Sunday, January 16, 2011

അനുഭവങ്ങള്‍ പങ്കു വെച്ച് എന്‍ എം ഹുസൈന്‍

ഗ്രന്ഥകാരനും ചിന്തകനുമായ എന്‍ എം ഹുസൈന്‍ എന്ന ബ്ലോഗറുമായി റേഡിയോ ഇസ്ലാം ഒരു അഭിമുഖം നടത്തിയതായി ISLAHI EVENTS എന്ന ബ്ലോഗില്‍ ഒരറിയിപ്പു കണ്ടിരുന്നു ഇന്നലെ. എന്നാല്‍ അതു പലര്‍ക്കും കേള്‍ക്കാന്‍സാധിച്ചില്ലെന്ന് അറിയാന്‍ സാധിച്ചു. അതുകൊണ്ട് ആ അഭിമുഖം ഇവിടെ ചേര്‍ക്കുന്നു.
45 മിനിറ്റുള്ള ഈ അഭിമുഖത്തില്‍ അദ്ദേഹം തന്റെ ബ്ലോഗ് അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു.
അനുഭവങ്ങള്‍ പങ്കു വെച്ച് എന്‍ എം ഹുസൈന്‍ റേഡിയോ ഇസ്ലാമില്‍



ഇതോടൊപ്പം മറ്റൊരു വാര്‍ത്തയുള്ളത്, നാസ്തികനായ ദൈവത്തിന്റെ രചയിതാവ് സി രവിചന്ദ്രനും എന്‍ എം ഹുസൈനുമായുള്ള ഒരു സംവാദം കൈരളി ചാനലിനുവേണ്ടി യുക്തി എന്ന യുക്തിവാദി ബ്ലോഗറും മറ്റും മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്നു എന്നതാണ്. ഫെബ്രുവരി അഞ്ചിനാണത്രേ സംവാദം റെക്കോഡിങ്.

28 comments:

  1. അനുഭവങ്ങള്‍ പങ്കു വെച്ച് എന്‍ എം ഹുസൈന്‍

    ReplyDelete
  2. പൊട്ടകിണറ്റിലെ തവളകളെയും വാല്‍മാക്രികളെയും മാത്രം പരിചയമുണ്ടായ ഹുസ്സൈന്‍ പാമ്പ് വെളിയില്‍ വന്നു മുയലിനെ പിടിക്കാന്‍ നോക്കിയപ്പൊള്‍ , ആരൊക്കെയൊ ചേര്‍ന്നു പല്ലു പറിച്ചെന്നൊ, മണ്ണെണ്ണയൊഴിച്ചെന്നോ, തല്ലിചതച്ചെന്നൊ, ഇപ്പോള്‍ നാലാം തവണ പടം പൊഴിക്കാന്‍ പോവുകയാണെന്നുമൊക്കെയാണു അങ്ങാടിയില്‍ സത്യം മാത്രം പറയുന്ന ഒരാള്‍ ചില്ല ബലൂണ്‍ വില്പനക്കാരുടെ അടുത്തു പറയുന്നതു കേട്ടതു.

    ReplyDelete
  3. Hussain said .. സൃഷ്ടിവാദത്തെക്കുറിച്ച് ഏറ്റവും ഒടുവില്‍ ഇറങ്ങിയ പുസ്തകങ്ങള്‍ എനിക്കറിയാത്തതുകൊണ്ടല്ല മോറിസിന്റെ 1974 ലെ ക്യതി വായിക്കാന്‍ നിര്‍ദ്ദേശിച്ചത് എന്ന കാര്യം ജാക്കിനു മനസ്സിലായില്ല. 1974 ല്‍ സൃഷ്ടിവാദ ശാസ്ത്രജ്ഞര്‍ നല്‍കിയ വിശദീകരണം പോലും മനസ്സിലാക്കാതെ നഴ് സറി ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരോട് ഏറ്റവും പുതിയ പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദ്ദേശിച്ചതുകൊണ്ടു ഫലമുണ്ടോ? ഒന്നാം ക്ളാസിലെ കുട്ടിയുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ പത്താം ക്ളാസിലെ text book നിര്‍ദ്ദേശിക്കുന്നത് അര്‍ത്ഥശൂന്യമല്ലേ ?

