Tuesday, January 18, 2011

ന്യൂനപക്ഷ ഹിംസ: സമകാലീന രാഷ്ട്രീയപ്രമേയവും സാമൂഹിക സ്ഥാപനവും

സംഘ് പരിവാറുമായി സാമ്യപ്പെടുത്തിക്കൊണ്ട് ഇസ്ലാമിക പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പദ്ധതിയിലാണ് മാര്‍ക്സിസ്റ്റുകള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ജമാ അത്തെ ഇസ്ലാമിയോടുള്ള മാര്‍ക്സിസ്റ്റ് വിമര്‍ശവും സ്വത്വ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും വിശകലനം ചെയ്യുകയാണ് പ്രശസ്ത ചിന്തകന്‍
കെ.കെ. ബാബുരാജ്
[ഇന്നലെ പുറത്തിറങ്ങിയ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ (2011 ജനുവരി 24 ലക്കം) ഈ ലേഖനം പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ]
If I am attacked as a Jew I must defend myself as a Jew, not as a German, not as a world citizen, not as an upholder of the rights of man, or whatever-Hannah Arendt

ഇറ്റാലിയന്‍ ദേശീയ സേനയിലെ ഒരു സാധാരണ അംഗമായിരുന്നു മുസ്സോളിനി. തന്റെ പട്ടാള സേവനത്തിനിടയില്‍ അദ്ദേഹം ഇരുപതിലധികം തവണ ശസ്ത്രക്രിയക്കു വിധേയനായിട്ടുണ്ട്. അനസ്തീഷ്യയില്ലാത്തതും കഠിനമായ വേദന നിറഞ്ഞവയുമായിരുന്നു അവയില്‍ മിക്കതും. എങ്കിലും യുദ്ധത്തിനിടയില്‍ അനുഭവിക്കുന്ന യാതനകളെപ്പറ്റി പറയാന്‍ പോലും അവകാശമില്ലാത്തവരാണ് തന്നെപ്പോലുള്ള സാധാരണക്കാര്‍ എന്നാണയാള്‍ വിശ്വസിച്ചിരുന്നത്. ഒരിക്കല്‍, യുദ്ധത്തിനെതിരെ സമാധാനവാദികള്‍ നടത്തിയ ചെറിയൊരു പ്രകടനം കണ്ടതോടെ അയാളുടെ ജീവിതം പാടേ മാറുകയായിരുന്നു. ഇത്തരക്കാരെ നേരാംവണ്ണം കൈകാര്യം ചെയ്യാനറിയാത്ത ഇറ്റലിയിലെ ഭരണകക്ഷിയോടു വിയോജിച്ചുകൊണ്ട് അയാള്‍ ഒരു പത്രസ്ഥാപനം ആരംഭിക്കുകയും പിന്നാലെ സ്വന്തം ഫാഷിസ്റ്റ് സംഘടനയെ കെട്ടിപ്പെടുക്കുകയും ചെയ്തു. 

ലോകത്തിലെ ഏറ്റവും പൊതുസമ്മതമായ ദേശീയതയും സോഷ്യലിസവും എന്നീ ആദര്‍ശങ്ങള്‍ക്കു വേണ്ടിയാണ് മുസ്സോളിനി നിലകൊണ്ടത്. നൈതികമായ ബോധ്യമെന്നതിനുപരി അഴുകിയ വിശ്വാസ പ്രമാണമായും ഏവര്‍ക്കും ബാധകമായ ചരിത്രവിധിയായിട്ടുമാണ് അയാള്‍ തന്റെ ആദര്‍ശങ്ങളെ പരിഗണിച്ചത്. ഇവ നടപ്പില്‍ വരുത്താനുള്ള ഒരേയൊരു വഴി യുദ്ധമാണെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടാണ് വ്യക്തിപരമായി അനുഭവിച്ച വേദനകളെപ്പോലും മറന്നുകൊണ്ട് സമാധാനമെന്ന ചിന്തക്കെതിരെ മുസോളിനി നിലകൊണ്ടത്. 

ജൂതര്‍, കറുത്തവര്‍, ജിപ്സികള്‍, മുസ്ളീമുകള്‍, സ്വവര്‍ഗാനുരാഗികള്‍ മുതലായ ജനവിഭാഗങ്ങളെയും തൊഴിലാളികളുടെയും അരാജകവാദികളുടെയും സംഘടനകളെയുമാണ് തന്റെ പ്രമാണങ്ങള്‍ക്കു തടസ്സം നില്‍ക്കുന്നവരായി മുസ്സോളിനി  കണ്ടത് . ഇവരുടെ നേതാക്കന്മാരും പ്രസ്ഥാനങ്ങളും മാധ്യമങ്ങളും പൊതുവായ വിഷയങ്ങള്‍ക്കു വേണ്ടി ഒന്നിക്കാതെ, സ്വകാര്യമായ അജണ്ടകളുമായി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നു് അയാള്‍ നിരന്തരമായി പ്രചരിപ്പിച്ചു. പാപ്പരായ ഒരു ബുദ്ധിജീവിയായിരുന്നെങ്കിലും വലിയൊരു പ്രൊപ്പഗാന്‍ഡിസ്റ്റ് എന്ന നിലയില്‍ ബഹുജനങ്ങളെ ആകര്‍ഷിക്കാന്‍ പിന്നെ മുസോളിനിക്ക് കാലതാമസമുണ്ടായില്ല. യൂറോപ്പിലാകമാനം നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജൂത/ന്യൂനപക്ഷ വിരുദ്ധതയെ അവലംബമാക്കിയതാണ് ഇതിനനുകൂലമായ സാഹചര്യമൊരുക്കിയത് . എന്നാല്‍, പഴയ യൂറോപ്പിന്റെ മനോഭാവത്തിലുള്ള വിദ്വേഷമായിട്ടല്ല, പുതിയൊരു രാഷ്ട്രീയ പ്രമേയമായും സാമൂഹിക സ്ഥാപനമായും ന്യൂനപക്ഷ ഹിംസയെ പരിവര്‍ത്തനപ്പെടുത്തുകയായിരുന്നു ഫാഷിസ്റ്റുകള്‍. 

തൊഴിലാളി പ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ക്കും വലിയ സ്വാധീനമുണ്ടായിരുന്ന നാടുകളായിരുന്നു സ്പെയിനും ഇറ്റലിയും ജര്‍മ്മനിയും. അവിടുത്തെ പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ ഭൂരിപക്ഷവും നിയന്ത്രിച്ചിരുന്നതും ദേശീയ പാര്‍ലമെന്റുകളിലെ നിര്‍ണായക ശക്തിയും കമ്യൂണിസ്റ്റുകളായിരുന്നു. എങ്കിലും, ലോകചരിത്രത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഹിംസകള്‍ക്കാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ നാടുകള്‍ വേദിയായത്. പാശ്ചാത്യ മാനവികതാവാദമെന്നപോലെ തൊഴിലാളിവര്‍ഗ രക്ഷാകര്‍ത്തൃത്വവും (vanguard) പൊള്ളയായ അവകാശവാദം മാത്രമാണെന്ന അനുഭവ പാഠമാണ് ഈ ഹിംസകള്‍ നല്‍കിയത്.

മാര്‍ക്സിസത്തെ ന്യൂനപക്ഷങ്ങളുടെ രക്ഷാസങ്കേതമായി അവരോധിച്ചും മതത്തെ ഫാഷിസത്തിന്റെ ഉല്‍പ്പാദന കേന്ദ്രമായി പ്രഖ്യാപിച്ചു കൊണ്ടുമുള്ള പ്രചാരണങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. മാര്‍ക്സിസവും ഫാഷിസവും വിഭിന്നവും പരസ്പരം പോരടിക്കുന്നതുമാണെന്ന ധാരണയാണ് ഈ വാദത്തിനവലംബം. എന്നാല്‍ അര ഡസന്‍ സ്ഥലങ്ങളിലെങ്കിലും ഈ പ്രത്യയശാസ്ത്രങ്ങള്‍ പൊതുവില്‍ സന്ധിക്കുന്നതായി കാണാം.

1. ആഭ്യന്തരവും ബാഹ്യവുമായ ശത്രുവിനെ മുന്നില്‍ കാണുന്ന, യുദ്ധത്തിലൂടെ മാത്രമേ അന്തിമമായ പരിഹാരം കൈവരിക്കാനാവൂ എന്ന പ്രത്യയശാസ്ത്ര സങ്കല്പനം.

2. പാര്‍ശ്വവല്‍കൃതരും കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായ ജനവിഭാഗങ്ങളിലുള്ള അവിശ്വാസം. ഇവരില്‍ യഥാര്‍ത്ഥ ‘ദേശീയസ്നേഹ’മില്ലെന്നു ഫാഷിസ്റ്റുകളും യഥാര്‍ത്ഥ ‘വര്‍ഗബോധ‘മില്ലെന്നു മാര്‍ക്സിസ്റ്റുകളും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു

3. യൂറോപ്പിലെയും പുറത്തേയും അപര ജനതകളുടെ സങ്കീര്‍ണമായ ജീവിതാവസ്ഥകളെയും രണ്ടാംകിട പൌരത്വത്തെയും കണക്കിലെടുക്കാതെയുള്ള സാമൂഹിക വീക്ഷണവും സംഘടനാപരമായ ചട്ടക്കൂടുകളും. ഒറ്റുകാര്‍, മോഷ്ടാക്കള്‍, പകര്‍ച്ചവ്യാധി പടര്‍ത്തുന്നവര്‍ മുതലായ പദങ്ങള്‍കൊണ്ട് ഫാഷിസ്റ്റുകള്‍ ഇവരെ അധിക്ഷേപിച്ചപ്പോള്‍ തെണ്ടിവര്‍ഗം, ചെറ്റവര്‍ഗം, പറ്റിത്തീനികള്‍, വര്‍ഗബോധമില്ലാത്തവര്‍, ചാഞ്ചാട്ടക്കാര്‍ മുതലായ മാര്‍ക്സിസ്റ്റു ശകാരപദങ്ങളുടെ പ്രത്യക്ഷ സൂചകങ്ങളായി മാറിയതും ഈ ജനവിഭാഗങ്ങള്‍ തന്നെയായിരുന്നു.

4. രാഷ്ട്രീയ സമ്പദ്ശാസ്ത്രം, പരിണാമ സിദ്ധാന്തം എന്നീ യൂറോപ്യന്‍ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ മനുഷ്യവംശത്തിന്റെ ഭൂതവും ഭാവിയും അളന്നു തിട്ടപ്പെടുത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം. 

