Tuesday, March 9, 2010

മുലായമിനും ലാലുവിനും അഭിവാദ്യങ്ങള്‍


ഇന്‍ഡ്യന്‍ പാര്‍ലിമെന്റില്‍ ഇപ്പോഴും ചുണക്കുട്ടികള്‍ ഉണ്ടെന്ന് ലാലുവും മുലായവും ഒരിക്കല്‍ക്കൂടി തെളിയിച്ചു. സവര്‍ണ വനിതാ സംവരണ ബില്‍ അവതരണം ഇപ്രാവശ്യവും രാജ്യസഭയില്‍ തടയപ്പെട്ടു. പതിവുപോലെ 'സ്ത്രീ വിരുദ്ധരായ' പുരുഷ രാഷ്ട്രീയക്കാര്‍ക്കെതിരെ സകലമാന മാധ്യമങ്ങളും കുരച്ചു ചാടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മനോരമയ്ക്കും ദേശാഭിമാനിക്കും ഒരു ഹൃദയം ഒരു മാനസം ആണ്. രണ്ടുപേരും മുഖപ്രസംഗമെഴുതിയിട്ടുണ്ട്. മനോരമ എഴുതുന്നു:
"സ്ത്രീകള്‍ക്കു മൂന്നിലൊന്നു സംവരണം ലഭിച്ചാല്‍ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം ലഭിക്കില്ലെന്നും വരേണ്യവര്‍ഗത്തില്‍പ്പെട്ട വനിതകള്‍ ഈ സീറ്റുകള്‍ കയ്യടക്കുമെന്നുമാണു സമാജ്വാദി, രാഷ്ട്രീയ ജനതാ ദള്‍ പാര്‍ട്ടികളുടെ വാദം. ഇതു രാഷ്ട്രീയ കാഴ്ചപ്പാടിന്റെ പാപ്പരത്തം തന്നെയല്ലേ? സ്ത്രീകള്‍ക്കു ജാതിമത വ്യത്യാസമില്ലാതെ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നതിലൂടെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണു സാധ്യമാകുന്നതെന്ന യാഥാര്‍ഥ്യം ഈ പാര്‍ട്ടികള്‍ക്ക് അറിയാത്തതല്ല. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാതെ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് ഇവിടെ നിലനില്‍ക്കാനാവുക?"(മനോരമ)

ഹ ഹ ഹ. എവടത്തെ കാര്യമാണ് ഈ പറയുന്നത്? 'സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കി'യിരുന്നെങ്കില്‍ ഇന്ന് നിയമസഭകളിലും പാര്‍ലിമെന്റിലും സവര്‍ണ ജാതിക്കാരെ കണികാണാന്‍ തന്നെ കഴിയില്ലായിരുന്നല്ലോ!

14 comments:

  1. വനിതാ സംവരണ ബില്ലിലെ ഈ ഉള്ളു കള്ളികള്‍ പൊതുജനത്തിനറ്രിയില്ല എന്നതാണ് സത്യം. ഒരു രീതിയില്‍ പറ്റിയില്ലെങ്കില്‍ മറു വാതിലില്‍ കൂടി കടക്കുക എന്നതാണ് സവര്‍ണ തന്ത്രം. സംവരണത്തില്‍ സംവരണമോ എന്നാണ് ചിലര്‍ ഇപ്പോള്‍ ചോദിക്കുന്നത്. പുറമെ ബില്ലിനെ എതിര്‍ക്കുന്നവരെല്ലാം സ്ത്രീ വിരുദ്ധം എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇടത് പക്ഷത്തിന്റെ കാര്യം പറയാനുണ്ടോ ലവന്‍ മാരാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സംവരണ വിരുദ്ധരും സവര്‍ണ പക്ഷക്കാരും.

    ReplyDelete
  2. 1000,1000,1000,abivathigal..........

    ReplyDelete
  3. ഏറ്റവും ചുരുങ്ങിയത് സ്ത്രീ പ്രാതിനിധ്യമെങ്കിലും കിട്ടട്ടെ. അതില്ലാതെ ആക്കണോ??

    ആത്മാര്‍ത്ഥമായിട്ടാണ് ലാലു, മുലായം യാദവന്മാര്‍ സംവരണത്തിനുള്ളില്‍ സംവരണം പറയുന്നതെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ സ്വയം എന്ത് കൊണ്ട് ദലിത് മുസ്ലീം സ്ത്രീകള്‍ക്ക് ഈ പറയുന്ന സ്ഥാനങ്ങള്‍ കൊടുക്കുന്നില്ല??? അപ്പോള്‍ അതല്ല പ്രശ്നം, ഈ ബില്‍ പാസ്സാവരുത്. സ്ത്രീകള്‍ എന്നും പുരുഷന്റെ പിറകില്‍ നിന്നോളണം. അത് സവര്‍ണ്ണ സ്ത്രീയായാലും, ദലിത്, പിന്നോക്ക വിഭാഗത്തിലെ സ്ത്രീ ആയാലും.

