സവര്‍ണ ഫാഷിസ്റ്റുകള്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളെല്ലാം മുസ്ലിങ്ങളുടെ തലയില്‍ കെട്ടിവച്ച് രാജ്യത്തെ മുസ്ലിങ്ങളെ എല്ലാം ഭീകരരും തീവ്രവാദികളുമായി ചിത്രീകരിക്കുകയും നിരപരാധരായ മുസ്ലിം ചെറുപ്പക്കാരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന പൊറാട്ടു നാടകത്തിനു് ഇനിയും തിരശ്ശീല വീണിട്ടില്ലെങ്കിലും രാജ്യത്തെ യഥാര്‍ത്ഥ ഭീകരരാരെന്ന് ചിന്താശേഷി നശിച്ചിട്ടില്ലാത്തവരും മുസ്ലിം വിരുദ്ധ പ്രചാരണങ്ങളുടെ ഇരകളല്ലാത്തവരുമായ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ പ്രബുദ്ധരായ മതേതരവാദി-യുക്തിവാദി വിഭാഗങ്ങള്‍ ഇന്നുവരെ ഈ വിഷയകമായി കമാന്നു മിണ്ടിട്ടിയില്ല. മറിച്ച് മുസ്ലിങ്ങളുള്‍പ്പെട്ട നിസ്സാരമായ ഏതു കാര്യത്തിലും അവര്‍ നിരന്തരം പോസ്റ്റുകളിടും. ഇപ്പോഴും മുസ്ലിം ഭീകരതയെപ്പറ്റിയാണ് അവരുടെ പോസ്റ്റുകളിലും കമന്റുകളിലും ഒളിഞ്ഞും തെളിഞ്ഞും പ്രതിപാദിക്കുന്നത്. ഇക്കാരണങ്ങളാല്‍ അവരെ മുസ്ലിം വിരുദ്ധരെന്നു ഞാന്‍ വിമര്‍ശിക്കയുണ്ടായി. ഹേമന്ദ് 'കര്‍ക്കരെയെ കൊന്നതാര് ?' എന്ന പുസ്തകത്തെപ്പറ്റിയുള്ള എന്റെ പരാമര്‍ശത്തിനെതിരെ പോലും അവരില്‍ പലരും പലവട്ടം ആക്ഷേപം ചൊരിയുകയുണ്ടായി. ആ പുസ്തകത്തിലെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോളത്തെ സംഭവ വികാസങ്ങള്‍. ദിഗ് വിജയ് സിങ്ങിന്റെ പുതിയ വെളിപ്പെടുത്തല്‍ നോക്കുക.
ഇതിനെക്കുറിച്ചൊന്നും ഇവിടത്തെ യുക്തിവാദി സംഘ് കാര്‍ ഒരു പോസ്റ്റും ഇടില്ല. ഒരു ജാഥയും നടത്തില്ല. ഒരു സംഗമവും നടത്തില്ല. അവര്‍ ഏപ്പോഴും മത(മുസ്ലിം)തീവ്രവാദത്തിനെതിരെ കാമ്പെയിനിലായിരിക്കും.
ഹിന്ദു തീവ്രവാദ ഭീഷണി: കര്‍ക്കറെ ഫോണ്‍ ചെയ്തതിന്റെ തെളിവുമായി ദിഗ്‌വിജയ്
ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകരവിരുദ്ധ സേന(എ.ടി.എസ്്) മേധാവി ഹേമന്ദ് കര്‍ക്കറെതന്നെ വിളിച്ചതിന്റെ തെളിവുകളുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്ത് വന്നു. 2008 നവംബര്‍ 26ന് രാത്രി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് കര്‍ക്കറെ വിളിച്ചെന്നും ഹിന്ദു ഭീകരവാദികളില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞിരുന്നെന്നും ദിഗ്‌വിജയ് നേരത്തെ വെളിപ്പെടുത്തിയത് എറെ ചര്‍ച്ചക്കിടയാക്കിയിരുന്നു.