    [Hussain]:പ്രപഞ്ചത്തിന്റേയോ ഭൂമിയുടെയോ പ്രായം എനിക്കറിയില്ലെന്ന് എത്രവട്ടം പറയണം ?

    Mr. Hussain,
    ഇത്രയധികം പുസ്തകങ്ങളും സൃഷ്ടിവാദ ഗവേഷണ പ്രബന്ധങ്ങളും വായിച്ചുവെന്നു അവകാശപെടുന്ന താങ്കള്ക്കു അടിസ്ഥാനപരമായ സൃഷ്ടിയുടെ പഴക്കം എത്രെയെന്നു ഇതു വരെയറിയില്ലെ ?

    SHAME ON YOU.

    /JR

    ReplyDelete
  4. നന്ദി സത്യാന്വേഷി. ഹുസ്സൈന്‍ സാഹിബിന്റെ ഞാനൊഴിച്ചു ബാക്കിയെല്ലാവരും മണ്ടെന്മാര്‍ എന്ന പൊങ്ങച്ചം പറച്ചിലും "മതത്തിന്റെ ലോജിക്കും" വീണ്ടും കേള്ക്കാന്‍ സാധിച്ചതില്‍

    /JR

    ReplyDelete
  5. @Jack Rabbit:

    എനിക്ക് അങ്ങനെ തോന്നിയില്ലല്ലോ!
    ഇനി എനിക്ക് ‘വെവരമില്ലാഞ്ഞിട്ടാണോ?’
    അതോ ഞാൻ ‘കിണറ്റിലാ’ണോ??

    വീണ്ടും കേൾക്കാനവസരം നൽകിയ സത്യാന്വേഷിക്ക് നന്ദി!
    ഇങ്ങനെയൊരു അഭിമുഖം നടത്തിയ റേഡിയോ ഇസ്‌ലാമിനും നന്ദി!!

    ReplyDelete
  6. മലയാ‍ളി,
    സാരമില്ല, ഇവിടത്തെ സാഹിബിന്റെ performance നോക്കിയാല്‍ മനസ്സിലാകും.

    /JR

    ReplyDelete
  7. വളരെ നന്നായി സത്യാന്വേഷി..
    നന്ദി...

    ReplyDelete
  8. ജാക്കിനു വട്ടായ മട്ടുണ്ട്. ഹുസൈനേക്കാള്‍ ഇപ്പോള്‍ എന്നോടാണു കെറുവു മുഴുവന്‍. ഹുസൈന്റെ ബ്ലോഗില്‍ ഓരോ കമന്റിടുന്നതും എന്നെ തെറിവിളിച്ചുകൊണ്ടാണ്.
    .ജാക്കിന്റെ പൊട്ടത്തരങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നുണ്ടെന്നു പറഞ്ഞ അന്നു മുതല്‍ തുടങ്ങിയതാണ് ഈ വട്ട്. ഇപ്പോള്‍ അതിത്തിരി കൂടിയിട്ടുണ്ടെന്നു മാത്രം. പാവത്തിനെ വല്ല മനോരാഗാശുപത്രിയിലാക്കേണ്ടിവരുമോ ഇങ്ങനെ പോയാല്‍...........?
    രവിചന്ദ്രനുമായി നേരിട്ടു സംവാദം എന്നു കേട്ടപ്പോളും സമനില തെറ്റിയിരിക്കുന്നത് ജാക്കിനാണ്. എന്താണതിന്റെ ഗുട്ടന്‍സ് ?

    ReplyDelete
  9. "സത്യാ"ന്വേഷി,
    വായനക്കാര്‍ക്കു താങ്കളെയൊ താങ്കളുടെ അവലോകനങ്ങളെ പറ്റി വല്ല മതിപ്പും പ്രതീക്ഷയും നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ നാലാം വട്ടം കമ്മന്റ് ഓപ്ഷന്‍ പൂട്ടി കെട്ടി പാലം വലിക്കുന്നതിനു മുമ്പു ഇതിനു നേരെ മറുപടി പറയുക