5. പാപ്പരായ ബുദ്ധിജീവികളെയും സങ്കുചിത മനസ്ക്കരായ ബഹുജന നേതൃത്വങ്ങളെയും ആക്രമണകാരികളായ അണികളെയും വിന്യസിച്ചു കൊണ്ടുള്ള പ്രൊപ്പഗന്‍ഡിസ്റ്റു നിലപാടുകള്‍.

6. ക്ളാസിസിസത്തെ പുനരാവര്‍ത്തനം ചെയ്യാനുള്ള താല്‍പ്പര്യം.

ഈ ആറു കാര്യങ്ങളെയും ഏതു ദേശത്തെയും ഫാഷിസത്തിനും ബാധകമായ നെക്രോമാനിക് ഘടകങ്ങളാണെന്ന നിലയിലാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

വ്യവസായവല്‍കൃത യൂറോപ്പിലുയര്‍ന്നു വന്ന പുതിയ സാമൂഹിക കര്‍ത്തൃത്വങ്ങളോടുള്ള വരേണ്യരുടെ ഭയം, വംശീയമായ ഉന്‍മൂലനങ്ങളെ ഭാവന ചെയ്യുന്നതായി വളരെ മുന്‍പേ തന്നെ മാറിയിരുന്നു. ഇതിന്റെ പിന്‍തുടര്‍ച്ചയായിട്ടാണ് യൂറോപ്യന്‍ ദേശരാഷ്ട്രങ്ങള്‍, മിച്ചം വന്ന പ്രജളെ കൈകാര്യം ചെയ്യുന്നതിനുള്ള ഉപാധിയായി ആഭ്യന്തര യുദ്ധത്തെ പരിവര്‍ത്തനപ്പെടുത്തിയത്. ഈ ഘട്ടത്തില്‍ ഫ്രാങ്കോവിന്റെയും മുസ്സോളിനിയുടെയും ഹിറ്റ്ലറിന്റെയും പ്രസ്ഥാനങ്ങള്‍, തങ്ങളുടെ ദേശീയ വിമോചനത്തിനു തടസ്സം നില്‍ക്കുന്നവരെന്ന നിലയില്‍, ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. 

ഇതേസമയം, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സാമൂഹിക വിവേചനങ്ങളെയും പൌരത്വത്തിന്റെ മണ്ഡലത്തില്‍ തൊഴിലാളി-മുതലാളി ഭേദമില്ലാതെ വെളുത്തവര്‍ക്കു ലഭ്യമായ അധീശത്വ സ്ഥാനത്തെയും കണക്കിലെടുക്കാത്തവരായിരുന്നു ഈ നാട്ടിലെ മാര്‍ക്സിസ്റ്റുകള്‍. കേവലമായ ഉപകരണ യുക്തിയിലൂടെ അപര ജനതകളെ ഉള്‍ക്കൊണ്ട ഇവര്‍ക്ക് യൂറോപ്പിന്റെ മനോഭാവത്തില്‍ പുതിയതായി രൂപപ്പെട്ട ഹിംസാപരതയെ തിരിച്ചറിയാനായില്ലെന്നു മാത്രമല്ല ഇവരുടെ നിലപാടുകള്‍ ഫാഷിസത്തെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുകയും ചെയ്തു.


കേരളത്തിലെ ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ നെടുനായകത്വം വഹിക്കുന്നത് മാര്‍ക്സിസ്റ്റ് പ്രസ്ഥാനവും അവരുടെ ബുദ്ധിജീവികളുമാണെന്ന അവകാശവാദം അതീവ ശക്തമാണ്. ഇത് യാഥാര്‍ത്ഥ്യമാണോ എന്നന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മേല്‍ക്കൊടുത്ത കാര്യങ്ങളെ വിശദമായി പ്രതിപാദിച്ചത്.നവ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും ദലിതരുടെയും സ്ത്രീകളുടെയും പക്ഷത്തുള്ള സാമൂഹിക ചിന്തകര്‍ മാര്‍ക്സിസ്റ്റുകളുടെ അവകാശ വാദത്തെ അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, ജാതിവിരുദ്ധവും മതേതരവുമായ ജനാധിപത്യാവബോധത്തിനു നേരെയുളള തിരിച്ചടിയാണ് (backlash) ഇക്കൂട്ടരുടെ പ്രചാരണങ്ങള്‍ എന്ന് വിലയിരുത്തുകയും ചെയ്യുന്നു.

ടി.ടി ശ്രീകുമാറിന്റെ അഭിപ്രായത്തില്‍, കേരളത്തിലെ മുസ്ളീം സമുദായം നേരിട്ട ഏറ്റവുംവലിയ ഫാഷിസ്റ്റ് കടന്നാക്രമണമായിരുന്നു ശരീയത്ത് വിവാദവും അതിനുശേഷമുണ്ടായ രാഷ്ട്രീയ പരിവര്‍ത്തനങ്ങളും(1). ഇതിനു തിരക്കഥ രചിച്ചത് മാര്‍ക്സിസ്റ്റ് ബുദ്ധികേന്ദ്രങ്ങളായിരുന്നു. കേരളത്തില്‍ ആദ്യമായി ന്യൂനപക്ഷങ്ങള്‍ക്ക് എതിരേ പൊതുവായ ഒരു മനസ് രൂപപ്പെട്ടതാണ് ശരിയത്ത് വിവാദങ്ങളുടെ ബാക്കിപത്രം.

1980 കളില്‍ ഇന്ത്യന്‍ ഹെഗലായി ശ്രീശങ്കരനെ വാഴ്ത്തിയും ഡോ. അംബേദ്കര്‍ ചിന്തകള്‍ അടക്കമുള്ള അവര്‍ണ ജ്ഞാനമണ്ഡലത്തെ അദൃശീകരിച്ചും ഇക്കൂട്ടര്‍ സവര്‍ണാധിപത്യത്തെ ഹിന്ദുദേശീയതയായി പരിവര്‍ത്തനപ്പെടുത്താന്‍ മുന്‍കൂര്‍ സാഹചര്യമൊരുക്കിയെന്നു കെ.എം. സലിംകുമാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.(2)

ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി നിലകൊള്ളുമ്പോഴും ഭരണപക്ഷവും പ്രതിപക്ഷവും, പ്രതിയോഗിയും അനുകൂലിയും മുതലായ ദ്വന്ദാത്മകതകളല്ലാതെ, വ്യത്യസ്തതകളോട് രാഷ്ട്രീയമായ ഐക്യവും അനുഭാവവും പ്രകടിപ്പിക്കാന്‍ പ്രത്യയശാസ്ത്രപരമായി വിലക്കുള്ളവരാണ് മാര്‍ക്സിസ്റ്റുകള്‍. ഈ മരവിപ്പിനെ സംവഹിക്കുന്നവരായ പാര്‍ട്ടി ബുദ്ധിജീവികള്‍ ‘യുക്തിയുടെ അപരമാണ് മതം’ എന്ന വിചിത്രമായ കാഴ്ചപ്പാടാണ് ഫാഷിസ്റ്റ് വിരുദ്ധ ചിന്തയായി പ്രചരിപ്പിച്ചത്. ഇതിന്റെ സ്വാഭാവികമായ പരിണതിയാണ് അപര മതമായ ഇസ്ളാമിനെ പ്രതിയാക്കി കേരളീയ പൊതുബോധത്തില്‍ ശക്തിപ്പെട്ടിരിക്കുന്ന ന്യൂനപക്ഷങ്ങളോടുള്ള ഹിംസാപരത. 

പ്രൊഫ. എം.എന്‍. വിജയന്‍, ഡോ. ടി.കെ രാമചന്ദ്രന്‍, ഡോ. കെ.എന്‍. പണിക്കര്‍, കെ.എന്‍ ഗണേഷ് മുതലായവരാണ് മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍കൈയില്‍ കേരളത്തില്‍ നടന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചവര്‍. ഇവരില്‍ ഒരാള്‍ പോലും ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ചവരോ ഈ ജനതയോട് സവിശേഷമായ ആഭിമുഖ്യം പുലര്‍ത്തിയവരോ ആയിരുന്നില്ല. നൈതികമായ ബോധ്യത്തോടെ കീഴാളരുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുക എന്നതിനു പകരം, കടുത്ത യാന്ത്രിക വാദികളും അതിലും മുരത്ത സ്റാലിനിസ്റ്റുകളുമായവരെ (ടി.ടി ശ്രീകുമാര്‍) ഫാഷിസ്റ്റുവിരുദ്ധ ചിന്തകര്‍ എന്നു വിളിക്കുന്നതിലും വലിയ അതിശയോക്തിയില്ല.

ഇന്ത്യയെന്ന ദേശ രാഷ്ട്രത്തില്‍, എണ്‍പതുകളോടെ ശക്തിപ്പെട്ട ‘അഖണ്ഡ ദേശീയത’, ‘സാംസ്ക്കാരിക ദേശീയ വാദം’ മുതലായ വരേണ്യ ഭാവനകളാണ് ഫാഷിസത്തിനടിത്തറയിട്ടത്. സ്വാഭാവികമായും ദലിതരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളുമടക്കമുള്ള അവര്‍ണ ജനവിഭാഗങ്ങള്‍ ഈ ഭാവനയോടു സംഘര്‍ഷപ്പെടുകയും പലതരത്തിലുള്ള വെല്ലുവിളികളും പ്രതിരോധങ്ങളുമുയര്‍ത്തുകയും ചെയ്തു. ഈ സന്ദിഗ്ധാവസ്ഥയില്‍ കീഴാളരോടു രാഷ്ട്രീയമായി ഐക്യപ്പെടുന്നതിനു പകരം ‘ഭൂരിപക്ഷ വര്‍ഗീയതയും’ ‘ന്യൂനപക്ഷ വര്‍ഗീയതയും’ എന്ന കപട സിദ്ധാന്തവുമായി രംഗത്തുവരികയായിരുന്നു മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍. ഈ രണ്ടു വര്‍ഗീയതകളും ഒന്നാണെന്നും മതത്തില്‍ നിന്നും ആള്‍ക്കൂട്ട മനശാസ്ത്രത്തില്‍ നിന്നുമാണ് ഇവ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതെന്നും ഇവര്‍ സിദ്ധാന്തിച്ചു. സവര്‍ണ പൊതുബോധത്തിനു സ്വീകാര്യമായ ഈ യുക്തിയിലൂടെ കീഴാള പ്രതിരോധങ്ങള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടുകയും സാംസ്ക്കാരിക ദേശീയ വാദവും ‘ഹിന്ദു ദേശീയ പുരുഷ’നും അദൃശീകരിക്കുകയുമായിരുന്നു ഫലം. 