മാലേഗാവ് സ്‌ഫോടനക്കേസില്‍ ഹിന്ദു തീവ്രവാദ സംഘടനയില്‍ പെട്ടവരെ അറസ്റ്റു ചെയ്തതിന്റെ പേരില്‍ ബി.ജെ.പിയും ശിവസേനയും കര്‍ക്കറയെ വേട്ടയാടിയിരുന്നുവെന്നും ഇക്കാരണത്താല്‍ അദ്ദേഹം കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നും ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ദിഗ് വിജയ് സിംഗ് പാകിസ്താനെ സഹായിക്കുയാണെന്ന് ആരോപിച്ച് ബി.ജെ.പിയും കര്‍ക്കറെയുടെ ഭാര്യയും രംഗത്തു വരികയുണ്ടായി. ഈ സാഹചര്യത്തിലാണ് ദിഗ് വിജയ് സിംഗ് കര്‍ക്കറെ ഫോണ്‍ ചെയ്്തതിന്റെ തെളിവുകള്‍ വാത്താ സമ്മേളനത്തിലൂടെ പുറത്തു വിട്ടത്.
മഹാരാഷ്ട്ര എ.ടി.എസ് ഓഫീസിലെ ലാന്റ്‌ലൈന്‍ നമ്പറില്‍ നിന്നും തന്റെ മൊബൈല്‍ഫോണിലേക്ക് വിളിച്ചതിന്റെ റെക്കോഡാണ് തെളിവായി ദിഗ്‌വിജയ് പുറത്തുവിട്ടത്. താനും കര്‍ക്കറെയും തമ്മില്‍ സംഭാഷണം നടന്നിട്ടില്ലെന്നാണ്്് മുംബൈ പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്.
ഹിന്ദു തീവ്രവാദത്തിന്റെ വളര്‍ച്ചയിലേക്ക് വിരല്‍ചൂണ്ടിയതിനാണ് തന്നെ ഒറ്റപ്പെടുത്തിയത്. ഈ വിഷയത്തില്‍ തന്നെ കള്ളനെന്ന് മുദ്രകുത്തിയ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീലടക്കമുളള ദേശവിരുദ്ധരും പാക് ഏജന്‍ുമാരും പരസ്യമായി മാപ്പു പറയണമെന്നും ദിഗ്‌വിജയ് ആവശ്യപ്പെട്ടു.
മാലേഗാവ് സ്‌ഫോടനത്തിലെ കുറ്റവാളികള്‍ പിടിക്കപ്പെട്ടശേഷം രാജ്യത്ത് വലിയ സ്‌ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ല.
എന്ന് ദിഗ് വിജയ് പറഞ്ഞതായി മാതൃഭൂമി വാര്‍ത്തയിലുണ്ട്.
മാലേഗാവ് സ്‌ഫോടനത്തിലെ കുറ്റവാളികള്‍ പിടിക്കപ്പെട്ടശേഷം രാജ്യത്ത് വലിയ സ്‌ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ല.
എന്ന് ദിഗ് വിജയ് പറഞ്ഞതായി മാതൃഭൂമി വാര്‍ത്തയിലുണ്ട്.
താഴെയുള്ള വാര്‍ത്ത കൂടി ഇതോടൊപ്പം വായിക്കുക. ഇത് ജനുവരി ഒന്നിനു വന്നതാണ്. ദോഷം പറയരുത്. ഇതൊന്നും മതേതര പത്രങ്ങളില്‍ വന്നിട്ടില്ല ഇതുവരെ. മുസ്ലിങ്ങള്‍ പ്രതികളാണെങ്കിലേ അവര്‍ക്കിതൊക്കെ വാര്‍ത്തയാകൂ.
മാലേഗാവ് അന്വേഷണം ഇഴയുന്നു
നേതാക്കളടക്കമുള്ളവര്‍ക്കെതിരെ സി ബി ഐ അന്വേഷണം പുരോഗമിക്കുമ്പോള്‍ രാജ്യത്തെ സ്‌ഫോടനങ്ങളില്‍ ഹിന്ദു തീവ്രവാദ സംഘടനകളുടെ പങ്ക് തുറന്നുകാട്ടിയ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണം പാതിവഴിയില്‍ തന്നെ. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര എ.ടി. എസാണ് രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഹിന്ദു തീവ്രവാദ സംഘടനകള്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയത്. 2008 ലെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണത്തിലൂടെ ആയിരുന്നു ഇത്.