    താഴെ കാണുന്നതു താങ്കള്‍ സൂചിപിച്ച സാഹിബിന്റെ വിശ്വവിഖ്യാത ഡാര്‍വിന്‍ ഖണ്ഡനമാണു

    വേഗത കൂടിയ മാനുകളും വേഗത കുറഞ്ഞ മാനുകളും ഉണ്ടാകുമല്ലോ , അപ്പോള്‍ വേഗത കുറഞ്ഞ ചെന്നായയ്ക്കും കൂടിയ ചെന്നായയ്ക്കും ഇരയെ കിട്ടും , അതു കൊണ്ട് പ്രകൃതി നിര്‍ദ്ധാരണം സംഭവിക്കില്ല (പരിണാമ സിദ്ധാന്തം പുതിയ പ്രതിസന്ധികള്‍ by Hussain ,പേജ് : 24)

    വേഗത കൂടിയ ചെന്നായ വേഗത കൂടിയ മാനിനെയും വേഗത കുറഞ്ഞ ചെന്നായ വേഗത കുറഞ്ഞ മാനിനെയും തിരഞ്ഞു പിടിക്കുമെന്നു താങ്കള്ക്കു തോന്നുന്നുണ്ടൊ ?


    /JR

    ReplyDelete
  10. സത്യാന്വേഷി said...

    ജാക്കിനു വട്ടായ മട്ടുണ്ട്. ഹുസൈനേക്കാള്‍ ഇപ്പോള്‍ എന്നോടാണു കെറുവു മുഴുവന്‍. ഹുസൈന്റെ ബ്ലോഗില്‍ ഓരോ കമന്റിടുന്നതും എന്നെ തെറിവിളിച്ചുകൊണ്ടാണ്... എന്താണതിന്റെ ഗുട്ടന്‍സ് ?


    സത്യാന്വേഷി,
    ഞാന്‍ താങ്കളെ തെറിയൊന്നും വിളിച്ചിട്ടില്ല. അതൊക്കെ ഭാഷാഭൂഷണം പാസ്സായ നൌഷാദ് അറ്റെസ്റ്റ് ചെയ്തു തരും. All i have called is you are a big fool.

    I (sure others too) only wondered why someone who is quite vocal about the rights and progress of backward people is showing such a SERVILE MENTALITY to Mr. Hussain. Anyone who has visited your blog and read your other posts will have this question in their mind.

    That is why i asked whether you have the guts to answer my reply to your comment shown below.

    [സത്യാന്വേഷി]: അതിനു മുന്‍പ് പരിണാമ വിദഗ്ധരായ നിങ്ങളാരെങ്കിലും ചേര്‍ന്ന്, ജീവന്‍ ജോബ് തോമസിന്റെ പരിണാമ സിദ്ധാന്തം:പുതിയ വഴികള്‍ കണ്ടെത്തലുകള്‍ (ഡിസി ബുക്ല്) എന്ന കൃതിയുടെ ഖണ്ഡനമായി എന്‍ എം ഹുസൈന്‍ എഴുതി ഐ പി എച്ച് പ്രസിദ്ധീകരിച്ച 'പരിണാമ സിദ്ധാന്തം- പുതിയ പ്രതിസന്ധികള്‍ 'എന്ന പുസ്തകത്തിന് ഒരു മറുപടി ഗ്രന്ഥം എഴുതണം.

    [JR]:വായനക്കാര്‍ക്കു താങ്കളെയൊ താങ്കളുടെ അവലോകനങ്ങളെ പറ്റി വല്ല മതിപ്പും പ്രതീക്ഷയും നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ ഇതിനു നേരെ മറുപടി പറയുക

    താഴെ കാണുന്നതു താങ്കള്‍ സൂചിപിച്ച സാഹിബിന്റെ വിശ്വവിഖ്യാത ഡാര്‍വിന്‍ ഖണ്ഡനമാണു

    വേഗത കൂടിയ മാനുകളും വേഗത കുറഞ്ഞ മാനുകളും ഉണ്ടാകുമല്ലോ , അപ്പോള്‍ വേഗത കുറഞ്ഞ ചെന്നായയ്ക്കും കൂടിയ ചെന്നായയ്ക്കും ഇരയെ കിട്ടും , അതു കൊണ്ട് പ്രകൃതി നിര്‍ദ്ധാരണം സംഭവിക്കില്ല ( പരിണാമ സിദ്ധാന്തം പുതിയ പ്രതിസന്ധികള്‍ ,പേജ് : 24 )

    വേഗത കൂടിയ ചെന്നായ വേഗത കൂടിയ മാനിനെയും വേഗത കുറഞ്ഞ ചെന്നായ വേഗത കുറഞ്ഞ മാനിനെയും തിരഞ്ഞു പിടിക്കുമെന്നു താങ്കള്ക്കു തോന്നുന്നുണ്ടൊ ?