മുന്‍പ് ‘ഭൂരിപക്ഷ വര്‍ഗീയത’യോടു സാദൃശ്യപ്പെടുത്തിയാണ് കീഴാളരുടെ പ്രതിരോധങ്ങളെ അപമാനവീകരിച്ചതെങ്കില്‍ ഇന്നു് സംഘപരിവാറുമായി സാമ്യപ്പെടുത്തിക്കൊണ്ട് ഇസ്ളാമിക പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പദ്ധതിയിലാണ് മാര്‍ക്സിസ്റ്റുകള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതിനുവേണ്ടി നവ വംശീയ വാദത്തേയും മാധ്യമ സാമ്രാജ്യത്വത്തെയും ഉപയോഗപ്പെടുത്തുന്നു. ഇക്കൂട്ടരുടെ സ്റാലിനിസ്റ്റ് ബൌദ്ധിക സമവാക്യങ്ങള്‍ എത്രമാത്രം ഹിംസാത്മകവും അപരങ്ങളുടെ നിലനില്‍പ്പിനെ നിഷേധിക്കുന്നതുമാണെന്ന് വെളിപ്പെടുത്താനാണ് ജമാ അത്തെ ഇസ്ളാമിയെന്ന സംഘടനയോടുള്ള മാര്‍ക്സിസ്റ്റ് വിമര്‍ശനവും അതിന്റെ ബാക്കിപത്രമായ സ്വത്വരാഷ്ട്രീയത്തോടുള്ള എതിര്‍പ്പും ഇവിടെ വിശകലനം ചെയ്യുന്നത്.


വാക്കുകളില്‍ ചോരമണക്കുന്ന ന്യൂനപക്ഷ വിരുദ്ധത


കേരളീയ പൊതു ബോധത്തില്‍ ആഴത്തില്‍ വേരുകളുള്ളതാണ് മുസ്ളീം വിരുദ്ധത. അഴുകിയ ഈ മനോഭാവത്തെ തൃപ്തിപ്പെടുത്തുന്നതിനായി തന്റെ മുസ്ളീം പേരിനെ ഉപയോഗിക്കുന്ന പാപ്പരായ ഒരു മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയാണ് ഹമീദ് ചേന്ദമംഗലൂര്‍ എന്നത് സാമാന്യമായ ഒരു തിരിച്ചറിവാണ്. എന്നാല്‍ ന്യൂനപക്ഷ ഹിംസയെ സമകാലീനമായൊരു സ്ഥാപനമാക്കി മാറ്റുന്നതില്‍ അഴുകിയ രാഷ്ട്രീയ പ്രമാണങ്ങള്‍ക്കും പാപ്പരായ ബുദ്ധിജീവികള്‍ക്കും പ്രൊപ്പഗന്‍ഡിസ്റ്റ് നിലപാടുകള്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. ഈ മൂന്നു കാര്യങ്ങളും ഒത്തൊരുമിച്ച സ്റാലിനിസ്റ്റ് കര്‍ത്തൃത്വമാണ് ഹമീദിന്റെ രാഷ്ട്രീയാവബോധത്തിനുള്ളതെന്നു ബോധ്യപ്പെടുത്താനാണ് മുസ്സോളിനിയുടെ മനോഘടനയും ഫാഷിസവും നെക്രോമാനിയായും തമ്മിലുള്ള ബന്ധവും മറ്റും മുന്‍പേ പ്രതിപാദിച്ചത്. 

മുസ്സോളിനിയുടെയും ഹിറ്റ്ലറിന്റെയും പ്രസ്ഥാനങ്ങളില്‍ ജൂതരും ന്യൂനപക്ഷങ്ങളും പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ ‘ജുതരെ വെറുക്കുന്ന ജൂതര്‍’ എന്ന നിലയില്‍ ഫാഷിസ്റ്റുകള്‍ക്കു പ്രിയപ്പെട്ടവരായിരുന്നുവെന്ന് സാന്‍ഡര്‍ എല്‍. ഗില്‍മാന്‍(Sander L. Gilman ) നിരീക്ഷിച്ചിട്ടുണ്ട്(3) . 
സമാനമായ വിധത്തില്‍ ഹമീദും കാരശേരിയും നമ്മുടെ സര്‍വശക്തമായ പൊതുബോധത്തിനു പ്രിയപ്പെട്ടവരാകുന്നത് ‘മുസ്ളീമുകളെ വെറുക്കുന്ന മുസ്ളീമുക’ള്‍ എന്ന നിലയിലാണ്. 

1980 കള്‍ക്കു ശേഷമുളള കേരളത്തില്‍ പരമ്പരാഗതമായ സാമൂഹിക വിഭജനങ്ങളെ അപ്രസക്തമായി കരുതുന്ന പുതു രാഷ്ട്രീയ കര്‍ത്തൃത്വങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതിന് അനുബന്ധമായ സ്വത്വ രാഷ്ട്രീയവാദങ്ങളും നവജനാധിപത്യ സങ്കല്പനങ്ങളും ബഹുസ്വരതയെ സംബന്ധിച്ച കാഴ്ചപ്പാടുകളും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തോട് ഇടതും വലതുമായ മുഖ്യധാരയും ഹിന്ദുത്വവും പൊതുവില്‍ പങ്കിടുന്ന ശത്രുത ഏവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഈ ശത്രുതയെ ഒരു മനോഭാവമെന്ന നിലയില്‍ നിന്നും വളര്‍ത്തിയെടുത്ത് മുസ്ളീം മതവിശ്വാസികളുടെയും ദലിതരായ ജനവിഭാഗങ്ങളുടെയും നേര്‍ക്ക് ഹിംസാത്മകമായി വഴിതിരിച്ചു വിടാനുള്ള നെക്രോമാനിക് പദ്ധതിയിലാണ് ഹമീദിനെപ്പോലുള്ള സ്റാലിനിസ്റ്റുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജമാ അത്തെ ഇസ്ളാമിയോടുള്ള കുടിപ്പകയും തൊടുപുഴയിലെ പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിയ സംഭവവും ഇതിനു നിമിത്തമായെന്നു മാത്രം. 

അര നൂറ്റാണ്ടിലേറെ കാലമായി ഇന്ത്യയില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സമുദായ സംഘടനയാണ് ജമാ അത്തെ ഇസ്ളാമി. ദൈവത്തിന്റെ നിശ്ചയാധികാരമാണ് രാഷ്ട്രീയമടക്കമുള്ള കര്‍മ്മ വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നതെന്ന ഇസ്ളാമിക കാഴ്ചപ്പാട് പുലര്‍ത്തുന്നതാണ് ഈ സംഘടനയുടെ പേരിലുള്ള കുറ്റം.
ഏതു വിഭാഗത്തിനും തങ്ങളുടെ ആശയാഭിലാഷങ്ങളെ തിരസ്ക്കരിക്കാതെ തന്നെ നിയമ വിധേയ മാര്‍ഗത്തിലൂടെ സിവില്‍ സമൂഹത്തില്‍ ഇടപെടാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. മാത്രമല്ല, സമകാലീനാവസ്ഥയില്‍ പൌര സമുദായമെന്നത് രാഷ്ട്രീയ സമുദായമായി അതിദ്രുതം മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ പരമ്പരാഗതമായ ഭരണപക്ഷവും പ്രതിപക്ഷവും മാത്രമല്ല രാഷ്ട്രീയം പറയാനും പ്രവര്‍ത്തിക്കാനും ‘യോഗ്യരാ’യിട്ടുള്ളത്. പരമ്പരാഗതമായ അധികാരം പുറന്തള്ളിയ നിരവധി വിഭാഗങ്ങളും ജാതികളും മതങ്ങളും രാഷ്ട്രീയ സ്വഭാവം കൈവരിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ ജമാ അത്തെ ഇസ്ളാമിയെ കുന്തമുനയാക്കികൊണ്ട് മാര്‍ക്സിസ്റ്റ് വിമര്‍ശനം രൂപപ്പെട്ടത് യാദൃശ്ചികമല്ല.

മറ്റെല്ലാ മതത്തിലുമെന്ന പോലെ അടഞ്ഞ മനസാന്നിധ്യമുള്ള പൌരോഹിത്യവും അവിഹിത മാര്‍ഗത്തിലൂടെ പണം സമ്പാദിച്ച നീച മുതലാളിത്ത ഘടകങ്ങളും ഇസ്ളാമിലുമുണ്ട്.കീഴാളരോട് തരിമ്പും സാഹോദര്യമില്ലാത്ത പ്രാദേശിക വരേണ്യരും വിശ്വാസത്തെ വികാരപരമായി ഉള്‍ക്കൊണ്ടു അക്രമ പ്രവര്‍ത്തനം നടത്തുന്ന ചെറു ന്യൂനപക്ഷവും ഈ മതത്തിലുണ്ടെന്നതും വാസ്തവമാണ്. എന്നാല്‍ ഇത്തരം ഘടകങ്ങള്‍ മാത്രമാണ് ഇസ്ളാമെന്ന് സ്ഥിരീകരിച്ചു നിറുത്തേണ്ടത് സമകാലീന ഭരണ വര്‍ഗത്തിന്റെ ആവശ്യകതയാണ്. അതുകൊണ്ടാണ് ഇസ്ളാമിക നവോത്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന ജമാ അത്തെ ഇസ്ളാമിയെയും സ്വതന്ത്രമായ രാഷ്ട്രീയാഭിപ്രായമുള്ള ഇതര ഇസ്ളാമിക സംഘടനകളെയും ഒറ്റതിരിക്കാനും ‘മതരാഷ്ട്രവാദിക’ള്‍ എന്ന ഘോരത്വമാരോപിച്ചു രാക്ഷസവല്‍ക്കരിക്കാനുമുളള തീവ്രശ്രമം നടത്തുന്നത്.

ജിഹാദ് എന്ന ഇസ്ളാമിക സംജ്ഞയെ ഫാഷിസ്റ്റ് രീതിയില്‍ തലതിരിച്ചു കൊണ്ടുള്ള ‘ബൌദ്ധിക ജിഹാദ്’ എന്ന പുതിയൊരു ആക്രമണ പരിപാടിയുടെ ഗ്രാന്റ്ഡിസൈനാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. അറു പഴഞ്ചന്‍ ദേശീയവാദികളും അഴുകിയ സ്റാലിനിസ്റ്റുകളും ഒന്നിച്ചണി നിരന്നിട്ടുള്ള ഈ ഹിംസാത്മകതയുടെ പ്രകടനത്തിനു മുമ്പില്‍ ഹമീദും കാരശ്ശേരിയുമുണ്ടെന്നത് അത്ഭുതകരമല്ല.

