Thursday, March 18, 2010

ജാതി വിഷയത്തില്‍ മുസ്ലിങ്ങളും കമ്യൂണിസ്റ്റിനു പഠിക്കയാണോ?

മായാവതിക്ക് പ്രവര്‍ത്തകര്‍ നോട്ടുമാല ഇട്ടത് മഹാപാതകമായി മാധ്യമം പത്രം കാണുന്നു.ദലിത് പെണ്ണിന് ഇത്ര അഹമ്മതിയോ?അവള്‍ പായയില്‍ കിടക്കണം,കുടിലില്‍ താമസിക്കണം,കഞ്ഞിയേ കുടിക്കാവൂ,കീറ സാരി ധരിക്കണം,സൈക്കിളില്‍ സവാരി ചെയ്യണം.....ഈ മനോഭാവമാണോ ദലിതരുടെ 'അഭ്യുദയ കാംക്ഷികള്‍ക്കും'?


സത്യാന്വേഷിയുടെ വേഡ്പ്രസ് പോസ്റ്റ് കാണുക:

ഇതെല്ലാം മായാവതിക്കു(ദലിതര്‍ക്കു)ചെയ്യാമോ?



മടുപ്പിക്കുന്ന മായക്കാഴ്ച്ചകള്‍ എന്ന മാധ്യമം മുഖപ്രസംഗം ഇവിടെയും കാണാം.
മാധ്യമം മാത്രമല്ല,തേജസും ഒട്ടും കുറച്ചിട്ടില്ല.അവരും മുഖപ്രസംഗത്തിലൂടെ കുരച്ചു ചാടുന്നതു നോക്കുക.

മായാവതിയുടെ നോട്ടുമാലയും പാര്‍ട്ടികളും

10 comments:

  1. വിവരക്കേട്‌ ദളിതന്‍ കാണിച്ചാല്‍ സത്യാന്വേഷിക്ക്‌ മഹത്പ്രവര്‍ത്തിയായിരിക്കും. പക്ഷേ എല്ലാ ദളിതരുടെയും അഭിപ്രായം അതാണെന്ന് ധരിക്കുന്നത്‌ ശരിയാണോ?.
    പട്ടിണി മൂലം ആയിരങ്ങള്‍ മരിക്കുന്ന രാജ്യത്ത്‌ 1000 കോടിയുടെ പ്രതിമ, 18 ലക്ഷത്തിന്റെ നോട്ടുമാല. ദളിതര്‍ക്ക്‌ അഭിമാനിക്കാന്‍ വേറെ എന്തു വേണം സാര്‍?

    ReplyDelete
  2. എല്ലാ ദലിതരുടെയും അഭിപ്രായം desertfox ന് അറിയാമായിരിക്കും.ഏതായാലും ഉത്തര്‍പ്രദേശിലെ ദലിതര്‍ക്ക് അഭിപ്രായവ്യത്യാസമില്ലെന്ന ഏറ്റവും ഒടുവിലെ തിരഞ്ഞെടുപ്പു ഫലങ്ങളും തെളിയിച്ചിട്ടുണ്ട്.

    ReplyDelete
  3. "ദലിത് പെണ്ണിന് ഇത്ര അഹമ്മതിയോ?അവള്‍ പായയില്‍ കിടക്കണം,കുടിലില്‍ താമസിക്കണം,കഞ്ഞിയേ കുടിക്കാവൂ,കീറ സാരി ധരിക്കണം,സൈക്കിളില്‍ സവാരി ചെയ്യണം.....ഈ മനോഭാവമാണോ ദലിതരുടെ 'അഭ്യുദയ കാംക്ഷികള്‍ക്കും'?"

    അവര്‍ക്കും അഴിമതി ആകാം, പൊതു ഖജനാവിലെ പണമുപയോഗിച്ച് സ്വന്തം പ്രതിമകള്‍ സ്ഥാപിക്കാം, കോടിവിലമതിക്കുന്ന നോട്ടുമാല അണിയാം, ആള്‍ക്കാരെ തമ്മില്‍തല്ലി കൊല്ലിക്കാം.... അങ്ങനെ ഒരു പീറ പോളിടിഷ്യനു ചെയ്യാവുന്ന എന്തും ചെയ്യാം. അതിലൂടെ വരട്ടെ ഉന്നമനം...

    ജയ്‌ ഹിന്ദ്‌

    ReplyDelete
  4. പൊളിറ്റീഷ്യന്മാരില്‍ ആരാണ് പീറകള്‍?അല്ലാത്തവര്‍ ആരാണ്? അങ്ങനെ വേര്‍തിരിക്കുന്നതിന്റെ മാനദണ്ഡം എന്താണ്? സ്വ ലേ അങ്ങനെ ചെയ്യുന്നത് ഏതു് റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ്? മായാവതിയെ പീറയായി കാണുന്നുണ്ടോ? പീറയല്ലാത്തവരുടെ ലിസ്റ്റ് ഒന്നു പ്രസിദ്ധീകരിക്കാമോ?

    ReplyDelete
  5. സത്യാന്വേഷി, പതുക്കെ. ഇത്ര ചോദ്യാങ്ങൾ ഒരുമിച്ചു ചോദിച്ചാൽ എല്ലാത്തിനും ഉത്തരം തരാനുള്ള സമയം എനിക്കില്ല.