    ReplyDelete
  11. ഇതാണു ഞാന്‍ പറഞ്ഞത് താങ്കള്‍ക്കു വട്ടായെന്ന്. ഞാനൊരു ഫൂളാണെന്നു താങ്കള്‍ പറയുന്നു. എന്നിട്ട് എന്റെ പിറകേ നടന്ന്" ഇതിനുത്തരം താ ഇതിനുത്തരം താ "എന്നു നിലവിളിക്കുന്നു. ഫൂളുകളുടെ പിറകേ നടന്ന് "വേഗത കൂടിയ ചെന്നായ വേഗത കൂടിയ മാനിനെയും വേഗത കുറഞ്ഞ ചെന്നായ വേഗത കുറഞ്ഞ മാനിനെയും തിരഞ്ഞു പിടിക്കുമെന്നു താങ്കള്ക്കു തോന്നുന്നുണ്ടൊ ?"
    എന്നൊക്കെ ചോദിക്കുന്നയാള്‍ക്ക് വട്ടല്ലാതെ മറ്റെന്താണ്? ഇത് ചികിത്സിച്ചാലും മാറില്ലെന്നു തോന്നുന്നു.ഇതിനെ വല്ല മരത്തടിയിലും ഇടേണ്ടിവരുമോ?

    ReplyDelete
  12. എന്നാലും സാഹിബ് ആന മണ്ടത്തരമാണു വിശ്വ വിഖ്യാത പൊത്തകത്തില്‍ എഴുതി വെച്ചിരിക്കുന്നതെന്നു തുറന്നു പറയില്ല അല്ലെ "സത്യാ"ന്വേഷി ? ബുദ്ധന്റെ ഫോട്ടൊയും വെച്ചിട്ടുള്ള ഈ ദാസ്യ വേല കണ്ടാല്‍ ബുദ്ധന്‍ തന്നെ കരഞ്ഞു പോകും

    ReplyDelete
  13. Example of co-evolution - ഈനാംപേച്ചിയും മരപ്പട്ടിയും
    ---------------------

    [JR]: ഇത്രയധികം പുസ്തകങ്ങളും സൃഷ്ടിവാദ ഗവേഷണ പ്രബന്ധങ്ങളും വായിച്ചുവെന്നു അവകാശപെടുന്ന താങ്കള്ക്കു അടിസ്ഥാനപരമായ സൃഷ്ടിയുടെ പഴക്കം എത്രെയെന്നു ഇതു വരെയറിയില്ലെ ?

    [Hussain]: പ്രപഞ്ചത്തിന് ആരംഭമില്ലെന്ന് ഇത്രയും കാലം വാദിച്ചുനടന്ന ഭൌതികവാദ-പരിണാമവാദികള്‍ പ്രപഞ്ചം എന്നുണ്ടായി എന്ന് ചോദിക്കേണ്ട ഗതികേടായില്ലേ ?

    ----------------------

    [JR]: വേഗത കൂടിയ ചെന്നായ വേഗത കൂടിയ മാനിനെയും വേഗത കുറഞ്ഞ ചെന്നായ വേഗത കുറഞ്ഞ മാനിനെയും തിരഞ്ഞു പിടിക്കുമെന്നു താങ്കള്ക്കു തോന്നുന്നുണ്ടൊ ?

    [സത്യാന്വേഷി]: ഫൂളുകളുടെ പിറകേ നടന്ന് "വേഗത കൂടിയ ചെന്നായ വേഗത കൂടിയ മാനിനെയും വേഗത കുറഞ്ഞ ചെന്നായ വേഗത കുറഞ്ഞ മാനിനെയും തിരഞ്ഞു പിടിക്കുമെന്നു താങ്കള്ക്കു തോന്നുന്നുണ്ടൊ ?"
    എന്നൊക്കെ ചോദിക്കുന്നയാള്‍ക്ക് വട്ടല്ലാതെ മറ്റെന്താണ്?