മുസ്ളീമിന്റെ യുവതലമുറയെ ജീവശാസ്ത്രപരമായി അധ:പതിച്ചവരായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് തീവ്ര ഹിന്ദുത്വപക്ഷത്തു നിന്നുമാണ് ‘ലവ് ജിഹാദ്’ എന്ന സംജ്ഞ ഉയര്‍ന്നത്. മുസ്ളീമിന്റെ മതവിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമല്ല, മുസ്ളീം തന്നെയാണ് പ്രശ്നം എന്നാണ് ഈ സംജ്ഞ ഉല്‍പ്പാദിപ്പിക്കുന്ന അര്‍ത്ഥം. എന്നാല്‍ ബൌദ്ധിക ജിഹാദ് മുസ്ളീമിനെ ഒരു പ്രശ്നമായി കാണുന്നില്ല. പകരം മുസ്ളീമിന്റെ സ്ഥാപനങ്ങളെയും സംഘടനകളെയും മാധ്യമങ്ങളെയും ചതിക്കുഴികളായി കാണുന്നു. പ്രതിനിധാനാവകാശത്തെ നിഗ്രഹിക്കാന്‍ ഉദ്ദേശിക്കുന്ന ഈ സംജ്ഞയും വംശഹത്യയാണ് ആഘോഷിക്കുന്നത്.

1980 കളില്‍, ശിവസേന നേതാവായ ബാല്‍താക്കറേ, ‘ദലിതരല്ല അവരുടെ സ്വയം പ്രഖ്യാപിത നേതാക്കന്മാരും പ്രസ്ഥാനങ്ങളും പത്രമാസികകളുമാണ് തകരാറ്’ എന്നു പ്രഖ്യാപിച്ചിരുന്നു. അതേ വിധത്തില്‍ ജമാ അത്തെ ഇസ്ളാമിയുടെ നേതൃത്വത്തെയും സ്ഥാപനങ്ങളെയുമാണ് വിചാരണ ചെയ്യുന്നെങ്കിലും മുസ്ളീമിന്റെ മുഴുവന്‍ സ്ഥാപനങ്ങളും സംഘടനകളും പ്രതിപ്പട്ടികയില്‍ വന്നുചേരുന്നതാണ്. കാരണം, ആരോപിതമായ കുറ്റങ്ങളും കുറവുകളും വെച്ചു നോക്കുമ്പോള്‍ മറ്റുള്ള സംഘടനകളുടെയും മാധ്യമങ്ങളുടെയും സ്ഥിതി കൂടുതല്‍ വഷളാണ്. അവയുടെ പ്രതിനിധാനാവകാശവും റദ്ദു ചെയ്യേണ്ടതായി വരും.

ഈ വസ്തുതകളിലൂടെ മനസ്സിലാവുന്ന കാര്യം, ജമാ അത്തെ ഇസ്ളാമിയെന്ന സംഘടന ബഹുജനങ്ങള്‍ക്കോ മുസ്ളീം സമുദായത്തിനോ ചെയ്ത ദ്രോഹനടപടികളുടെ പേരിലല്ല വിചാരണ നേരിടുന്നത്. ആസന്നമായ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുപക്ഷം സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനത്തിന്റെ ഡ്രസ്റിഹേഴ്സലാണ് നടക്കുന്നതെന്ന വിലയിരുത്തലും ഭംഗിവാക്ക് മാത്രമാണ്.

ഇതിനുമപ്പുറം, ഇസ്ളാമിക മതവ്യവഹാരത്തില്‍ നിന്നുമാണ് ഈ സംഘടന അവരുടെ രാഷ്ട്രീയാദര്‍ശങ്ങളെ സ്വീകരിച്ചിരിക്കുന്നതെന്ന തിരിച്ചറിവാണ് പൊതുബോധത്തെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ഇസ്ളാം മതത്തെ ഇന്ത്യയിലെ സവര്‍ണാധിപത്യശക്തികള്‍ എക്കാലത്തും ശത്രുതയോടുകൂടി മാത്രമേ നോക്കി കണ്ടിട്ടുള്ളു. കൊളോണിയല്‍ ഘട്ടത്തില്‍, ഇസ്ളാമിന്റെ വിശ്വാസപരമായ വ്യതിരിക്തതയെ ‘മതഭ്രാന്ത്’ എന്നു പേരിട്ടു വിളിച്ചുകൊണ്ടാണ് അധിനിവേശ ശക്തികളും അവരുടെ പ്രാദേശിക സഹകാരികളും അടിച്ചമര്‍ത്തലിന്റെ വ്യാകരണം കണ്ടെത്തിയത്. ഇന്ന് ‘മൌദൂദിസ്റ്റുക’ള്‍ എന്ന ഒറ്റവാക്കിലേക്ക് ഈ ഭാഷയും വ്യാകരണവും ഗതിമാറ്റപ്പെടുകയാണ്. സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളെ പിന്നോട്ടു തള്ളിക്കൊണ്ട് ഇടതുപക്ഷ വ്യവഹാരം മുമ്പിലെത്തിച്ച ഈ പ്രചാരണ പരിപാടിയുടെ ഏറ്റവും ഭീകരമായ മുഖമാണ് ‘ജനശക്തി’വാരികയുടെ 180-ാം ലക്കം. 

ഈ വാരികയുടെ കാര്‍ട്ടൂണ്‍ പേജ് വായിക്കുന്നതിങ്ങനെയാണ്. ‘ഞമ്മടെ പേരില്‍ മുസ്ളീം ഉണ്ട്. എന്നാല്‍ ഞമ്മള്‍ ഒന്നാന്തരം ജനാധിപത്യ പാര്‍ട്ടി’യാണെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. ‘ഞമ്മടെ പേരില്‍ ഇസ്ളാം ഉണ്ട്. എങ്കില്‍ ഞമ്മള്‍ കറതീര്‍ന്ന പുരോഗമന പാര്‍ട്ടി’യാണെന്ന് പര്‍ദയിട്ട ജമാ അത്തെ ഇസ്ളാമി നേതാവ് പറയുന്നു. രണ്ടുപേരെയും ഹാര്‍ദവമായി സ്വീകരിച്ചുകൊണ്ട് എളമരം കരീം പറയുന്നതിങ്ങനെയാണ് ‘ബേറാരേക്കാളും ഞമ്മക്ക് നിങ്ങളെ അറിയാം. നമുക്കൊരുമിച്ച് കുറെ ആട്ടിന്‍തോല്‍ വാങ്ങാം’.

ഏതു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാലും ഏത് ആശയത്തെ പ്രതിനിധാനം ചെയ്താലും ജൂതര്‍ ഒന്നാണെന്നും അവരെ എലികളായാണ് കാണേണ്ടതെന്നുമാണ് ഹിറ്റ്ലര്‍ പറഞ്ഞത്. കേരളത്തിലെ സ്റാലിനിസ്റ്റുകള്‍ നാസികളിലും ഒരുപടി മുന്നില്‍ കയറി മുസ്ളീമിന്റെ പേരും പ്രസ്ഥാനങ്ങളും പലതാണെങ്കിലും അവരെല്ലാം ചെന്നായ്ക്കളാണെന്ന് പറയുന്നു. നരേന്ദ്രമോഡിയെപ്പോലുള്ള അഴുകിയ ഹിന്ദുക്കള്‍ വാളു കൊണ്ടുള്ള ന്യൂനപക്ഷ ഹിംസയാണ് ആഘോഷിച്ചതെങ്കില്‍, ജനശക്തി വാരികയിലെ അഴുകിയ മാര്‍ക്സിസ്റ്റുകള്‍ വാക്കുകള്‍ കൊണ്ടുള്ള ന്യൂനപക്ഷ ഹിംസയെ ചോരമണക്കുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. 

മുമ്പ്, ഡി.എച്ച്. ആര്‍.എം. ന് എതിരെ നടത്തിയതു പോലെ വെളിപാട് പുസ്തകത്തിന്റെ ഭാഷ ഉപയോഗിച്ചും ക്രൈസ്തവ-ഹൈന്ദവ നരക ചിഹ്നങ്ങളെ വിന്യസിച്ചു കൊണ്ടുമുള്ള കടന്നാക്രമണത്തിലാണ് ‘കൈരളി ചാനല്‍’ ഏര്‍പ്പെട്ടിട്ടുള്ളത്. ഇവരെ സംബന്ധിച്ചിടത്തോളം ദലിത്/ന്യൂനപക്ഷങ്ങളുടെ സ്വതന്ത്ര കര്‍ത്തൃത്വത്തെ ഹിംസിക്കേണ്ടത് തര്‍ക്ക വിഷയമേ അല്ല. മറിച്ച്, കണിശമായി നടപ്പിലാക്കേണ്ട അനുഷ്ഠാനമാണ്. അതുകൊണ്ടാണ് മേല്‍ സൂചിപ്പിച്ച പ്രകാരത്തിലുള്ള ചിഹ്നങ്ങളും പ്രതീകങ്ങളും ഇവരില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
ഈ ചിഹ്ന-പ്രതീകവല്‍ക്കരണത്തെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള കേവല നിരാകരണ യുക്തികളും നിഗ്രഹ വാസനയും കെട്ടഴിച്ചു വിട്ടുകൊണ്ട് ഹമീദ് വര്‍ണിക്കുന്നതു നോക്കുക: ‘അവര്‍ (ജമാ അത്തെ ഇസ്ളാമി) അനാവശ്യമായ വിചാര കാലുഷ്യങ്ങളും അരക്ഷിതബോധവും സൃഷ്ടിക്കുന്നു’. ‘അവര്‍ ശാന്തരായ ജനങ്ങളുടെ മനസ്സില്‍ അരക്ഷിതബോധത്തിന്റെ തീക്കനല്‍ കോരിയിടുന്നു’. ‘വിഭജനം സൃഷ്ടിച്ച കാലുഷ്യങ്ങളുടെയും അറുപതുകളുടെ ആദ്യം തൊട്ട് വടക്കേയിന്ത്യയില്‍ അവിടവിടെ പൊട്ടിപുറപ്പെട്ട വര്‍ഗീയ ലഹളകളുടെയും പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ മുസ്ളീമുകളില്‍ ഒരു വിഭാഗത്തെ ഗ്രസിച്ച അരക്ഷിത ബോധവും ഗെറ്റോ മനസ്ഥിതിയും പത്രമാസികകളിലൂടെ പ്രചരിപ്പിക്കുന്നു’. ‘ഫലസ്റീനിലും ഉത്തരേന്ത്യയിലും ബാധകമായ കാര്യങ്ങള്‍ പറയുന്നു’.(4)ഹിറ്റ്ലറുടെ ‘മീന്‍കാഫിലും’ ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യിലും കാണുന്ന വിദ്വേഷത്തിന്റെ പെരുക്കപ്പട്ടിക തന്നെയാണിത്.