    എല്ലാ രാഷ്ട്രീയക്കാരും പീറകളാണ്‌. ഞ്
    ആൻ ജനിക്കുന്നതിനു മുമ്പ് അങ്ങിനെ അല്ലാത്തവരുണ്ടായിരുന്നൊ എന്നെനിക്കറിയില്ല. ജാതിയുടെ പേരു പറഞ്ഞ് വോട്ടു തെണ്ടി അധികാരത്തിൽ വന്ന് ഇങ്ങനെയുള്ള പോക്രിത്തരം ചെയ്യുന്നവരാണ്‌ എല്ലാ രാഷ്ട്രീയക്കാരും. സ്വാതന്ത്ര്യം കിട്ടി വർഷം 60 കഴിഞ്ഞിട്ടും ഇന്ത്യയുടെ അവസ്ഥ തന്നെയാണ്‌ അതിന്റെ ഏറ്റവും വലിയ തെളിവ്.

    ReplyDelete
  6. എല്ലാ രാഷ്ട്രീയക്കാരും പീറകാളാണെന്ന നിലപാടുള്ളയാളുമായി എന്തു ചര്‍ച്ചയ്ക്കാണു പ്രസക്തി?

    ReplyDelete
  7. ഇന്ത്യ മഹാരാജ്യത്തെ എല്ലാ സവർണ്ണരും ‘അവർണ്ണരെ’ അല്ലെങ്കിൽ ജാതിയുടെ തട്ടിൽ തന്നെക്കാളും താഴെ നില്ക്കുന്നവരെ അടിച്ചൊതുക്കാൻ(രാഷ്ട്രീയമായൊ, സാമ്പത്തികമായൊ etc etc) കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്‌ എന്നു വിചാരിച്ചിരിക്കുന്ന ഒരാളുമായും ചർച്ചക്ക് യാതൊരു പ്രസക്തിയില്ല.

    (പ്രസ്തുത കമന്റ് പോസ്റ്റ് ടോപിക്കുമായി യാതൊരു ബന്ധവുമില്ല. ഒരു മറുപടി മാത്രം)

    നിർത്തട്ടെ
    ജയ് ഹിന്ദ്

    ReplyDelete
  8. തീര്‍ച്ചയായും അത്തരമൊരു സമീപനം സത്യാന്വേഷിക്കില്ല.രാം മനോഹര്‍ ലോഹ്യ,പെരിയാര്‍ തുടങ്ങി വി പി സിങ് വരെയുള്ള സവര്‍ണരെ നന്ദിയോടെയും കടപ്പാടോടെയുമല്ലാതെ അവര്‍ണര്‍ക്ക് ഓര്‍ക്കാനാവില്ല.അതുപോലെ പലരുമുണ്ട്. പക്ഷേ അതെല്ലാം അപവാദങ്ങള്‍ മാത്രം.'ബ്രാഹ്മണര്‍ എന്തുകൊണ്ട് ഒരു വോള്‍ട്ടയറെ സൃഷ്ടിച്ചില്ല?' എന്ന ഭാഗത്ത് ഡോ അംബേഡ്കര്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത് മുന്‍വിധികള്‍ മാറ്റിവച്ച് ദയവായി വായിക്കാന്‍ ശ്രമിക്കുക.(ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ശൂദ്രര്‍ ആരായിരുന്നു ?'എന്ന വോള്യത്തില്‍)

    ReplyDelete
  9. രാഷ്ട്രീയത്തില്‍ മായാവതി ജയലളിതയ്ക്ക് പഠിച്ച് എമ്മേയും ഡോക്ടറേറ്റും എടുത്ത് ജയലളിതയേക്കാളും വളര്‍ന്ന് സര്‍വ്വകലാശാലയായി മാറി എന്നാണ് അവരുടെ പ്രകടനപരത തെളിയിക്കുന്നത്. ഇപ്പോള്‍ ജയലളിത തമിഴ്നാട് രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ട് ഒരു സൈഡായി എന്ന് പറയാം. അവരുടെ പ്രതാപകാലത്ത് ഞാന്‍ ചെന്നൈയില്‍ പോയപ്പോള്‍ കണ്ടത് സര്‍വ്വത്ര വൈദ്യുതാലംകൃതമായ കൂറ്റന്‍ കട്ടൌട്ടുകളായിരുന്നു. നിരന്തരമുതലൈമച്ചര്‍ എന്ന് എവിടെ നോക്കിയാലും അവരെ വിശേഷിപ്പിച്ചുകൊണ്ട് വോള്‍ പോസ്റ്ററുകള്‍ കാണാമായിരുന്നു. ഖജനാവിലെ പണം എടുത്തുകൊണ്ട് സ്വത്വം പൊലിപ്പിച്ചു കാട്ടുക എന്നതാണ് അവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അവരുടെ ഇത്തരം രാഷ്ട്രീയപ്രകടനപരത ആത്യന്തികമായി കന്‍ഷിറാം ഉയര്‍ത്തിക്കൊണ്ടു വന്ന ദളിത് രാഷ്ട്രീയത്തെ പിറകോട്ടടിപ്പിക്കും എന്ന് സത്യാന്വേഷി തിരിച്ചറിയുന്നില്ലെങ്കില്‍ അത് കഷ്ടമാണ്.

    ReplyDelete
  10. സ്വന്തം പ്രതിമ ഉണ്ടാക്കുന്നതും പ്രകടനപരതയും ആത്യന്തികമായി ദലിത് മുന്നേറ്റത്തിനു സഹായകമല്ല.അക്കാര്യം സത്യാന്വേഷി തിരിച്ചറിയുന്നുണ്ട് സുകുമാരേ‌ട്ട.ഇടപെട്ടതിനു നന്ദി.

    ReplyDelete