    ReplyDelete
  14. ഹുസ്സൈന്റെ അഭിമുഖം അദ്ദേഹത്തിന്റെ ബ്ലോഗുമായി നൂറ് ശതമാനം നീതിപുലര്‍ത്തുന്നുണ്ട്. കേള്‍പിച്ച സത്യാന്വേഷിക്ക് നന്ദി.

    ഹുസ്സൈന്‍ മറുപടി പറയാതെ വിട്ടുകളഞ്ഞ വാദങ്ങള്‍ വീണ്ടും എടുത്ത് പയറ്റിയിരിക്കുന്നു, പലവട്ടം മടുപടി പറഞ്ഞ വാദങ്ങള്‍ പൊടിതട്ടിയെടുത്ത് പയറ്റുന്നു. കെമിക്കല്‍ ബോണ്ടിങ്ങില്‍ ഒരിക്കലും ഇലക്ട്രോണ്‍ നഷ്ടം സംഭവിക്കില്ലെന്ന മണ്ടത്തരം വീണ്‍ടും ആവര്‍ത്തിക്കുന്നു. മറുപടി പറയാന്‍ ആളില്ലാത്തെ വേദിയില്‍ അദ്ദേഹത്തിന്‌ എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ.

    ReplyDelete
  15. In this radio talk show, Mr. Hussain boasted how laws of thermodynamics support his arguments - Here is a reality check - 5 ക്ളാസ്സ് ഭൗതിക ശാസ്ത്ര പരിജ്ഞാനവുമായി 25 കൊല്ലത്തെ ഖണ്ഡനം

    This will happen when interviewer has no knowledge on what is talking

    /JR

    ReplyDelete
  16. മി. ജാക്ക്,
    താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു മലയാളത്തില്‍ എഴുതുക. സത്യന്വേഷി ഒരു 'ഭൂലോകവിഡ്ഢി'യല്ലേ? ഇംഗ്ലീഷൊക്കെ വായിച്ചു മനസിലാക്കാനാവില്ല.(അതുകൊണ്ട് മേലില്‍ ഇംഗ്ലീഷില്‍ ഇവിടെ കണ്ടുപോകരുത്)

    ReplyDelete
  17. >>>മറുപടി പറയാന്‍ ആളില്ലാത്തെ വേദിയില്‍ അദ്ദേഹത്തിന്‌ എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ. <<<
    സുശീലേ,
    അതു പ്രശ്നമാക്കേണ്ട. മറുപടി പറയാന്‍ ആളുള്ള വേദി ഇവിടുണ്ടല്ലോ. അദ്ദേഹം ഇവിടെ (അദ്ദേഹത്തിന്റെ ബ്ലോഗില്‍)മറുപടി പറയും. താങ്കള്‍ക്കുള്ള മറുപടി അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഉടന്‍ അതു വരും.

    ReplyDelete
  18. അടിയന്‍ ..

    ഹുസ്സൈന്‍ സാഹിബിന്റെ താപഗതിക നിയമങ്ങളെ (thermodynamic laws) പറ്റിയുള്ള വിവരക്കെടുകള്‍ ഈ പോസ്റ്റില്‍ വായിക്കാം. Interview ചെയ്ത റിയാസ് കൊടുങ്ങല്ലൂര്‍ സത്യാന്വേഷിയെ പോലെ എല്ലാം വിഴുങ്ങുന്നതു കണ്ടു

    ReplyDelete
  19. കിട്ടേണ്ടതു കിട്ടിയപ്പോ കിട്ടനു മലയാളം വന്നു.
    ഹുസൈനു മറുപടി എഴുതാന്‍ മാത്രം മലയാളം വരില്ല രണ്ടു ചങ്ങാതിമാര്‍ക്ക്. മലയാളത്തിലായാല്‍ പൊട്ടത്തരങ്ങള്‍ ഏല്ലാവരും മനസ്സിലാക്കുമല്ലോ!