ഈ ഗണിതശാസ്ത്ര പ്രകാരം, ജനാധിപത്യവും സോഷ്യലിസവും പൌരസമത്വവും അധിനിവേശ വിരുദ്ധതയുമെല്ലാം ശാന്തരായി ജീവിക്കുന്ന ജനങ്ങളില്‍ അരക്ഷിതബോധവും വിചാര കാലുഷ്യങ്ങളും ഉല്‍പ്പാദിപ്പിക്കാനായി ചില കുബുദ്ധികള്‍ ഇറക്കുമതി ചെയ്ത സാംസ്ക്കാരിക പകര്‍ച്ചവ്യാധികളാണെന്നു വരുന്നു. മറ്റു ദേശക്കാര്‍ക്കും വംശക്കാര്‍ക്കും ബാധകമായ സാംസ്ക്കാരിക പകര്‍ച്ച വ്യാധികള്‍ പെട്ടെന്നു പടര്‍ന്നു പിടിക്കുന്നവരായിട്ടാണല്ലോ ഗോല്‍വാള്‍ക്കറും മറ്റും ന്യൂനപക്ഷങ്ങളെ കണ്ടത്. 

ഗീബല്‍സിയന്‍ മാതൃകയിലുള്ള പ്രൊപ്പഗന്‍ഡിസ്റ്റ് നിലപാടിലൂടെ ഹമീദിന്റെ ആഖ്യാനം എങ്ങനെയാണ് ദലിത്/ ന്യൂനപക്ഷ ഹിംസയെ സാമൂഹികവല്‍ക്കരിക്കുന്നതെന്നു നോക്കാം. ‘മാതൃഭൂമി ആഴ്ചപ്പതി’പ്പിന്റെ പന്ത്രണ്ടു പുറങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ‘പൊതുസമ്മതിയിലെ ചതിക്കുഴികള്‍’ എന്ന ലേഖനത്തിന്റെ ആദ്യത്തെ ഖണ്ഡിക മാത്രം പരിശോധിക്കുക. 

ജമാ അത്തെ ഇസ്ളമിയുടെ ഉടമസ്ഥതയിലുളള മാധ്യമം ദിനപത്രമാരംഭിച്ചത് പി.കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിലാണ്. ഈ വസ്തുതയെ പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്:‘ഒരു മുസ്ളീം മതമൌലികവാദ പ്രസ്ഥാനം ഒരു ദിനപത്രം തുടങ്ങുമ്പോള്‍ തങ്ങളുടെ പൊതുസ്വീകാര്യത വര്‍ദ്ധിപ്പിക്കാനായി എന്തെല്ലാം ചെയ്യണം ?അവര്‍ തലപുകഞ്ഞാലോചിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ചു സ്വയം ചോദിച്ചു’. 

ഇപ്രകാരം തന്റെ കല്പനകളില്‍ മാത്രം സന്നിഹിതമായ ഒരു കഥാചിത്രമായി യാഥാര്‍ത്ഥ്യത്തെ മാറ്റിമറിച്ചുകൊണ്ടാണ് ആഖ്യാനം അതിന്റെ നീചമായ ലക്ഷ്യത്തിനുവേണ്ട ഒളിപ്രവര്‍ത്തനം നടത്തുന്നത്. തൊട്ടടുത്ത വാക്യം ‘അവര്‍ എന്‍.വി കൃഷ്ണവാര്യരെയും സുകുമാര്‍ അഴീക്കോടിനെയും പോലെ പൊതുസമ്മതരായ പലരെയും സമീപിച്ചെങ്കിലും വലയില്‍ കുടുങ്ങിയത് പി.കെ. ബാലകൃഷ്ണനാണ്’.

ജമാ അത്തെ ഇസ്ളാമി ഒരു മുസ്ളീം മതമൌലികവാദ പ്രസ്ഥാനമാണെന്ന ഹമീദിന്റെ കല്പന യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതാണോ എന്നതു നില്‍ക്കട്ടെ. പി.കെ. ബാലകൃഷ്ണന്റെ കാര്യമെടുക്കാം. ഒരു പൊതുസമ്മതനായ ബുദ്ധിജിവിയായിരുന്നില്ല അദ്ദേഹം. ‘ജാതിവ്യവസ്ഥയും കേരളചരിത്രവും’ ‘ടിപ്പുസുല്‍ത്താന്‍’ എന്നീ ബാലകൃഷ്ണന്റെ കൃതികള്‍ സുപ്രധാനമായ കീഴാളവ്യവഹാരങ്ങളാണ്. തന്റെ രചനകളിലൂടെ കീഴാള പക്ഷപാതിത്വം തുറന്നു പ്രഖ്യപിച്ചിട്ടുള്ള അദ്ദേഹത്തിനു ഒരു ഇസ്ളാമിക സ്ഥാപനത്തിന്റെ ചുമതലയേറ്റെടുക്കുന്നതില്‍ വിസമ്മതിക്കേണ്ടതായി യാതൊന്നുമില്ല. ബാലകൃഷ്ണനെപ്പോലെ വ്യവസ്ഥാ വിരുദ്ധനായ ഒരു ബുദ്ധിജീവിയെ പത്രാധിപരാക്കുക വഴി കേരളത്തിലെ കീഴാള മതേതര മൂല്യമണ്ഡലത്തെയാണ് ഈ സംഘടന ഉയര്‍ത്തിപ്പിടിച്ചതെന്നു സ്പഷ്ടമാണ്. ഈ വസ്തുതയെ അദൃശീകരിക്കുന്നതിനൊപ്പം പി.കെ. ബാലകൃഷ്ണന്‍ എന്ന ജൈവ ബുദ്ധിജീവിയെ അപമാനിക്കുകയുമാണ് ഹമീദിന്റെ ആഖ്യാനത്തിന്റെ ഉദ്ദേശ്യം.(തുടരും)
സൂചനകള്‍:
1.'ഇടതുപക്ഷം വീണ്ടും സെക്റ്റേറിയന്‍ നിലപാടിലേക്കു നീങ്ങുകയാണ്' -ടി ടി ശ്രീകുമാര്‍(മാധ്യമം ആഴ്ച്ചപ്പതിപ്പ് 2010 ജൂണ്‍ 19)
2.' ഇടതുപക്ഷവും സദാചാരവും' -കെ എം സലിംകുമാര്‍ (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2010 ഏപ്രില്‍ 4)
3.Freud, Race and Gender-Sander L Gilman( Prenceston University Press 1995)
4. 'പൊതു സമ്മതിയിലെ ചതിക്കുഴികള്‍ ' -ഹമീദ് ചേന്ദമംഗലൂര്‍ (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2010 മേയ് 22)

18 comments:

  1. സംഘ് പരിവാറുമായി സാമ്യപ്പെടുത്തിക്കൊണ്ട് ഇസ്ലാമിക പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പദ്ധതിയിലാണ് മാര്‍ക്സിസ്റ്റുകള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ജമാ അത്തെ ഇസ്ലാമിയോടുള്ള മാര്‍ക്സിസ്റ്റ് വിമര്‍ശവും സ്വത്വ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും വിശകലനം ചെയ്യുകയാണ് പ്രശസ്ത ചിന്തകന്‍
    കെ.കെ. ബാബുരാജ്

    ReplyDelete
  2. പൊതുസമ്മതിയിലെ ചതിക്കുഴികള്‍ എന്ന ഹമീദ് ചേന്ദമംഗലൂരിന്റെ ലേഖനം പ്രമുഖ സംഘ് ബ്ലോഗറായ സത, തന്റെ ബ്ലോഗില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്.
    ഹമീദ് ചെന്നമംഗലൂരിന്റെ മാതൃഭൂമി ലേഖനം

    ReplyDelete
  3. സത്യാന്വേഷി,

    ബാബുരാജിന്റെ അഭിപ്രായങ്ങളെ അഴുകിയ മനസില്‍ നിന്നും ഉള്ള അഴുകിയ വിലാപങ്ങള്‍ എന്നേ ഞാന്‍ വിളിക്കു.

    >>>>>>കേരളീയ പൊതു ബോധത്തില്‍ ആഴത്തില്‍ വേരുകളുള്ളതാണ് മുസ്ളീം വിരുദ്ധത.<<<<<

    കേരളത്തിലെ പൊതു ജനത്തെ അവഹേളിക്കുന്ന ഒരു പ്രസ്താവനയാണിതെന്നു പറയേണ്ടി വരും.

    ലോക പൊതു ബോധത്തിലുള്ള മുസ്ലിം വിരുദ്ധതയേക്കാള്‍ കൂടുതല്‍ മുസ്ലിം വിരുദ്ധത കേരളീയ പൊതു ബോധത്തില്‍ ഉണ്ടെങ്കില്‍, ഇസ്ലാമിനു കാര്യമായ എന്തോ തകരാറുണ്ട്. ജനസംഘ്യയുടെ 20 % വരുന്ന ഒരു ജന വിഭാഗത്തിനു അവര്‍ ജീവിക്കുന്ന സമൂഹത്തിലെ പൊതു ബോധത്തില്‍ അനുകരണീയമായ ഒരു വികാരം ഉണ്ടാക്കാനാകുന്നില്ലെങ്കില്‍ ഈ തത്വ ശാസ്ത്രം അമ്പേ പരാജയമാണെന്നു പറയേണ്ടി വരുന്നു. സി പി എം പോലുള്ള ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിനുമിത്രയേ സ്വാധീനശക്തി കേരളത്തിലുള്ളു. അവര്‍ക്ക് കേരള സമൂഹത്തിന്റെ പൊതു ബോധത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം, ഇതിലുമെത്രയോ മഹത്തരമാണ്.


    മുസ്ലിങ്ങളേക്കാള്‍ കുറവു അംഗസംഘ്യയുള്ള ക്രിസ്ത്യാനികള്‍ക്ക് വിരുദ്ധമായ ഒരു ഒരു പൊതു ബോധം എന്തുകൊണ്ട് കേരളിയ സമൂഹത്തില്‍ ഇല്ല?