സന്യാസിമാരും, സൈനികരും, രാഷ്ട്രീയ-മത നേതാക്കളും പ്രതിക്കൂട്ടിലായ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണം, അതിന് മുമ്പ് നടന്ന അജ്മീര്‍ ദര്‍ഗ, മക്കമസ്ജിദ്, സംജോത എക്‌സ്‌പ്രസ് സ്‌ഫോടനങ്ങളിലും ഇതേ കൂട്ടര്‍ക്ക് പങ്കുള്ളതായി വെളിപ്പെടുത്തിയിരുന്നു. അജ്മീര്‍ കേസില്‍ ഈയിടെ സി.ബി.ഐ അറസ്റ്റ് ചെയ്ത സ്വാമി അസിമാനന്ദയെ അറസ്റ്റ് ചെയ്യാന്‍ 2008 ല്‍ കര്‍ക്കരെയുടെ നേതൃത്വത്തില്‍ എ.ടി.എസ് ശ്രമം നടത്തിയിരുന്നതുമാണ്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം അന്നതിന് കഴിഞ്ഞില്ല. മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടതോടെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണം നിലച്ചമട്ടാണ്.
രാജ്യത്തെ ഭീകരവാദ കാഴ്ചപ്പാടില്‍ തിരുത്തല്‍ വരുത്തിയ ഹേമന്ത് കര്‍ക്കരെയുടെ വഴിയിലൂടെയാണ് മക്ക മസ്ജിദ് കേസ് അന്വേഷിക്കുന്നവരും സഞ്ചരിക്കുന്നത്. മക്കമസ്ജിദ് കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറടക്കം വി.എച്ച്.പി-ആര്‍.എസ്.എസ് സംഘടനകളിലെ ചില പ്രമുഖരുടെ പേരുകളും മാലേഗാവ് സ്‌ഫോടന കേസന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. ഇന്ദ്രേഷ് കുമാര്‍, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് എന്നിവരെ വധിക്കാന്‍ പദ്ധതിയിട്ടതായ വെളിപ്പെടുത്തലാണ് ഇതിലെ പ്രധാന സംഭവം. മാലേഗാവ് സ്‌ഫോടന കേസിലെ 55 ാം സാക്ഷി ക്യാപ്റ്റന്‍ നിതിന്‍ ജോഷി, 61 ാം സാക്ഷി ശാം ആപ്‌തെ എന്നിവരുടെതായിരുന്നു വെളിപ്പെടുത്തല്‍.
പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് പണംകൈപ്പറ്റിയതിനാണത്രെ ഇരുവരെയും കൊല്ലാന്‍ പദ്ധതി ഒരുക്കിയത്. ഈ സംഭവം വെളിച്ചത്തായതോടെ ഇത് സത്യമാണോ എന്ന് അന്വേഷിക്കാനാവശ്യപ്പെട്ട് മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ സമീര്‍ കുല്‍ക്കര്‍ണി ബോംബെ ഹൈകോടതിക്ക് കത്തയച്ചിരുന്നു. കത്ത് പരാതിയായി പരിഗണിച്ച കോടതി എ.ടി.എസിനോട് ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെടുകയും കഴിഞ്ഞ ജൂണ്‍ 28 ന് സാക്ഷിമൊഴികളടങ്ങിയ കേസ് രേഖകള്‍ സീല്‍ ചെയ്ത് എ.ടി.എസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ആരോപണം ശരിയാണെന്ന പ്രതികരണമാണ് കോടതിയില്‍ നിന്നുണ്ടായത്.
രാജ്യത്തെ വിവിധ സ്‌ഫോടനങ്ങളില്‍ ഇന്ദ്രേഷ് കുമാറിന് പങ്കുണ്ടെന്ന് സ്വാമി അസിമാനന്ദയും സി.ബി.ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. രാജ്യത്തെ പല സ്‌ഫോടനങ്ങളുടെയും ഗൂഢാലോചന നടന്നത് അസിമാനന്ദയുടെ ഗുജറാത്തിലെ ശബരിധാം ആശ്രമത്തില്‍വെച്ചാണെന്നാണ് എ.ടി.എസ് സംശയിച്ചത്. 2006 ല്‍ അസിമാനന്ദ നടത്തിയ ശബരി കുംഭമേളക്കും ഇതില്‍ പങ്കുണ്ട്.