    ReplyDelete
  20. ഹുസൈന്‍,
    ഈ ജാക്ക്, കെ പി പ്രഭൃതികളോട് മലയാളത്തില്‍ കമന്റിടാന്‍ ആവശ്യപ്പെടുക. അതുങ്ങളുടെ പൊട്ടത്തരങ്ങള്‍ ചുരുങ്ങിയപക്ഷം അതുങ്ങള്‍ക്കെങ്കിലും ബോധ്യപ്പെടും. ഇംഗ്ലീഷിലായാല്‍ വെറുതെ കട്ട് & പേസ്റ്റുകൊണ്ട് കമന്റ് ബോക്സ് നിറക്കാം. മറ്റുള്ളവര്‍ പലരും ഫോളാ ചെയ്യുകയുമില്ല. അതുകൊണ്ട് ഇംഗ്ലീഷില്‍ കമന്റുന്നവരെ ഒഴിവാക്കുക. താങ്കള്‍ക്ക് മലയാളത്തില്‍ എഴുതാനുള്ള പ്രശ്നമുള്ളതിനാലല്ലേ കമന്റുകള്‍ക്ക് മറുപടി എഴുതി പുറത്തുകൊടുത്തു മലയാളത്തില്‍ ടൈപ്പ് ചെയ്യിച്ച് വൈകി പോസ്റ്റ് ചെയ്യേണ്ടിവരുന്നത്? ആ ബുദ്ധിമുട്ട് അതുങ്ങളും ഒന്നറിയട്ടെ!


    സത്യാന്വേഷി,
    ഹുസ്സൈന്‍ സാഹിബ് ട്ടൊക് ഷൊയില്‍ ചോദിച്ചതു കേട്ടില്ലെ ? എത്രെ പേര്‍ God Delusion (English edition) കേരളത്തില്‍ വായിച്ചിട്ടുണ്ടെന്നു ?

    ഇംഗ്ലീഷിലുള്ള അറിവും , ഇംഗ്ലീഷില്‍ ഇറങ്ങിയ മൂല്യ ഗ്രനഥങ്ങള്‍ വായിക്കുന്നതും ദുഖമാണുണ്ണി, അറിവില്ലായ്മയും അന്ധവിശ്വാസങ്ങളും ഖണ്ഡനങ്ങളും മാത്രം വായിക്കുന്നതുമല്ലോ സുഖപ്രദം

    I challenge you to show what ever write here in English is all cut and paste. Then i will stop commenting in English.

    I don't have luxury like Hussain to get it typed in Malayalam. That is why i only prefer to comment short replies in Malayalam and rest in English.

    /JR

    ReplyDelete
  21. ഈ കമന്റ് തന്നെ കട്ട് & പേസ്റ്റ് അല്ലേ? ഹുസൈന്റെ ബ്ലോഗിലിട്ട കമന്റ് ഇവിടെ ഇട്ടതിന്റെ ആവശ്യം? പിന്നെ ഇംഗ്ലീഷിലെഴുതരുതെന്ന് പലവട്ടം പറഞ്ഞു. ഇനി എഴുതിയാല്‍ താങ്കളുടെ എല്ലാ കമന്റുകളും ഡിലീറ്റു ചെയ്യുന്നതാണ്.
    ഇങ്ങനെ ഇരുപത്തിനാലു മണിക്കൂറും സിസ്റ്റത്തിനു മുന്നിലിരിക്കുന്ന സമയത്തിന് വല്ല പണിക്കും പോയാല്‍ പുറത്തുകൊടുത്തു ടൈപ് ചെയ്യിക്കാനുള്ള കാശു കിട്ടും. ഹുസൈനു റോയല്‍റ്റി കിട്ടുന്നതില്‍ അസൂയപ്പെട്ടില്ലേ? അതില്‍നിന്നാണ് ഇതുപോലെ നിങ്ങളുടെ സകലമാന മണ്ടത്തരങ്ങള്‍ക്കും മറുപടി പറയാനായി പണം ചെലവഴിക്കേണ്ടിവരുന്നത്.

    ReplyDelete
  22. സത്യാന്വേഷി said ..