    ReplyDelete
  4. >>>>>>ഹമീദും കാരശേരിയും നമ്മുടെ സര്‍വശക്തമായ പൊതുബോധത്തിനു പ്രിയപ്പെട്ടവരാകുന്നത് ‘മുസ്ളീമുകളെ വെറുക്കുന്ന മുസ്ളീമുക’ള്‍ എന്ന നിലയിലാണ്. .<<<<<

    മുസ്ലിങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ ചെയ്യുന്ന അക്രമങ്ങളും, ഭീകരതകളും, വൃത്തികേടുകളും അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുക മാത്രമേ ഹമീദും കാരശ്ശേരിയും ചെയ്യുന്നുള്ളു.

    അവര്‍ മുസ്ലിങ്ങളായതുകൊണ്ടല്ല, സത്യം വിളിച്ചു പറയുന്നതുകൊണ്ടാണ്, കേരളീയ പൊതുബോധത്തിനു പ്രിയപ്പെട്ടവരാകുന്നത്. വി എസ് അച്യുതാനന്ദന്‍ കേരളീയ പൊതുബോധത്തിനു പ്രിയപ്പെട്ടവനാകുന്നതും ഇതേ സത്യം വിളിച്ചു പറയുന്നതുകൊണ്ടാണ്. ബാബുരാജിന്റെ വികല വിശകലന പാടവമുള്ള ചിലര്‍ പറയുന്നത്, അദ്ദേഹം ഔദ്യോഗിക കമ്യൂണിസ്റ്റുകാരെ വെറുക്കുന്ന കമ്യൂണിസ്റ്റായതുകൊണ്ടാണെന്നാണ്.


    സത്യം വിളിച്ചു പറയുന്നവരെ കേരളീയ മുസ്ലിം സമൂഹത്തിലെ മഹാഭൂരിപക്ഷവും ഇഷ്ടപ്പെടില്ല. അത്രക്കാണവരുടെ അസഹിഷ്ണുത. അവരുടെ വിറകുവെട്ടികളും വെള്ളം കോരികളുമായ ചിലര്‍ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി, ബാബുരാജിന്റേതുപോലെ ചില വാദഗതികള്‍ ഇടക്കിടെ ഉയര്‍ത്തിക്കൊണ്ടു വരും. സിനിമാക്കഥ നിരൂപകനായ രാമചന്ദ്രനും ഈ ഗണത്തിലാണ്. എല്ലായിടവും കുഴിച്ച് ഇല്ലാത്ത മുസ്ലിം വിരുദ്ധത കുത്തിപ്പൊക്കി കൊണ്ട് വന്ന്, അതൊക്കെ കേരളീയ പൊതു ബോധത്തിന്റെ ചുമലില്‍ വച്ചു കെട്ടി, കേരളീയ സമൂഹത്തില്‍ മുസ്ലിങ്ങളോട് കൂടുതല്‍ വെറുപ്പുണ്ടാക്കിക്കുക എന്നതാണവരുടെ അജണ്ട.

    മൊഹമ്മദ് എന്നു പേരുള്ള ഒരു സാങ്കല്‍പ്പിക കഥാപാത്രം മുസ്ലിം പ്രവാചകനാണെന്നു ശഠിച്ച് പ്രവാചനിന്ദ അരോപിക്കുന്നവരെ ചിന്താശേഷിയുള്ള പൊതു സമൂഹം സംശയത്തോടെയേ വീക്ഷിക്കൂ. കഥകളിലോ നോവലുകളിലോ മൊഹമ്മദ് എന്ന പേരുള്ള ഒരു കഥാപാത്രം വരുന്നതില്‍ പോലും അസഹിഷ്ണുത കാണുന്ന ഒരു സമൂഹത്തിന്റെ നിലപാടിനെ വെറുക്കുന്നത് സ്വാഭാവികമാണ്. അതിനെ മുസ്ലിം വിരുദ്ധത എന്നു മുദ്ര ചാര്‍ത്തുന്നതിനു മുമ്പ്, എന്തു കൊണ്ട് ഈ സമൂഹം ഇതുപോലെ നിസാര വിഷയങ്ങളില്‍ പോലും വൈകാരികമായി പ്രതികരിക്കുന്നു എന്നാണന്വേഷിക്കേണ്ടത്.

    ആ അന്വേഷണമാണ്, ഹമീദും കാരശ്ശേരിയും നടത്തുന്നത്. ഇ അന്വേഷണത്തെ അവഹേളിക്കുന്ന ബാബുരാജിനേപ്പോലുള്ളവരാണ്, ഈ സമൂഹത്തിന്റെ ശാപം.

    ReplyDelete
  5. >>>>ഏതു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാലും ഏത് ആശയത്തെ പ്രതിനിധാനം ചെയ്താലും ജൂതര്‍ ഒന്നാണെന്നും അവരെ എലികളായാണ് കാണേണ്ടതെന്നുമാണ് ഹിറ്റ്ലര്‍ പറഞ്ഞത്.<<<<

    മുസ്ലിങ്ങളേ സംബന്ധിച്ച് അതത്ര വലിയ കാര്യമാണോ?

    ഇതേ ജൂതര്‍ എലികളാണെന്നും കുരങ്ങന്‍മാരാണെന്നും മുസ്ലിം പ്രവാചകന്‍ മൊഹമ്മദും പറഞ്ഞിട്ടുണ്ടല്ലോ?

    അപ്പോള്‍ ഹിറ്റ്ലറും മൊഹമ്മദും ഒരേ ശ്രേണിയിലല്ലേ?

    മരിക്കുന്നതിനും മുന്നേ മൊഹമ്മദിന്റെ അവസാന പ്രാര്‍ത്ഥന ജൂതന്‍മാരെ ശപിക്കണമേ എന്നുമായിരുന്നു.

    ReplyDelete
  6. >>>നരേന്ദ്രമോഡിയെപ്പോലുള്ള അഴുകിയ ഹിന്ദുക്കള്‍ വാളു കൊണ്ടുള്ള ന്യൂനപക്ഷ ഹിംസയാണ് ആഘോഷിച്ചതെങ്കില്‍, ജനശക്തി വാരികയിലെ അഴുകിയ മാര്‍ക്സിസ്റ്റുകള്‍ വാക്കുകള്‍ കൊണ്ടുള്ള ന്യൂനപക്ഷ ഹിംസയെ ചോരമണക്കുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. <<<

    അഴുകിയ മനസില്‍ നിന്നും വരുന്ന അഴുകിയ വിലാപങ്ങള്‍ക്ക് ഉള്ള ഏറ്റവും നല്ല ഉദാഹരണമാണിത്.

    ജമായത്തേ ഇസ്ലാമിയെന്ന മത തീവ്രവാദ സംഘടനയുടെ യഥാര്‍ത്ഥ അജണ്ട തുറന്നു കാണിച്ചപ്പോള്‍ ബാബുരാജിന്റെ നിയന്ത്രണം വിടുന്നു. അഴുകിയ ഹിന്ദു എന്ന് ബാബുരജ് വിളിച്ച നരേന്ദ്ര മോഡിയെ ജമായത്തേ ഇസ്ലാമിയെ വിമര്‍ശിച്ചതിനേക്കാള്‍ നിശിതമായി ജനശക്തി വാരികയിലെ മാര്‍ക്സിസ്റ്റുകള്‍ വിമര്‍ശിച്ചിട്ടുണ്ട്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ നടക്കുന്ന ഹിന്ദുക്കളേപ്പോലെ തന്നെയാണ്, ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ നടക്കുന്ന മുസ്ലിങ്ങളും. ഇസ്ലാമിക രാഷ്ട്രം മഹത്തരമാണെന്നു കരുതാന്‍ ബാബുരാജിനാവകാശമുണ്ട്. രണ്ടിനെയും വിമര്‍ശിക്കാന്‍ ജനശക്തി വാരികയിലെ മാര്‍ക്സിസ്റ്റുകള്‍ക്കും സ്വാന്തന്ത്ര്യവുമുണ്ട്.

    ജമായത്തേ ഇസ്ലാമിക്കും മറ്റ് മുസ്ലിം തീവ്രവാദികള്‍ക്കും വേണ്ടി മാര്‍ക്സിസ്റ്റുകാരുടെ മേല്‍ കുതിര കയറുന്ന ബാബുരാജൊക്കെ മറക്കുന്ന ഒരു സത്യമുണ്ട്. മാര്‍ക്സിസ്റ്റുകാര്‍ക്ക് വേരോട്ടമുള്ള ഇടങ്ങളിലേ നരേന്ദ്ര മോഡിയുടെ ഹിന്ദുത്വക്ക് കടന്നു കയറാന്‍ സാധിക്കാത്തതുള്ളു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മോഡി ബ്രാണ്ട് ഹിന്ദുത്വ വേരുപിടിക്കാത്തതിന്റെ കാരണം ബാബുരാജ് വിടുപണി ചെയ്യുന്ന ജമായത്തേ ഇസ്ലാമിയല്ല.

    ReplyDelete
  7. ഇടക്കൊന്ന് പിറകോട്ട് നോക്കുന്നത് നല്ലതായിരിക്കും...

    <<< ഇവിടെ കാണാം

    ReplyDelete
  8. മുസ്ലിങ്ങള്‍ക്കെതിരെ പൊതുവികാരം ഉണ്ടാകുന്നത് സയനിസ്റ്റു ഫാഷിസ്റ്റുകല്‍ ലോകത്തുടനീളം അഴിച്ചുവിട്ട ഇസ്ലാമോഫോബിയ കാരണമാണ്. ഇത് കേരളത്തിന്റെ സ്വന്തം അവസ്ഥയല്ല, മുസ്ലിങ്ങള്‍ എവിടെയൊക്കെ അവരുടെ സ്വത്വം ഉയര്തിപ്പിടിക്കുന്നുവോ അവിടെ എല്ലാം ഇത്തരം "മതേതര" വാദികള്‍ പൊന്തിവരാറുണ്ട്. അതിനു മീഡിയ പ്രോത്സാഹനവും ലഭിക്കുന്നു.
    മുസ്ലിം പേരുകളില്‍ ഇസ്ലാമിനെ കുറ്റം പറയുന്നത് മീഡിയ പുബ്ലിസിട്യ്ക്ക് അംഗീകാരം ആണ്. ഒന്നുകില്‍ കാരസ്സെരിയും ഹമീദും തങ്ങള്‍ 916 മുസ്ലിംകള്‍ അല്ലെന്നു ദൈര്യതോടെ പറയുക, അല്ലെങ്ങില്‍ തങ്ങള്‍ മദ്യ‌ കുടിക്കുന്ന, {ഹമീദ് ഇടയ്ക്കു മുജാഹിദ് (സലഫി BinLaden theory) പള്ളികളില്‍ പ്രാതന്ക്ക് പോകുന്ന, മകളെ ശരീത് അനുസരിച്ച് നിക്കഹ് ചെയ്തു വിടുന്നു. !!! മകനോട്‌ ഷ്ട്രീടനം വാഗിപ്പിച്ചു കല്യാണം കഴിപ്പിക്കുന്നു. തുക കുറഞ്ഞതില്‍ സ്ത്രീ പീഡനവും !!!} ഇവരൊക്കെ ശരാശരി മുസ്ലിംകള്‍ തന്നെ ആണ്. പിന്നെ നമുക്ക് കിട്ടണം പണം.

