ഇന്ത്യയില്‍ സ്ത്രീ-പുരുഷ സമത്വം അഥവാ ലിംഗനീതി ബ്രാഹ്മണ മതമൂല്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. പുരുഷമേധാവിത്വവും ബ്രാഹ്മണ മതമൂല്യങ്ങളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അവ തമ്മില്‍ വേര്‍തിരിക്കാന്‍ സാധ്യമല്ല. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രമെന്നത് ബ്രാഹ്മണ മതമൂല്യങ്ങളാണ്. ഇന്ത്യയിലെ കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം, സി.പി.ഐ തുടങ്ങി ഇടതു-വലത് പാര്‍ട്ടികള്‍ അടക്കം എല്ലാംതന്നെ ബ്രാഹ്മണിസത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്തിട്ടുള്ളതാണ്. ഇപ്പോള്‍ രാജ്യസഭ അംഗീകരിച്ച 33 ശതമാനം വനിതാ സംവരണ ബില്ലിലൂടെ ലിംഗനീതി കൈവരിക്കാമെന്നു വിശ്വസിക്കുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായിരിക്കും. ജാതികള്‍ തമ്മിലുള്ള അന്തരം അഥവാ അധികാരം കൈയാളുന്നതിലുള്ള അന്തരം ഇല്ലായ്മചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യയില്‍ ലിംഗനീതി കൈവരിക്കാന്‍ കഴിയുകയുള്ളൂ. ഇവിടെ അധികാരമെന്നു വിവക്ഷിക്കുന്നത് രാഷ്ട്രീയാധികാരം മാത്രമല്ല, സമസ്ത മേഖലയിലുമുള്ള അധികാരം എന്നു കൂടി അര്ഥമാക്കണം.
ഇന്ത്യയിലെ വിവിധ ബ്രാഹ്മണ ഗ്രൂപ്പുകളില്‍ ഏറ്റവും മുന്തിയവരെന്ന് അവരും മറ്റുള്ളവരും കരുതുന്നവരാണു കേരളത്തിലെ നമ്പൂതിരിമാര്‍. മഹാരാഷ്ട്രയിലെ ചിത്പാവന്‍ ബ്രാഹ്മണരും അവരോടൊപ്പമുണ്ട്. നമ്പൂതിരിമാരുടെ ഇടയില്‍ അടുത്തകാലം വരെ നിലനിന്നിരുന്ന പ്രാകൃതമായ ഒരാചാരമാണ് അന്തര്‍ജനങ്ങള്‍ക്കു നേരിടേണ്ടിവന്ന സ്മാര്ത്തവിചാരമെന്ന മനുഷ്യത്വരഹിതമായ ആചാരം.
1905ല്‍ നടന്ന കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം കുപ്രസിദ്ധമാണ്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള ആറങ്ങോട്ടുകരയിലാണ് അതു നടന്നത്. യോഗക്ഷേമസഭയുടെ പ്രവര്‍ത്തനഫലമായാണ് ഈ ദുരാചാരം അവരുടെ ഇടയില്‍ നിന്ന് അപ്രത്യക്ഷമായത്.
ബ്രിട്ടീഷ് ആംഗ്ളോ-സാക്സന്‍ നിയമസംഹിതയുടെ സ്വാധീനംമൂലം പ്രസ്തുത സ്മാര്‍ത്തവിചാരത്തിന്റെ എല്ലാ വിചാരണയുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ എറണാകുളത്തുള്ള റീജ്യനല്‍ ആര്‍ക്കൈവ്സില്‍ ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്.