    കിട്ടേണ്ടതു കിട്ടിയപ്പോ കിട്ടനു മലയാളം വന്നു.
    ഹുസൈനു മറുപടി എഴുതാന്‍ മാത്രം മലയാളം വരില്ല രണ്ടു ചങ്ങാതിമാര്‍ക്ക്. മലയാളത്തിലായാല്‍ പൊട്ടത്തരങ്ങള്‍ ഏല്ലാവരും മനസ്സിലാക്കുമല്ലോ!


    "സത്യാ"ന്വേഷി,
    ഇതിനും കൂടിയായിരുന്നു ആ മറുപടി. അതു മനസ്സിലാക്കാനുള്ള ഗ്രാഹ്യ ശേഷി താങ്കള്‍കില്ലാത്തതു എന്റെ കുഴപ്പമല്ല. എന്തൊരു ദുരവസ്ഥ !!!

    ReplyDelete
  23. സത്യാന്വേഷി said ..

    ഇങ്ങനെ ഇരുപത്തിനാലു മണിക്കൂറും സിസ്റ്റത്തിനു മുന്നിലിരിക്കുന്ന സമയത്തിന് വല്ല പണിക്കും പോയാല്‍ പുറത്തുകൊടുത്തു ടൈപ് ചെയ്യിക്കാനുള്ള കാശു കിട്ടും. ഹുസൈനു റോയല്‍റ്റി കിട്ടുന്നതില്‍ അസൂയപ്പെട്ടില്ലേ? അതില്‍നിന്നാണ് ഇതുപോലെ നിങ്ങളുടെ സകലമാന മണ്ടത്തരങ്ങള്‍ക്കും മറുപടി പറയാനായി പണം ചെലവഴിക്കേണ്ടിവരുന്നത്.


    "സത്യാ"ന്വേഷി,

    വലിയ ആഡംബരമൊന്നുമിലെങ്കിലും അത്യാവശ്യം ജീവിച്ചു പോകാനും അന്തസ്സോടെ പറയാനും പറ്റുന്ന ഒരു ചെറിയ ജോലി എനിക്കുണ്ടു. അല്ലാതെ ഹുസ്സൈന്‍ സാഹിബിനെ പോല്ലെ സ്വന്തം മതത്തിലെ പാവങ്ങളുടെ അറിവില്ലായ്മയും അന്ധവിശ്വാസങ്ങളെയും "ശാസ്ത്രീയവും യുക്തിപരവുമായും " ചൂഷണം ചെയ്തു, 150 കൊല്ലമായി ശാസ്ത്രസമൂഹം അംഗീകരിച്ച പരിണാമസിദ്ധാന്തത്തെ വികലമാക്കി വളച്ചൊടിച്ചു വിശ്വ വിഖ്യാത ഖണ്ഡനമിറക്കി 50 രൂപക്കു ചന്തയില്‍ വിറ്റു പുരോഹിത വര്‍ഗ്ഗത്തെയും ദൈവത്തെയും സന്തോഷിപ്പിക്കേണ്ട ഗതികെടു എനിക്കില്ല. എന്റെ മനസ്സാക്ഷിയും ബൌദ്ധിക സത്യസന്ധതയും അതിനെന്നെ അനുവധിക്കില്ല. അങ്ങനെ കിട്ടുന്ന റോയല്‍റ്റിയൊടു എനിക്കു അസൂയയല്ല, പുച്ഛമാണു.

    പിന്നെ നിങ്ങള്‍ രണ്ടു പേരും പുതിയ ഡോക്കുമെന്റഷന്റെ പണിതിരക്കിലാണല്ലൊ ? അതു പുസ്തകമായി ഇറക്കുമെന്നും സാഹിബ് ഇവിടെ പറഞ്ഞു. ഞങ്ങള്‍ കൂടുതല്‍ "മണ്ടത്തരങ്ങള്‍ " എഴുതിയാല്‍ പുസ്തകത്തിന്റെ വലിപ്പവും റോയല്‍റ്റി ഫീയും കൂടും . ധനതത്ത്വശാസ്ത്രം പഠിച്ച ഹുസ്സൈന്‍ സാഹിബിനു ഇതൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കേണ്ടതില്ലല്ലൊ ?