    ReplyDelete
  9. orupad prashnangalund ivide.onnaamathyi svarnna parambaryathinte dushippukal perunna keraleeya saamskarika manasil keezhaala muslim aavishkarangal vallatha aparichitha bhaavathilaanu veekshikkapedunath.a aavishkarangal raashtreeyamakumpo a aparichitha bhavam kooduthal himsaathmakamavum.ennal ithu thirichariyathirikuka enanth 'secular muslim'inte adayaalamanu!ath thanneyanu chendhamangaloor/kaarasheri visha dvayam nirvahikkunnathum..

    ReplyDelete
  10. കാളിദാസൻ:“ജൂതര് എലികളാണെന്നും കുരങ്ങന്മാരാണെന്നും മുസ്ലിം പ്രവാചകന് മൊഹമ്മദും പറഞ്ഞിട്ടുണ്ടല്ലോ?”
    ഷെൽജ:അറബികളുടെ ഐതിഹ്യമാലകളിലോ ആയിരത്തൊന്നുരാവടക്കമുള്ള അറബിക്കഥകളിൽ പോലുമോ ഇല്ലാത്ത പുതിയ ഹദീസാണല്ലോ കാളിദാസാ.അതോ അറേബിയൻ മുത്തശ്ശിക്കഥകളിൽ പൊടിപ്പും തൊങ്ങലും
    ചേർത്ത നിർമ്മാണം പൂർത്തിയാകാത്ത ജമ്പർ ഹദീസു വല്ലതുമാണോ?യുക്തിവധ യൂണിവേഴ്സിറ്റിയിലെ ജമ്പർ ഹദീസ്?അറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാണേ?

    ReplyDelete
  11. കാളിദാസൻ:“മൊഹമ്മദ് എന്നു പേരുള്ള ഒരു സാങ്കല്പ്പിക കഥാപാത്രം മുസ്ലിം പ്രവാചകനാണെന്നു ശഠിച്ച് പ്രവാചനിന്ദ അരോപിക്കുന്നവരെ ചിന്താശേഷിയുള്ള പൊതു സമൂഹം സംശയത്തോടെയേ വീക്ഷിക്കൂ.”
    ഷെൽജ:നമ്മുടെയാരുടെയെങ്കിലും നാട്ടിൽ മാന്യനും മാത്ര് കാവ്യക്തിത്വവുമായി വലിയൊരുവിഭാഗം നാട്ടുകാർ സ്നേഹിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന നമ്മുടെയാരുടെയെങ്കിലും പിതാമഹന്റെപേരിൽ പേരിൽ ആരെങ്കിലുമൊരാൾ അധിക്ഷേപങ്ങളെഴുതി അതിനു ‘വിശേഷണചിഹ്ന’ങ്ങളിടാൻ നമ്മുടെ മക്കളെത്തന്നെ
    അയാൾ പരീക്ഷയെന്ന നിർബ്ബന്ധിതാവസ്ഥയിലാക്കുന്നത് മര്യാദയാണോ? വരുംതലമുറക്കുകൂടി നന്മയാകുംവിധം സൽകർമ്മാധിഷ്ഠിതപരിശീലനം കൊടുത്തു ഉത്തമഭാവിപൌരന്മാരെ വാർത്തെടുക്കാൻ ബാദ്ധ്യസ്ഥനായ അക്കാഡമിക്കലി ഉയർന്ന ബിരുദങ്ങളുള്ള ഒരു
    പ്രൊഫസറിൽ വിശ്വാസമർപ്പിച്ചു നാം ഏല്പിച്ച നമ്മുടെ കുട്ടികളെക്കൊണ്ട് അന്യാധിക്ഷേപവചനങ്ങൾക്കുപോലും വിശേഷണഛിഹ്നങ്ങളിടാൻ പരീക്ഷിക്കുന്നതിനു നാമാരെങ്കിലും അനുവദിക്കുമോ?പിന്നെയല്ലേ സ്വന്തം പിതാമഹനെപ്പറ്റി? അപ്പോൾ, നൂറുകണക്കിനു കോടി മുസ്ലിംകൾ അവരുടെ ജീവനേക്കാൾ സ്നേഹിച്ചാദരിക്കുന്ന ദൈവത്തേയും ദൈവദൂതനേയും അധിക്ഷേപിക്കുന്ന ദൈവനിന്ദാവാചകങ്ങൾക്കു ‘വിശേഷണഛിഹ്ന‘ങ്ങളിടുക എന്ന പാപപരീക്ഷക്കു നിർബന്ധിതാവസ്ഥ സ്ര് ഷ്ടിച്ചാലോ?
    ദൈവനിന്ദാവചനങ്ങൾക്കു ‘ചിഹ്ന’ങ്ങളിടുന്നത് ജീവിതത്തിലും,മരണാനന്തരവും ശിക്ഷാർഹമാണെന്നു വിശ്വസിക്കുന്ന അനേകടികളിൽ ആരെങ്കിലും ഒരാൾക്കു പോലും ചെയ്യാവുന്ന പ്രസ്തുത
    സാഹചര്യ പ്രകോപനങ്ങൾ കൊണ്ടു സഹികെട്ട
    അക്ഷമയുടെ പെട്ടെന്നുള്ളപ്രതികരണമായൊരു പ്രാദേശികസംഭവം മാത്രമാണിതെന്നല്ലേ
    മനുഷ്യബുദ്ധിയുള്ളവർ വിലയിരുത്തുക. പ്രൊഫസർ ജോസഫിന്റെ മനോവികാരപ്രകടങ്ങൾക്കുഅദ്ധ്യാപനാവിഷ്കാരാഭിപ്രായ സ്വാതന്ത്ര്യപരീക്ഷണങ്ങൾക്കു നെറ്റും,മീഡിയാകളുമടക്കം
    എളുപ്പം ലഭ്യമാകുന്ന മറ്റെന്തെല്ലാം സാദ്ധ്യതകളുണ്ടായിട്ടും അതൊന്നും മതിയാകാതെ സർക്കാർ ശമ്പളത്തിൽ ഭാവിപൌരന്മാരിൽതന്നെ മനഃപ്പൂർവ്വം അതിനീചമായ പരീക്ഷണം അടിച്ചേല്പിച്ചതാണീ അനിഷ്ട സംഭവങ്ങളുടെയെല്ലാം അടിസ്ഥാനകാരണമെന്നതല്ലേ സത്യം.

    ReplyDelete
  12. അയാളുണ്ടാക്കിയ ദൈവനിന്ദാചോദ്യപേപ്പർ സംഭവത്തോടെ
    ആ വിദ്യാലയം മൊത്തത്തിൽ അപകീർത്തിപ്പെട്ടില്ലേ?
    അദ്ധ്യാപന പരിപാവനതയെത്തന്നെ കളങ്കപ്പെടുത്തി
    അദ്ധ്യാപക സമൂഹത്തിന്റെ മഹനീയതയെ അപമാനിക്കുകയല്ലേചെയ്തത്?ദൈവനിന്ദാവചനങ്ങൾക്കു വിശേഷണചിഹ്നങ്ങളിടുന്ന പരീക്ഷനടത്താൻ ഏതുസിലബസാണാവശ്യപ്പെടുന്നത്?ജോസഫല്ലാതെ ലോകത്തിലേതെങ്കിലും അദ്ധ്യാപകൻ ദൈവത്തെ ഇത്ര ഹീനമായ ഭാഷയിൽ സംസാരിക്കുന്നതായ ചോദ്യപേപ്പർ മറ്റേതെങ്കിലും വിദ്യാർത്ഥികളിൽ പരീക്ഷയിലൂടെ അടിച്ചേല്പിച്ചിട്ടുണ്ടോ?

    അതിനു വർഗ്ഗീയവുംരാഷ്ട്രീയവുമായ പകയുടെ പേരിൽ തോന്നിയവരെയെല്ലാം ജയിലിലിട്ടു ജാമ്യം
    തടസ്സപ്പെടുത്തുകയും ദൈവനിന്ദാചോദ്യപേപ്പറിലൂടെ പ്രകോപനങ്ങളുണ്ടാക്കിയ യദാർത്ഥകുറ്റവാളി പുറത്തിരുന്നു മീഡിയാകളിലൂടെയും മറ്റും ഇടക്കുംതലക്കും
    മാപ്പുകൊടുക്കലുകളും ന്യായീകരണപ്രസ്താവനകൾ കൊട്ടിഘോഷിക്കുന്നതും പ്രകോപകദൈവനിന്ദാ കുറ്റത്തെ വിമർശിക്കുന്നവരെയും തന്റെ തെറ്റുകാരണം വിമർശനങ്ങളേൽക്കേണ്ടിവന്ന വിദ്യാലയാധിക്ര് തരേയും ശകാരിക്കുന്നതും കാണുമ്പോൾ ഇനിവല്ലപുകിലുമുണ്ടാകുന്നതിനു മുമ്പിതിനു തടയിടാനാരെങ്കിലും കോടതിയെ സമീപിക്കേണ്ടി വരുമെന്നു തോന്നുന്നു.

    വണ്ടിസൈഡ് കൊടുക്കുന്നതിനിടെയുണ്ടായവാക്കു
    തർക്കത്തിനിടെ കൂടെയുള്ളവരിലൊരാൾ ജോസഫിന്റെ കയ്യിലിരിപ്പുകാരണംസ്വയരക്ഷക്കുകരുതിയ
    കൊടുവാളുമായിറങ്ങിയപ്പോൾ പിടിവലിയും മറ്റുമായി സംഭവിച്ചതാണെന്നും പറഞ്ഞു കേൾക്കുന്നു.
    സത്യം അവർക്കും ദൈവത്തിനുമറിയാം.