കുംഭമേളയില്‍ മാലേഗാവ് സ്‌ഫോടന കേസിലെ മുഖ്യപ്രതികളും ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളും പങ്കെടുത്തിരുന്നു. 2002 മുതല്‍ മഹാരാഷ്ട്രയിലെ നാസിക്, പുണെ കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി അണികള്‍ക്ക് പരിശീലനം നല്‍കിവരുകയായിരുന്നു. 125 ലേറെ പേര്‍ ഈ ക്യാമ്പുകളില്‍ നിന്ന് പരിശീലനം സിദ്ധിച്ചിട്ടുണ്ടെന്നും ഇവരില്‍ പലരും സ്ലീപ്പര്‍ സെല്ലുകളായി മേല്‍ത്തട്ടില്‍ നിന്നുള്ള ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയാണെന്നും എ.ടി.എസിന് വിവരമുണ്ട്. ഇവരില്‍ മലയാളികളുമുണ്ടെന്ന് സൂചനയുണ്ട്.

"..ഇതിനെക്കുറിച്ചൊന്നും ഇവിടത്തെ യുക്തിവാദി സംഘ് കാര്‍ ഒരു പോസ്റ്റും ഇടില്ല. ഒരു ജാഥയും നടത്തില്ല. ഒരു സംഗമവും നടത്തില്ല. അവര്‍ ഏപ്പോഴും മത(മുസ്ലിം)തീവ്രവാദത്തിനെതിരെ കാമ്പെയിനിലായിരിക്കും.."
ReplyDelete----------------
പ്രശസ്ത യുക്തിവാദിയും പ്രമുക മനുഷ്യാവാകശ പ്രവർത്തകനുമായ് സുസീൽ കുമാരൻ കമന്റിയത് കണ്ടില്ലാ..
---------
“ഹുസ്സൈന്റെ കുട്ടികള്‍ സിനിമാതിയേറ്ററുകള്‍ കത്തിക്കാന്‍ കൊണ്ടുവെയ്ക്കുന്ന കുട്ടിബോംബ് മുതല്‍ ബസ്റ്റാന്റുകളില്‍ ആളെകൊല്ലാനുപയോഗിക്കുന്ന സാദാബോംബും അമേരിക്ക വിമാനത്തില്‍ നിന്ന് വിക്ഷേപിക്കുന്ന അണുബോംബും വരെ ഒന്നിനും സ്വയം ചലനശേഷിയില്ല. എന്നിട്ടും അവ പൊട്ടിത്തെറിക്കുന്നു.“
സ്ഫോടനങ്ങള്‍ ആദ്യം സംശയിക്കപ്പെട്ടവരും യഥാര്‍ത്ഥ പ്രതികളും
ReplyDeleteമലേഗാവ്
2006 സപ്തംബര്‍ 8
37 മരണം
ആദ്യം അറസ്റിലായവര്‍: സ ല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂം, റഈസ് അഹമ്മദ്, നൂറുല്‍ ഹുദ, ഷബീര്‍ ബാറ്ററിവാല.
പുതിയ കണ്െടത്തല്‍: 2008 സ്ഫോടനം ഹിന്ദുത്വര്‍ നടത്തിയതാണെന്നു കണ്െടത്തിയ സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തം. പ്രതികള്‍ക്കെതിരേ തെളിവൊന്നുമില്ല.
സംജോദാ എക്സ്പ്രസ്
2007 ഫെബ്രുവരി 18
68 മരണം, ഭൂരിഭാഗവും പാകിസ്താനികള്‍
ആദ്യ വെളിപ്പെടുത്തല്‍: ലശ്കറെ ത്വയ്യിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളാണു പിന്നില്‍. അസ്മത്ത് അലി എന്ന പാക് സ്വദേശി അറസ്റില്‍.