    ReplyDelete
  4. എന്തിനാപ്പാ സംവരണം ? വിവരമുള്ളവരാനെന്കില്‍ എന്തായാലും എതെന്ടിടതെത്തും.അതും സാധിക്കുന്നില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ കുഴപ്പമാണെന്ന് മനസ്സിലാക്കുക.അല്ലെങ്കില്‍ തന്നെ വേണ്ടത്ര വിവരമില്ലാത്തവര്‍ സഭയിലുന്ട്.ഇനി സംവരണമെന്നും പറഞ്ഞു അവരുടെ എണ്ണം കൂട്ടണോ?അര്ഹതയില്ലാതവരെ എന്തിനാണ് തള്ളി വിടുന്നത്.

    ReplyDelete
  5. @ രാമചന്ദ്രന്‍ വെട്ടിക്കാട്ട്. :
    ഇതേ വാദം മറ്റു പാര്ട്ടികള്ക്കും ബാധകമാക്കാമല്ലോ. കോണ്ഗ്രസ്, സി പി എം, ബി ജേ പി തുടങ്ങിയവര് "തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ സ്വയം എന്ത് കൊണ്ട് സ്ത്രീകള്‍ക്ക് ഈ പറയുന്ന സ്ഥാനങ്ങള്‍ കൊടുക്കുന്നില്ല?"

    ReplyDelete
  6. അത് ചെയ്യാത്തത് കൊണ്ടല്ലേ സത്യാന്വേഷീ സംവരണം വേണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെടുന്നതും ചില രാഷ്ട്രീയക്കാര്‍ക്കെങ്കിലും അതിനെ പിന്‍ തുണക്കേണ്ടി വരുന്നതും. പാര്‍ട്ടി ഏതായാലും, സവര്‍ണ്ണ സമുദായമോ അവര്‍ണ്ണ സമുദായമോ ആയാലും പുരുഷന്‍ പുരുഷന്‍ തന്നെ. സ്ത്രീയെ അംഗീകരിക്കാനവനാവുന്നില്ല. പുരുഷ മേധാവിത്തം തന്നെയാണ് എല്ലയിടത്തും. അത് കൊണ്ട് തന്നെ സംവരണം വേണ്ടത് തന്നെ.

    ReplyDelete
  7. സം‌വരണം ജനാധിപത്യ വിരുദ്ധമാണ്,അത് ജാതി സം‌വരണമായാലും സ്ത്രീ സം‌വരണമായാലും.സം‌വരണം ഒഴിവാക്കുക.ജനാധിപത്യം സം‌രക്ഷിക്കുക.

    ReplyDelete
  8. വനിതാസംവരണബില്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച ചില ഗുണ്ടകളുടെ ചെയ്തികള്‍ക്ക് എതിരെ ഞാന്‍ "എച്ചില്‍ തിന്നുന്ന ഭാര്യമാര്‍" എന്ന പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

    ഒന്നിനെതിരെ നൂറ്റിതൊണ്ണൂറ്റാറ് വോട്ടുകള്‍ക്ക് വനിതാസംവരണബില്‍ പാസാക്കിയെടുത്ത രാജ്യസഭയ്ക്ക് അഭിനന്ദനങ്ങള്‍.

    പെണ്ണുങ്ങള്‍ എച്ചില്‍തീനികള്‍ അല്ല.

    ReplyDelete
  9. രാമചന്ദ്രാ,
    സ്ത്രീ സംവരണത്തില്‍ പിന്നാക്ക-ദലിത് സംവരണം വേണമെന്നേ ലാലു-മുലായം ടീം ആവശ്യപ്പെടുന്നുള്ളൂ. അത് നല്‍കില്ലെന്ന് വാശി പിടിക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണ്?വനിതാ സംവരണത്തെ മുന്‍പ് എതിര്‍ത്തിരുന്ന ഉമാഭാരതി പെണ്ണായിരുന്നില്ലേ? ഇപ്പേഴും എതിര്‍ക്കുന്ന മായാവതി പെണ്ണല്ലേ?
    സംവരണം ജനാധിപത്യ വിരുദ്ധമാണെന്നു കരുതുന്ന രാജേഷ് ചുരുങ്ങിയ പക്ഷം ബ്ലോഗുകളില്‍ത്തന്നെ വന്നിട്ടുള്ള സംവരണ ചര്‍ച്ചകളെങ്കിലും ദയവായി ആദ്യം വായിക്കട്ടെ.എന്തുകൊണ്ട് ജനാധിപത്യ വിരുദ്ധം എന്നുകൂടി വിശദീകരിക്കയും ചെയ്യുക.
    അരുണിന്റെ പോസ്റ്റ് വായിച്ചു.ബില്‍ പാസാകുമെന്ന് സത്യാന്വേഷിക്ക് സംശയമില്ലായിരുന്നു.പിന്നാക്കക്കാരെ വരെ ബില്ലിന്നനുകൂലമാക്കിയിരുന്നല്ലോ!മുസ്ലിം ലീഗ്,ജേ ഡി (യു),പി എം കെ തുടങ്ങി മുന്‍പ് ബില്ലിനെ എതിര്‍ത്തിരുന്ന സകലരെയും ഫോള്‍ ഇന്‍ ആക്കിയിരുന്നു. ദലിത്-ബഹുജന്‍ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിത്. അരുണിനും മറ്റും സന്തോഷിക്കാന്‍ തീര്‍ച്ചയായും വകയുണ്ട്.Backward castes are really awkward classes..Non Brahmins are really No Brains.The result of media manipulation.