നമ്പൂതിരി പുരുഷന്മാര്ക്ക് എത്രവേണമെങ്കിലും വേളിയും സംബന്ധവും ആകാം. വേളിയുടെ കാര്യത്തില്‍ അല്‍പ്പം നിബന്ധനയുണ്ട് എന്നുമാത്രം. നായര്‍ സ്ത്രീകളുമായുള്ള സംബന്ധം എത്രവേണമെങ്കിലുമാവാം. നമ്പൂതിരി സ്ത്രീകളുടെ കാര്യമായിരുന്നു പരമകഷ്ടതരമായിട്ടുള്ളത്. അന്തര്‍ജനങ്ങള്‍ക്ക് കര്‍ശനമായ ചാരിത്യ്രവിധികളായിരുന്നു ഉണ്ടായിരുന്നത്. ഇതുകാരണം മിക്കവാറും നമ്പൂതിരി സ്ത്രീകള്‍ അവിവാഹിതരായി കഴിയേണ്ട ഗതികേടിലായിരുന്നു. അതുകൊണ്ടു ജാരസംസര്‍ഗം നിത്യസംഭവമായി മാറി. പുരുഷന്മാര് സ്മാര്‍ത്തവിചാരം എന്ന കഠിന ശിക്ഷയിലൂടെ അതിനെ നേരിട്ടു. താത്രിയുമായി അവിഹിതമായി 54 പേര് ബന്ധപ്പെട്ടു. അതില്‍ ആരൊക്കെയുണ്ട്. സ്വന്തം പിതാവും അമ്മാവനും ഭര്‍തൃപിതാവും സഹോദരനും ഒക്കെ അതിലുണ്ട്. ഇതില്‍ നിന്ന് ഒരുകാര്യം വ്യക്തമാവുന്നുണ്ട്. നമ്പൂതിരിമാര്‍ സ്ത്രീകളെ ഒരു ലൈംഗിക ഉപകരണം മാത്രമായിട്ടാണു കണ്ടിരുന്നത്.
സ്മാര്‍ത്തവിചാരം എന്ന ആചാരം നാമാവശേഷമായെങ്കിലും അതേ മൂല്യങ്ങള്‍ വേറെ ഭാവത്തിലും രൂപത്തിലും ഇന്നു ശക്തമാണ്.
വിവിധ ഭാവഹാവാദികളില്‍ പ്രത്യക്ഷപ്പെടുന്ന പ്രസ്തുത മൂല്യങ്ങളെ കുഴിച്ചുമൂടാതെ ഇന്ത്യയില്‍ ലിംഗനീതി നടപ്പാവില്ല.
ഇന്ത്യയില്‍ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും വിവിധ ജാതികളും മതങ്ങളുമായി ഭിന്നിച്ചുനില്ക്കുന്നു. വേറെയും ഭിന്നതകളുടെ ഘടകങ്ങളുണ്ട്. ഇന്ത്യയില്‍ എല്ലാ പുരുഷന്മാരുടെയും ഏകോപനം എളുപ്പമല്ലാത്തതുപോലെ സ്ത്രീകളുടെ ഏകോപനവും അതേ നിലയില്‍ പ്രയാസമാണ്. സോണിയാ ഗാന്ധി ജന്മംകൊണ്ടു യൂറോപ്യന്‍ വനിത ആയതുകൊണ്ടാണ് അവര്‍ക്കു ജാതിവ്യവസ്ഥയെക്കുറിച്ച് ശരിയായ ജ്ഞാനമില്ലാത്തത്. അവരെ ബോധപൂര്‍വം പലരും തെറ്റിദ്ധരിപ്പിക്കുന്നു. ഈ ബില്ലിലൂടെ എല്ലാ സ്ത്രീകളുടെയും പിന്തുണ നേടാമെന്നാണ് അവര്‍ ധരിച്ചുവച്ചിരിക്കുന്നത് എന്നു തോന്നുന്നു. ശാന്തം; പാപം!!!
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പു തന്നെ നോക്കുക. മല്‍സരിച്ച മൂന്നുപേരും വിജയിക്കുന്നു. അതില്‍ രണ്ടു നായന്മാരും ഒരു ക്രിസ്ത്യാനിയും ഉണ്ട്. ഒരു പിന്നാക്കക്കാരനോ ദലിതനോ ഇല്ല. രണ്ടു മുന്നണിയിലും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതു നായര്‍-ക്രൈസ്തവ അച്ചുതണ്ടാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും ക്രൈസ്തവ ലോബി ശക്തമാണ്. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള ഈ ലോബിയുടെ സ്വാധീനം സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ദൃശ്യമാണ്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മാര്‍ക്സിസത്തിന് ബ്രാഹ്മണ മതമൂല്യങ്ങളുടെ മൂക്കുകയറുണ്ട്. ആ മൂക്കുകയര്‍ ആധുനിക ശങ്കരന്റെ സംഭാവനയാണ്. ആദിശങ്കരന് ബുദ്ധമതത്തിന്റെ കഥകഴിച്ചു. ആധുനിക ശങ്കരന് ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളായ ശ്രീനാരായണഗുരു, മഹാത്മാ അയ്യങ്കാളി എന്നിവര്‍ നട്ടുവളര്‍ത്തിയ സാമൂഹിക വിപ്ളവപ്രസ്ഥാനത്തിന്റെ കഥകഴിച്ചു. ആ പാത തന്നെയാണ് 14 അംഗ പോളിറ്റ്ബ്യൂറോയും കേരളത്തില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന നായര്‍-നമ്പൂതിരി-അമ്പലവാസി-ക്രിസ്ത്യാനി ഗ്രൂപ്പും പിന്തുടരുന്നത്.