ഇപ്പോള്‍ പുറത്തുവന്നത്: കേസില്‍ എന്‍.ഐ.എ അന്വേഷണം. ഹിന്ദുത്വഭീകരരാണെന്നു കണ്െടത്തി. ആര്‍.എസ്.എസ് നേതാക്കളായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്റെ എന്നിവര്‍ക്കായി ലുക്കൌട്ട് നോട്ടീസ്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കുണ്െടന്നു കണ്െടത്തല്‍. കൂടുതല്‍ അറസ്റ്റുകളുണ്ടാവും.
മക്കാമസ്ജിദ് സ്ഫോടനം
2007 മെയ് 18
14 മരണം
ആദ്യ അറസ്റ്റ്: 80ലധികം മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചു. ഇതില്‍ 25 പേരുടെ അറസ്റ് രേഖപ്പെടുത്തി. എന്നാല്‍ നിരപരാധികളെന്നു കണ്ട് ഭൂരിഭാഗം പേരെയും വിട്ടയച്ചു.
ഇപ്പോഴത്തെ കണ്െടത്തല്‍: സ്വാമി അസിമാനന്ദ, ഇന്ദ്രേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സ്ഫോടനം നടത്തിയത്. അസിമാനന്ദ, ലോകേഷ് ശര്‍മ തുടങ്ങിയവര്‍ അറസ്റ്റില്‍.
സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്റെ എന്നിവരെ കണ്െടത്തുന്നവര്‍ക്ക് 10 ലക്ഷം ഇനാം. കൂടുതല്‍ അറസ്റ്റുകളുണ്ടാവും
അജ്മീര്‍ ദര്‍ഗ സ്ഫോടനം
2007 ഒക്ടോബര്‍ 11
മൂന്നു മരണം
ആദ്യ കണ്െടത്തല്‍: ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്ലാമി, ലശ്കറെ ത്വയ്യിബ തുടങ്ങിയവര്‍ സ്ഫോടനത്തിനു പിന്നില്‍. അബ്ദുല്‍ ഹാഫിസ് ഷമീം, കൌശിബുര്‍ റഹ്മാന്‍, ഇംറാന്‍ അലി എന്നീ യുവാക്കള്‍ അറസ്റില്‍.
തുടര്‍ന്നുള്ള കണ്െടത്തല്‍: ഇന്ദ്രേഷും സംഘവുമാണു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദേവേന്ദര്‍ ഗുപ്ത, ചന്ദ്രശേഖര്‍, വിഷ്ണുപ്രസാദ് പടിദാര്‍ തുടങ്ങിയവര്‍ അറസ്റില്‍.
മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ട സുനില്‍ ജോഷിയെന്ന ആര്‍.എസ്.എസ് നേതാവ്.
താനെ സിനിമാ ഹാള്‍
സ്ഫോടനം
2008 ജൂണ്‍ നാല്
മുസ്ലിംകളെന്നു പ്രചാര ണം. ഹിന്ദു ജനജാഗ്രതി സമിതി, സനാഥന്‍ സന്‍സ്ത എന്നീ സംഘടനകളുടെ പ്രവര്‍ത്തക രായ രമേശ് ഹനുമന്ദ് ഗോദ്ക രി, മങ്കീഷ് ദിന്‍കര്‍ നികം എന്നിവര്‍ അറസ്റ്റിലായി. ജോധാ അക്ബര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബോംബ് വച്ചത്.
കാണ്‍പൂര്‍, നന്ദേഡ്
സ്ഫോടനങ്ങള്‍
2008 ഒക്ടോബര്‍, 2006 ഏപ്രില്‍
2006 ഏപ്രില്‍ ആറിനാണ് നന്ദേഡില്‍ സ്ഫോടനമുണ്ടാവുന്നത്. തൊട്ടടുത്ത ദിവസം ഔറംഗാബാദിലെ മുസ്ലിം പള്ളിയില്‍ സ്ഫോടനം നടത്താന്‍ തയ്യാറാക്കി വച്ചിരുന്ന ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 2008 ഒക്ടോബര്‍ 14നാണ് കാണ്‍പൂര്‍ സ്ഫോടനം. ബജ്റംഗ് ദള്‍ പ്രവര്‍ത്തകരായ രാജീവ് മിശ്ര, ഭൂപീന്ദര്‍ സിങ് എന്നിവര്‍ കൊല്ലപ്പെട്ടു. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്ഫോടനം.