    ReplyDelete
  10. അതിനും പ്രശ്നമില്ലല്ലോ?? സംവരണം വന്നാല്‍ മുലായം, ലാലു യാദവന്മാര്‍ക്ക് തന്നെ ചെയ്യാവുന്നതല്ലെ ഇത്??

    സത്യാന്വേഷീ, ഏത് വിഭാഗത്തിലായാലും സ്ത്രീയെ പുരുഷന്‍ തുല്യ നിലയില്‍ പരിഗണിക്കില്ല. നിയമം മൂലം അവര്‍ക്ക് സംവരണം കിട്ടിയാല്‍ കുറച്ചെങ്കിലും പിന്നോക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്ക് അവസരം കിട്ടും. ഈ പരിതസ്ഥിതിയില്‍ ഒന്നുമില്ലായ്മയേക്കാള്‍ ബേധം അത് തന്നെ. അത് കൊണ്ട് തന്നെ ഇപ്പോള്‍ ഈ സംവരണം അത്യാവശ്യം തന്നെ.

    ReplyDelete
  11. "അതിനും പ്രശ്നമില്ലല്ലോ?? സംവരണം വന്നാല്‍ മുലായം, ലാലു യാദവന്മാര്‍ക്ക് തന്നെ ചെയ്യാവുന്നതല്ലെ ഇത്??"

    രാമചന്ദ്രൻ സാറേ... ഒരുമാതിരി പൊട്ടൻ കളീക്കല്ലെ. ലാലുപ്രസാദും യാദവനും മാത്രം മാതൃക കാണിച്ചാൽ മതിയോ ? കാൺഗ്രസ്സും കമ്മ്യൂണിസ്റ്റും മറ്റും മാതൃക കാണിക്കുമോ,അതായത് വനിത സംവരണം ഉള്ള സീറ്റുകളിൽ ദളിത്, മുസ്ലിം സംവരണം അവർ പാലിക്കുമോ ? ഒരിക്കലുമില്ല. അപ്പോൾ പുതിയ ബില്ലിൽ സ്ത്രീ സംവരണത്തിൽ അവരവരുടെ ഷെയർ നിയമവിധേയമാക്കി കൊടുക്കുന്നതിനുള്ള ബുദ്ധിമുട്ടെന്താണ് ? തികച്ചും സവർണ്ണ താൽപ്പര്യം ! സി.പി.എം,കാൺഗ്രസ്സ്, ബി. ജെ.പി എന്നിവർ ഇക്കാര്യത്തിൽ ഒട്ടക്കെട്ട് !

    “ഏത് വിഭാഗത്തിലായാലും സ്ത്രീയെ പുരുഷന്‍ തുല്യ നിലയില്‍ പരിഗണിക്കില്ല. നിയമം മൂലം അവര്‍ക്ക് സംവരണം കിട്ടിയാല്‍ കുറച്ചെങ്കിലും പിന്നോക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്ക് അവസരം കിട്ടും”

    ഇത്തരത്തിൽ ആരും ഔദാര്യം കാണിച്ച് കഷ്ടപ്പെടേണ്ട കാര്യമുണ്ടോ? നീതിപുർവ്വം അർഹമായതു അതാതു വിഭാഗം സ്ത്രീകൾക്കു കൊടുക്കന്നതിന് നിയമം ഉണ്ടാക്കുന്നവർക്ക് ഇപ്പോഴുള്ള തടസ്സമെന്താണ് ? യാദവന്മാർ ഉയർത്തൂന്ന എതിർപ്പിന്റെ വെളിച്ചത്തിൽ അവരതിനു വിശദീകരണം തരാത്തതെന്ത് ?

    ReplyDelete
  12. സംവരണം ചർച്ചചെയ്യപ്പെടുന്ന ഇടങ്ങളിൽ യാതൊന്നും വിശദീകരിക്കാതെ രാജേഷ് ഇടുന്ന സ്ഥിരം ഒറ്റവരി കമന്റാണ് ഇവിടെയും ഇട്ടിരിക്കുന്നത് ! ആരോ കാണപ്പാഠം പടിപ്പിച്ച് വിട്ടതുപോലെ തോന്നുന്നു.

    ReplyDelete