    എന്നിട്ടും ഇതു കൈയ്യിലെ കാശു പോകുന്ന പണിയാണെന്നു തോന്നുന്നുണ്ടെങ്കില്‍ ഇട്ടിട്ടു പോയിക്കൂടെ ? ഞങ്ങളാരും ക്ഷണിച്ചിട്ടല്ല സാഹിബ് ഇവിടെ വന്നതു. താങ്കളല്ലെ അദ്ദേഹത്തെ പുലിയായി കെട്ടി എഴുന്നെള്ളിച്ചു ഇവിടെ കൊണ്ടു വന്നതു ? പിന്നെ എന്നോടു സങ്കടം പറഞ്ഞിട്ടെന്തു കാര്യം ?

    ReplyDelete
  24. അങ്ങനെ മര്യാദയ്ക്ക മലയാളത്തില്‍ വാ.
    >>എന്നിട്ടും ഇതു കൈയ്യിലെ കാശു പോകുന്ന പണിയാണെന്നു തോന്നുന്നുണ്ടെങ്കില്‍ ഇട്ടിട്ടു പോയിക്കൂടെ ? <<
    ഇട്ടിട്ടു പോയാല്‍ തന്തോശമാകുമല്ലേ?എങ്ങനെ ഈ ഊരാക്കുടുക്കില്‍ നിന്നു തലയൂരുമെന്നു കരുതി ഇരിക്കയാണല്ലേ? ജാക്കിനെ നിലം പരിശാക്കാതെ ഇതിട്ടിട്ടു പോണ പ്രശ്നമില്ല.
    ഏതായാലും റോയല്‍റ്റി കൂടുതല്‍ കിട്ടുന്ന പണി ഇട്ടിട്ടു പോകാന്‍ ഹുസൈന് വട്ടില്ലല്ലോ!

    ReplyDelete
  25. സത്യാന്വേഷി said: ജാക്കിനെ നിലം പരിശാക്കാതെ ഇതിട്ടിട്ടു പോണ പ്രശ്നമില്ല.

    പിന്നെ സത്യാന്വേഷിയുടെ ഈ അഭ്യാസങ്ങള്‍ കാണുമ്പോള്‍, കിരീടം സിനിമയിലെ കൊച്ചിന്‍ ഹനീഫ ചെയ്ത റോളാണു ഓര്‍മ്മ വരുന്നതു . ഇങ്ങനെ പറഞ്ഞതു കൊണ്ടു ഹുസ്സൈന്‍ സാഹിബിനെ കാണാന്‍ മോഹന്‍ ലാലിനെ പോലെയുണ്ടെന്നു ഞാന്‍ ഒരു അഭിപ്രായം പ്രകടിപ്പിച്ചെന്നു പറഞ്ഞു കൊണ്ടു നടക്കരുതെന്നു അദ്ദേഹത്തൊടു പറയണം

    For reference..

    [Hussain on Dec 30th]: "സോഴ്സ് എന്തായിരുന്നാലും വായിക്കാനും തനിക്ക് ആവശ്യാനുസരണം ഉപയോഗിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു"എന്ന് എന്നെപ്പറ്റി അപ്പൂട്ടന്‍ എഴുതിയില്ലേ കാളിദാസാ? അതും മനസ്സിലായിക്കാണില്ല, അല്ലേ?

    ReplyDelete
  26. എന്തോര്‍മ വന്നാലും ആരെപ്പേടിച്ചായാലും ജാക്കിന് മലയാളത്തില്‍ എഴുതേണ്ടിവന്നല്ലോ! അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ. ഇനി വായനക്കാര്‍ എളുപ്പം മനസ്സിലാക്കിക്കോളും സാറിന്റെ പുത്തിയും വെവരവും.

    ReplyDelete
  27. വളരെ നന്നായിരിക്കുന്നു....www.computric.co.cc

    ReplyDelete
  28. പ്രിയ സത്യാന്വേഷി,

    വളരെ നന്ദി.
    ഞാന്‍ കൈരളി ചാനല്‍ വീക്ഷിക്കാന്‍ പ്രയാസമുള്ള ഒരു ലോകത്താണ് , അതിനാല്‍ ആ അഭിമുഖവും ഇതുപോലെ പബ്ലിഷ് ചെയ്യുമല്ലോ.

    ReplyDelete