കണ്ണുതട്ടാതിരിക്കാന്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനും വെളിയം ഭാര്‍ഗവനും ഒക്കെ ഉണ്ട് എന്നു മാത്രം. ശുദ്ധഗതിക്കാരായതുകൊണ്ട് ഇവരില്‍ പലരും കാര്യം ഗ്രഹിച്ചിട്ടില്ല. കോണ്‍ഗ്രസ്സിലും കാര്യങ്ങള്‍ ഇതേ മട്ടില്‍ തന്നെ. മുല്ലപ്പള്ളിക്കും വയലാര്‍ രവിക്കും കാര്യമായ അധികാരമൊന്നും തന്നെയില്ല. മുല്ലപ്പള്ളിക്ക് എന്തെങ്കിലും അധികാരമുണ്ടായിരുന്നെങ്കില്‍ സെന്‍സസ് ജാതി അടിസ്ഥാനത്തിലായേനെ.
ഈ വനിതാ സംവരണ ബില്ലിലൂടെ പാര്‍ലമെന്റിലും നിയമസഭകളിലും സവര്‍ണ സ്ത്രീകളെക്കൊണ്ട് കുത്തിനിറയ്ക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. അതിലൂടെ പല ദലിത്-പിന്നാക്ക-മുസ്ലിം നേതാക്കളുടെ വഴിമുടക്കാനും അവര്‍ക്കു കഴിയും. ഒരു വെടിക്കു രണ്ടു പക്ഷികള്‍.
-പ്രൊഫ.റ്റി ബി വിജയകുമാര്‍
(തേജസ് ദിനപത്രം-18 മാര്‍ച്ച് 2010 )
"ജാതികള്‍ തമ്മിലുള്ള അന്തരം അഥവാ അധികാരം കൈയാളുന്നതിലുള്ള അന്തരം ഇല്ലായ്മചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യയില്‍ ലിംഗനീതി കൈവരിക്കാന്‍ കഴിയുകയുള്ളൂ."
ReplyDeleteജാതികള്‍ തമ്മിലുള്ള അന്തരം മാറിയാലേ ലിംഗനീതി കൈവരിക്കാന്‍ കഴിയൂ പോലും :) പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജാതി അന്തരമുണ്ടായിട്ടാണോ അവിടെ ലിംഗനീതി ലഭിക്കാത്തത്? ലോകത്ത് എല്ലായിടത്തും ലിംഗനീതിക്കായി പോരാട്ടം നടക്കുന്നു എന്നത് തിരിച്ചറിയാഞ്ഞിട്ടോ അതോ മനപൂര്‍വ്വം അവഗണിക്കുന്നതോ?
പുരുഷാധിപത്യം നഷ്ടപ്പെടുമെന്ന ഭയമുള്ളവര്‍ ജാതിയുടെ പേരില്‍ എതിര്‍ക്കുന്നുവെന്ന് കാണിക്കുവാന്‍ ഓരോ തരികിട....
ലിംഗ നീതിയിലും,ലിംഗ സമത്വത്തിലുമൊക്കെ എത്തുന്നതിനു മുന്‍പുള്ള പ്രാകൃതമായ അല്ലെങ്കില്‍ മനുഷ്യത്വ രഹിതമായ ജാതി വിവേചനത്തില്‍ നിന്നുപോലും ഇന്ത്യ ഇതുവരെ മോചിപ്പിക്കപ്പെട്ടിട്ടില്ല.