പര്‍ബാനി, പൂര്‍ന, ജല്‍ന മസ്ജിദുകളിലെ
സ്ഫോടനങ്ങള്‍
2003 നവംബര്‍ 21, 2004 ആഗസ്ത് 24
മഹാരാഷ്ട്രയിലെ ഈ പള്ളികളില്‍ നടത്തിയ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ദാവുദ് ഇബ്രാഹിമാണെന്നു പ്രചാര ണം. എന്നാല്‍ നന്ദേഡ് സ്ഫോടനക്കേസിലെ പ്രതികളാണ് ഇവിടെയും സ്ഫോടനം നടത്തിയതെന്നു വെളിപ്പെട്ടു. ആരെ യും അറസ്റ് ചെയ്തില്ല. പര്‍ബാനിയില്‍ 2003 നവംബര്‍ 21നും പൂര്‍ന, ജല്‍ന മസ്ജിദുകളില്‍ 2004 ആഗസ്ത് 24നുമായിരുന്നു സ്ഫോടനം.
മലേഗാവ്
2008 സപ്തംബര്‍ 29
ആദ്യ സംശയം: സിമിയുടെ പുതിയ രൂപമെന്ന് പോലിസ് പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍.
ഇപ്പോഴത്തെ വെളിപ്പെടുത്തല്‍: ഈ കേസില്‍ മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയാണു രാജ്യത്തെ സ്ഫോടനക്കേസുകളില്‍ ഹിന്ദുത്വര്‍ക്കുള്ള പങ്ക് ആദ്യമായി കണ്െടത്തിയത്. കേണല്‍ പുരോഹിത്, പ്രജ്ഞാസിങ് താക്കൂര്‍, സ്വാമി അസീമാനന്ദ, ദയാനന്ത് പാണ്ഡെ, മേജര്‍ രമേശ് ഉപാധ്യായ തുടങ്ങി നിരവധി പേര്‍ അറസ്റില്‍
ഗോവ സ്ഫോടനം
2009 ഒക്ടോബര്‍ 16
രണ്ടു മരണം
ആര്‍.എസ്.എസിന്റെ പോഷകസംഘടനകളിലൊന്നായ സനാഥന്‍ സന്‍സ്ഥയാണ് സ്ഫോടനത്തിനു പിന്നിലെന്ന് കണ്െടത്തല്‍. മല്‍ഗോണ്ട പാട്ടി ല്‍, യോഗേഷ് നായിക് തുടങ്ങിയവര്‍ പ്രതികളെന്നു പോലിസ്.
ഇന്ത്യയിലെ സ്പോടനങ്ങള്‍ നമ്മള്‍ക്ക് മറക്കാം..
ReplyDeleteദിവസവും മുസ്ലിം രാജ്യങ്ങളില്‍ നടക്കുന്ന സ്പോടനങ്ങളെ കുറിച്ച് എന്ത് പറയുന്നു...
അതെല്ലാം സൃഷ്ടിക്കുന്നത് യുക്തിവാതികളാണോ അതോ മറ്റാരെങ്കിലുമാണോ...
തീ ഇല്ലാതെ പുക ഉണ്ടാകില്ലല്ലോ ???
ഭീകരത ഉണ്ടാക്കുന്നതും തകര്കുന്നതും ലോകത്തിലെ ഏറ്റവും വലിയ വ്യവസായമായ 'ആയുധ നിര്‍മാണം' ആണ്. കുത്തക മാധ്യമങ്ങള്‍, സുരക്ഷ എജെന്സികള്‍, രാഷ്ട്രീയ നേതാക്കള്‍, വാടകയ്ക്ക് എടുക്കാവുന്ന ബുദ്ധി ജീവികള്‍ എന്നിവര്കൊക്കെ ഈ കൂട്ട് കച്ചവടത്തില്‍ പങ്കുണ്ട്. ഇത് സംബന്ധമായി എന്റെ വീക്ഷണം കാണുക.
ReplyDeleteഭീകരതയുടെ പ്രഭവ കേന്ദ്രങ്ങള്‍