Tuesday, March 23, 2010

ദേവസ്വം ബില്ലും ജന്മഭൂമിയുടെ ഹിന്ദുക്കളും

ഇന്നലെ കേരള നിയമസഭയില്‍ അവതരിപ്പിച്ച് സബ്ജക്റ്റ് കമിറ്റിക്കു വിട്ട ദേവസ്വം ബില്ലിനെ എതിര്‍ക്കുന്നവരാരാണ്? ഹിന്ദുക്കള്‍ എല്ലാവരും? നായര്‍-നമ്പൂതിരി വിഭാഗങ്ങള്‍ എതിര്‍ക്കുന്നുണ്ട്.എന്നാല്‍ ഈഴവ-ഗണക തുടങ്ങിയ പിന്നാക്ക ജാതിക്കാര്‍ അനുകൂലിക്കയാണ്.അതായത് ഹിന്ദുക്കള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും ബില്ല് പാസാകണമെന്ന് ആഗ്രഹിക്കുന്നു. മറിച്ച് ക്രിസ്ത്യന്‍-മുസ്ലിം (ഉമ്മന്‍ ചാണ്ടി-മാണി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് )തുടങ്ങിയ അന്യ മതക്കാരും ഈ വിഷയത്തില്‍ എന്‍ എസ് എസ്സിനൊപ്പമുണ്ട്. എന്‍ എസ് എസ് നിലപാടാണ് യഥാര്‍ഥ ഹിന്ദുക്കളുടേത് എന്നാണ് ഹിന്ദുക്കളുടെ മൊത്തക്കച്ചവടം ഏറ്റെടുത്തിട്ടുള്ള 'ജന്മഭൂമി'ക്കാര്‍ പറയുന്നതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്.
അപ്പോള്‍ ഈഴവരാദി അവര്‍ണര്‍ ഹിന്ദുക്കളില്‍ പെടില്ലല്ലേ?കഴുതകള്‍ കരുതിയിരിക്കുന്നത് അവരാണ് ഹിന്ദുക്കളെന്നാണ്.അതുകൊണ്ടല്ലേ കെട്ടിക്കേറി ഇക്കാണാവുന്ന ഹിന്ദുക്ഷേത്രങ്ങളിലൊക്കെ കാണിക്കയിടാന്‍ അവര്‍ തിക്കിത്തിരക്കുന്നത്!കാണിക്കയിടല്‍ മാത്രമാണ് ഹിന്ദുക്കളെന്ന നിലയിലുള്ള അവരുടെ ഏക അവകാശം എന്ന് പാവങ്ങളുണ്ടോ അറിയുന്നു?കൂടുതല്‍ അറിയാന്‍ സത്യാന്വേഷിയുടെ ഈ പോസ്റ്റ് വായിക്കുക:

അവര്‍ണര്‍ ഹിന്ദുക്കളല്ല,ജന്തുക്കള്‍!

4 comments:

  1. സത്യാന്വേഷീ.

    പുതിയ ബില്ലിലെ ഉള്ളടക്കം ഒന്ന് വിശദീകരിക്കണം എന്നഭ്യര്‍ഥിക്കുന്നു. കാരണം ഈ എതിര്‍ക്കുന്നവര്‍ക്കുമ്മറ്റും എന്താണ് ഇതിന്റെ ഉള്ളടക്കം എന്തെന്നറ്രിയില്ല.

    :-

    ജന്മ ഭൂമി മുഖ പ്രസംഗത്തില്‍ ഒരു നല്ല കാര്യമുണ്ട് , അതായത് ഇടത് പക്ഷം മുസ്ലിംഗളെ പ്രീണിപ്പിക്കുന്നേ എന്ന് പരിഭവം പറഞ്ഞിരുന്ന സംഘി പത്രം ഇപ്പോള്‍ എല്ലാ മതക്കാരെയും ഇടത് പക്ഷം എതിര്‍ക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. തല്‍കാലം മുസ്ലിംഗള്‍ രക്ഷപ്പെട്ടു.