ReplyDeleteഅതുകൊണ്ടുതന്നെ ലിംഗനീതി വേണ്ടെന്നല്ല, അതിനേക്കാള്‍ ആദ്യം നേടിയെടുക്കേണ്ടത് തുല്യ മനുഷ്യരാണെന്ന അംഗീകാരം തന്നെയാണ്.
സായിപ്പിന്റെ കൂലിപ്പണിയെടുക്കുന്നവര്ക്ക് തങ്ങള്‍ സായിപ്പിനോളം വളര്‍ന്നെന്ന് ഒരു പക്ഷേ തോന്നാം. സായിപ്പിന്റെ സമൃദ്ധികണ്ട് അച്ഛനെ മാറ്റിപ്പറയുന്ന പരിഷ്ക്കാരികള്‍ക്ക് എന്തു ജാതിയെന്നും ???!!! അത്ഭുതംകൂറാം.
എന്നാല്‍, ഇന്ത്യന്‍ ജനത മുങ്ങിക്കുളിച്ചു നില്ക്കുന്ന ജാതി വിവേചനം ഒരു യാഥാര്‍ത്ഥ്യമാണ്. അതില്ലാതാക്കാന്‍ നിരന്തര സമരങ്ങള്‍ തന്നെ വേണ്ടിവരും. ആ സമരത്തിനായി ചരിത്രം പഠിക്കേണ്ടിവരും.ഇന്ത്യയെ സാംസ്ക്കാരികമായി നശിപ്പിച്ച വേശ്യാസംസ്ക്കാരത്തിന്റെ പ്രചാരകരായ ബ്രാഹ്മണ്യത്തെ മനുഷ്യത്വരഹിതമായ സാമൂഹ്യ വിഷമായി തിരിച്ചറിയേണ്ടിവരും.
ശാസ്ത്രീയവും സത്യസന്ധവുമായ ആ ചരിത്ര ശുദ്ധീകരണത്തിന്റെ വഴിയിലൂടെ മാത്രമേ നഷ്ടപ്പെട്ട സംസ്ക്കാരവും അന്തസ്സും നമുക്ക് തിരിച്ചു പിടിക്കാനാകു.
നംബൂതിരി സ്ത്രീകളെ ലൈഗീകമായി തടവിലിടാന്‍ ഉപയോഗിച്ചിരുന്ന കരിനിയമമായിരുന്ന സ്മാര്‍ത്ത വിചാരവും, നായര്‍ ജാതിക്കാരുടെ കുലത്തൊഴിലായി ഏര്‍പ്പെടുത്തിയിരുന്ന വേശ്യാവൃത്തിയേയും(സംബന്ധം)പഠിച്ചുകോണ്ടുതന്നെയാണ് ഇന്നും ഇന്ത്യയുടെ സാംസ്ക്കാരികതയെ നിയന്ത്രിക്കുന്ന ബ്രാഹ്മണ്യത്തിന്റേയും സവര്‍ണ്ണതയുടേയും ജാതി വിഷം നിര്വീര്യമാക്കാനാകു.ആ പ്രവര്‍ത്തനത്തിന്റെ വഴിയിലുള്ള ഈ ലേഖനത്തിന് പ്രസക്തിയുണ്ട്.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !
സംബന്ധവും സ്മാര്‍ത്തവിചാരവും
നായര്‍ - നംബൂതിരി സദാചാരം
"അതുകൊണ്ടുതന്നെ ലിംഗനീതി വേണ്ടെന്നല്ല, അതിനേക്കാള്‍ ആദ്യം നേടിയെടുക്കേണ്ടത് തുല്യ മനുഷ്യരാണെന്ന അംഗീകാരം തന്നെയാണ്."
ReplyDeleteതുല്ല്യ മനുഷരാണെന്ന അംഗീകാരം.. സ്ത്രീകളും അത് തന്നെയല്ലേ ആഗ്രഹിക്കുന്നത്??? ജാതികളെ പറ്റി വായ് തോരാതെ സംസാരിക്കുന്നവര്‍ ലിംഗനീതി വരുമ്പോള്‍ ഇത് പോലെ കരണം മറിയുന്നത് എന്തിനെന്ന് മനസ്സിലാക്കുവാന്‍ ഏത് പണിക്കാരനും കഴിയും!
