
    'ഇരുകണ്ണും തുറന്നു കണ്ടിട്ടും'സത്യാന്വേഷ്യുടെ പോസ്റ്റ് ഉദ്യോഗ സംവരണത്തെക്കുറിച്ചാണെന്ന് മനസ്സിലായില്ലേ?

    ReplyDelete