    ReplyDelete
  2. സുദർശൻMarch 23, 2010 at 4:21 PM

    താങ്കൾ പങ്കുവെക്കുന്ന വിവരങ്ങൾക്കു നന്മകൾ നേരുന്നു.

    ReplyDelete
  3. അവനവന്‌ ഇഷ്ടമുള്ള പോലെ അഭിപ്രായങ്ങൾ മറ്റാൻ സ്വാതന്ത്ര്യമുള്ള നാടാണിത്‌. മുസ്ലീമിനു സംവരണം നൽകിയാൽ മതാടിസ്ഥാനത്തിൽ സംവരണം പാടില്ല എന്ന് പരിവാർ സംഘം. എന്നാൽ മതം മാറിയ ദളിതനു സംവരണം നൽകിയാൽ അതു പറ്റില്ല.
    ദലിതനോ, സുര്യചന്ദ്രന്മാരുള്ളിടത്തോളം കാലം സംവരണം തുടരണം, പക്ഷേ പുതിയതായി പിന്നോക്കക്കാർ ഉണ്ടായിക്കൂടാ.
    വെള്ളാപ്പള്ളിക്ക്‌ ഹിന്ദു ഐക്യം മുദ്രാവാക്യമായിരുന്നപ്പോൾ പണിക്കരുചേട്ടൻ കൊള്ളാം, വേണ്ടാത്തപ്പോൾ വേണ്ട.

    പണ്ടാരോ പറഞ്ഞതു പോലെ ബസ്സിൽ കയറിക്കഴിഞ്ഞാൽ പിന്നെ എങ്ങും നിർത്താതെ ആരെയും കയറ്റാതെ പോകണമെന്നാണ്‌ എല്ലാവർക്കും.

    ദേവസ്വം ബോർഡിൽ കയറിപ്പറ്റാൻ പുതിയ ബിൽ ചിലർക്കു വേണം, വേറാരും കയറാതിരിക്കാൻ യോഗക്ഷേമക്കാരും, സർവ്വീസ്‌ സോസൈറ്റിക്കാരും നോക്കും.

    പണ്ട്‌ ക്ഷേത്രത്തിൽ പോയിട്ട്‌ വഴിയേ നടക്കാൻ പോലും ആരേയും കയറ്റരുതെന്ന് പറഞ്ഞിരുന്നവർ പ്ലേറ്റ്‌ തിരിച്ചു വച്ചില്ലേ, ഒരു വിധത്തിൽ കയറിക്കൂടിയവർ പിന്നെ ഗർവ്വ്‌ സേ കഹോ ഹം.... എന്ന് മുദ്രാവാക്യം വിളിക്കുന്നില്ലേ.

    അത്രയേ ഉള്ളൂ കാര്യം. ബസ്സിലൊന്ന് കയറിക്കഴിഞ്ഞാൽ ഇത്രയും നേരം ബസ്സിന്റെ പുറകേ ഓടിയവരെല്ലാം, അകത്തിരുന്നവരുടെ കൂടെ കൂടും. എങ്ങും നിർത്തല്ലേ, നമുക്കു സുഖമായി പോകാം.
    പണ്ടു വൈക്കത്ത്‌ ഒരു നസ്രാണി സമരം ചെയ്യാൻ പോയ കാര്യം ഓർമ്മയുണ്ടല്ലോ, നാ ചന്തക്കു പോയപോലെ

    ReplyDelete
  4. @joker:
    മൂന്ന് അംഗങ്ങള്‍ എന്നത് 7 ആക്കണമെന്നതും ക്ഷേത്ര ജീവനക്കാരുടെ നിയമനങ്ങള്‍ പബ്ലിക്ക് സര്‍വീസ് കമീഷനു വിടണമെന്നതുമാണ് വിവാദവ്യവസ്ഥകളില്‍ പ്രധാനം. ഇവ രണ്ടും എന്‍.എസ്.എസിന് രുചിക്കുന്നവയല്ല. ബോര്‍ഡംഗങ്ങളുടെ എണ്ണം കൂട്ടിയാല്‍ ഇപ്പോള്‍ എന്‍.എസ്.എസിനുള്ള നിയന്ത്രണം നഷ്ടമാകും.

    ReplyDelete