ജാതി വ്യത്യാസമില്ലാത്ത സായിപ്പിന്റെ നാട്ടില്‍ പോലും സ്ത്രീകള്‍ക്ക് തുല്ല്യനീതി ലഭിക്കുന്നില്ല അപ്പോഴാണ് ഇനി ജാതി കോമരങ്ങള്‍ ഉറഞ്ഞ് തുള്ളുന്ന ഇന്ത്യയില്‍ അല്ലേ..... :)
സത്യാന്വേഷിയുടെ ഓരോ ലേഖനങ്ങളും വായനക്കാരെ ഒട്ടേറെ സത്യങ്ങളിലേക്ക് നയിക്കുന്നുണ്ട്, അഭിനന്ദനങ്ങൾ!!
ReplyDeleteപൈശാചിക ദുഷ്ഠമുതലാളിത്തത്തിന്റെ ഏറ്റവും ഫലപ്രദമായ സൌകാര്യോപഭോഗ ഉല്പന്നങ്ങളാണ് സവർണ്ണവിഭാഗങ്ങൾ.പൈശാചികതകൾക്കു വേണ്ടി ഏറ്റവും എളുപ്പം പാതയൊരുക്കാനും എന്തു നെറികേടിനും കൂട്ടുപിടിക്കാവുന്നതുമായ നന്ദിയുള്ള വിശ്വസിക്കാവുന്ന വേട്ടപ്പട്ടികളായി സവർണ്ണർ പരമ്പരാഗതമായി വാർത്തെടുക്കപ്പെട്ട വർഗ്ഗങ്ങളാണ്.പണ്ട് രാജാക്കന്മാരാലും സുൽതാന്മാരാലും ഇന്ന് രാജ്യങ്ങൾക്കും മതങ്ങൾക്കും അതീതരായ പൈശാചികസമ്പന്ന മതത്തിലെ ബില്ല്യണയേഴ്സിനാലും.
പൈശാചിക ദുഷ്ഠമുതലാളിത്തമതത്തിലെ ഇന്ത്യൻപണജാതികളായ ഇവരേപോലുള്ളവർ അറേബ്യൻ നാടുകളിലും ആഫ്രൊയൂറൊഅമേരിക്കൻ അടക്കം ലോകം മുഴുക്കെ ഉണ്ടെങ്കിലും അവയൊക്കെ പലകാലത്തും പലപല വ്യത്തസ്ത കൂട്ടരോ കുടുമ്പങ്ങളൊ ആയി മാറി മറിഞ്ഞിരുന്നെങ്കിലും, നായർ വേശ്യാ ചരിത്രം പോലെ ഇന്ത്യയിൽ മാത്രമാണ് നായർ ബ്രാഹ്മിൺ വിഭാഗങ്ങൾ തന്നെ പൈശാചികമുതലാളിത്ത വിടുപണി അന്നും ഇന്നും പരമ്പരാഗതമായി ചെയ്യുന്നതേറെയും.ഇവരിൽ വളരെ കുച്ചുപേരേ പൈശചിക ബാധയേൽക്കാത്തതായി രക്ഷപ്പെട്ടിട്ടുള്ളു, അതുപോലെതന്നെ മറ്റ് ജാതിമത വിഭാഗത്തിൽ നിന്നും അപൂർവ്വം പേർക്കേ പൈശാചിക ദുഷ്ഠമുതലാളിത്തമതത്തിലെ പണജാതിയിൽ വല്ലപ്പോഴുമായി സംവരണം കിട്ടാറുമുള്ളു.താൽകാലികം.ഇവർക്കത്ര വിശ്വാസം പോര.വീണ്ടുവിചാരവും അയ്യോപാവവും കൂടുതലാണിക്കൂട്ടർക്ക്.കാര്യങ്ങൾ മൂടിവെക്കാനും മിടുക്കുപോര.പാരമ്പര്യക്കുറവാണ്.
പൈശാചിക എന്ന പ്രയോഗം സൂക്ഷിച്ചുപയോഗിക്കണം.പിശാചര്‍ എന്ന വിഭാഗം ഇന്നാട്ടിലെ ആദിമനിവാസുകള് ആയിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.പൈശാചി ഭാഷയില്‍ ബ്രാഹ്മണിസത്തിനെതിരെയുള്ള ഗ്രന്ഥങ്ങള്‍ വരെയുണ്ടത്രേ!
ReplyDelete