    ReplyDelete
  13. മുമ്പൊരദ്ധ്യാപകനെ വിദ്യാലയത്തിൽ കൊച്ചുകുട്ടികൾ ഭയന്നലമുറയിടുന്നതു വകവെക്കാതെ അവരുടെ കൺ മുന്നിലിട്ടു വെട്ടിമുറിച്ചുകൊന്നതടക്കം മാർക്സിസ്റ്റുകളും ആർ എസ് എസ്സുകാരും ചെയ്ത അനേകമനേകം അതിനിഷ്ഠൂര കൊലകൾ കണ്ട മാനസികാഘാതവും വിഭ്രാന്തിയും വിട്ടകലാതെ ഇന്നും മാനസീകകേന്ദ്രങ്ങളിലലയുന്നതിനിടയാക്കിയ രാഷ്ട്രീയഭീകരത ഇതിലും വലിയ രാജ്യദ്രോഹം തന്നെയല്ലേ?നിരവധി കുഞ്ഞുങ്ങളെ അനാഥരാക്കിയതും സഹോദരിമാരെ വിധവകളാക്കിയതും കുടുംബങ്ങളെ നാഥരില്ലാതാക്കിയതും പട്ടിണിയിലും തീരാദുരിതത്തിലുമാക്കി വ്ര് ദ്ധ മാതാപിതാക്കളെ പുഴുവരിച്ചുമരിക്കാനിടവരുത്തുന്നതുമായ ബോംബേറുഭീകരത രാജ്യദ്രോഹമല്ലേ?എന്നിട്ടെന്തേ ഒരൊറ്റ പാർട്ടി ഓഫീസും റെയ്ഡ് ചെയ്യുകയോ പാർട്ടീ നേതാക്കൾ ചോദ്യംചെയ്യപ്പെടുകയോ ചെയ്തില്ല.പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കുമെന്നാക്രോശിച്ചിട്ടും നടപടികളെടുത്തോ?ഈ നേതാക്കളാരുടെയെങ്കിലും വീട്ടിലെ പ്രസവത്തോടടുത്ത ഗർഭവൈഷമ്യത്തിൽ ക്ഷീണിച്ചവശരായ സ്ത്രീകളെ പിടിച്ചുവലിച്ചു തട്ടിത്താഴെയിട്ടോ? അമ്മമാരുടേയും പിഞ്ചുകുഞ്ഞുങ്ങളുടേയും മുന്നിലിട്ടു കൊന്നുകൂട്ടിയ ഓരോരോകൊടുംപാതകങ്ങൾക്കും പുതിയപുതിയ ന്യായീകരണങ്ങളും നിയമപ്പഴുതുകളുമൊരുക്കിയ നേതാക്കൾ ഇന്ന് ഭരണാധികാരികളായിരിക്കെ തികച്ചും പ്രകോപനകരമായൊരദ്ധ്യാപന ദുരുപയോഗത്തിന്റെ പേരിലുള്ള കൈവെട്ടിപ്പരിക്കേല്പിക്കലിനെ വ്യാപകമായ പ്രകോപകറെയ്ഡുകളും മാറ്റിമറിച്ചുവലുതാക്കുന്നപ്രതിപ്പട്ടികയും മാധ്യമഭീകരവിഷപ്രചാരണങ്ങളും മേമ്പൊടിയാക്കി രാജ്യദ്രോഹക്കുറ്റമാക്കാൻ കിണഞ്ഞുശ്രമിക്കുന്നതു രാഷ്ട്രീയകുടിലതയല്ലേ? പൊതുജനങ്ങളെ ബോദ്ധ്യമാക്കാവുന്ന യാതൊരുതെളിവും വസ്തുതയും നിരത്താതെ സംഭവങ്ങളുമായി യാതൊരുബന്ധവുമില്ലാത്ത തികച്ചും നിയമപരമായും ജനാധിപത്യമര്യാദകളോടെയും പ്രവർത്തിക്കുന്ന സാമൂഹ്യരാഷ്ട്രീയ സംഘടനകളിൽ രാജ്യദ്രോഹഭീകരമുദ്രചാർത്തി നിരോധിക്കാൻ അധികാരസൌകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് ചിലസംഘടനകളുടെ പേരും പറഞ്ഞു ഒരുസമൂഹത്തെത്തന്നെ മൊത്തമായും ഒറ്റപ്പെടുത്തിശണ്ഡീകരിക്കാനുള്ള അത്യന്തംഅപകടകരമായ അനന്തരദുഷ്ഫലങ്ങൾക്കിടയാക്കാവുന്ന രാഷ്ട്രീയഭീകരതയാണെന്നു നല്ലൊരുവിഭാഗം ജനങ്ങൾ ആശങ്കപ്പെടുന്നു.

    ReplyDelete
  14. കാളിദാസൻ:“വി എസ് അച്യുതാനന്ദന് കേരളീയ പൊതുബോധത്തിനു പ്രിയപ്പെട്ടവനാകുന്നതും ഇതേ സത്യം വിളിച്ചു പറയുന്നതുകൊണ്ടാണ്.“
    ഷെൽജ:റ്റാറ്റ കണ്ണുരുട്ടിയപ്പോൾ വാലും ചുരുട്ടി മൂന്നാറിൽ നിന്നോടിയവൻ അച്ചുതാനന്ദൻ.
    സ്ത്രീപീഢകരെ തുറുങ്കിലടക്കുമെന്നു പെണ്ണുങ്ങളെ പറഞ്ഞുപറ്റിച്ചു മുഖ്യമന്ത്രിയായവൻ അച്ചിതാനന്ദൻ.
    കേരളത്തെ മുസ്ലിം രാജ്യമെന്നപത്രസമ്മേളനം നടത്തിയതിന്റെ വസ്തുതയും വിശദീകരണവും ചോദിച്ചദേശീയമാദ്യമങ്ങളോട് ഉരുണ്ട്കളിച്ചൊഴിഞ്ഞുമാറിയവൻ അച്ചദാനന്ദൻ.
    മലബാർ അധഃസ്ഥിതന്റെ മാന്യവിജയം കാണാതെ കെറുപറയുമ്പോൾ പരീക്ഷയെഴുതാതെതന്നെ ഉന്നതറാങ്കുകാരാകുന്ന മാനംവിട്ടസവർണ്ണവിജയങ്ങൾ കണ്ടിട്ടും മിണ്ടാത്തവൻ അചുതാനന്ദൻ.
    ആയിരമായിരം അധഃസ്ഥിത അവകാശങ്ങൾ സവർണ്ണർ കൊള്ളയടിച്ചനുഭവിക്കുമ്പോഴും അഭിലാഷ് ജയപ്രകാശ് തുടങ്ങിയ ഏതാനും ഏഴാം കൂലി ഏജന്റുപുള്ളസവർണ്ണരിൽ മാത്രം കേസൊതുക്കുന്നവൻ അഛെദാനന്ദൻ.

    ReplyDelete
  15. >>>>>>ഹമീദും കാരശേരിയും നമ്മുടെ സര്വശക്തമായ പൊതുബോധത്തിനു പ്രിയപ്പെട്ടവരാകുന്നത് ‘മുസ്ളീമുകളെ വെറുക്കുന്ന മുസ്ളീമുക’ള് എന്ന നിലയിലാണ്. .<<<<<
    കാളിദാസൻ:മുസ്ലിങ്ങള് ഇസ്ലാമിന്റെ പേരില് ചെയ്യുന്ന അക്രമങ്ങളും, ഭീകരതകളും, വൃത്തികേടുകളും അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുക മാത്രമേ ഹമീദും കാരശ്ശേരിയും ചെയ്യുന്നുള്ളു.
    ഷെൽജ:അതുകൊണ്ടാകണം കള്ളും പെണ്ണും കച്ചവടം ചെയ്യുന്ന വെള്ളാക്കാരന്റേയും അറബിയുടേയും സ്ഥപനങ്ങളിൽ മാത്രം ഇവന്മാരുടെ മക്കളുടേയും ബന്ധുക്കളുടേയും ജോലി നിലനിൽക്കുന്നത്.

    ReplyDelete
  16. പ്രൊഫസർ ജോസഫിന്റെ മനോവികാരപ്രകടങ്ങൾക്കും,അദ്ധ്യാപനാവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യപരീക്ഷണങ്ങൾക്കും നെറ്റും,മീഡിയാകളുമടക്കം എളുപ്പം ലഭ്യമാകുന്ന മറ്റെന്തെല്ലാം സാദ്ധ്യതകളുണ്ടായിട്ടും അതൊന്നും മതിയാകാതെ സർക്കാർ ശമ്പളത്തിൽ ഭാവിപൌരന്മാരിൽതന്നെ മനഃപ്പൂർവ്വം അതിനീചമായ പരീക്ഷണം അടിച്ചേല്പിച്ചതാണീ അനിഷ്ട സംഭവങ്ങളുടെയെല്ലാം അടിസ്ഥാനകാരണമെന്നതല്ലേ സത്യം.അയാളുണ്ടാക്കിയ ദൈവനിന്ദാചോദ്യപേപ്പർ സംഭവത്തോടെ ആ വിദ്യാലയം മൊത്തത്തിൽ അപകീർത്തിപ്പെട്ടില്ലേ?അദ്ധ്യാപന പരിപാവനതയെത്തന്നെ കളങ്കപ്പെടുത്തി അദ്ധ്യാപക സമൂഹത്തിന്റെ മഹനീയതയെ ജോസഫ് അപമാനിക്കുകയല്ലേചെയ്തത്?ദൈവനിന്ദാവചനങ്ങൾക്കു വിശേഷണചിഹ്നങ്ങളിടുന്ന പരീക്ഷനടത്താൻ ഏതുസിലബസാണാവശ്യപ്പെടുന്നത്?ദൈവം മനുഷ്യനെ “നായേ”,“എടാ” എന്ന് വിളിക്കുന്ന ഗദ്യാഭാഗങ്ങളും,ചിഹ്നനിർദ്ദേശങ്ങളും ലോകത്തിലേതു പാഠ്യപദ്ധതിയിലാണുള്ളത്? ജോസഫല്ലാതെ ലോകത്തിലേതെങ്കിലും അദ്ധ്യാപകൻ ദൈവത്തെ ഇത്ര ഹീനമായ ഭാഷയിൽ സംസാരിക്കുന്നതായ ചോദ്യപേപ്പർ നിർമ്മിച്ചു വിദ്യാർത്ഥികളിൽ പരീക്ഷയിലൂടെ അടിച്ചേല്പിച്ചിട്ടുണ്ടോ?
    വണ്ടിസൈഡ് കൊടുക്കുന്നതിനിടെയുണ്ടായവാക്കുതർക്കത്തിനിടെ കൂടെയുള്ളവരിലൊരാൾ ജോസഫിന്റെ കയ്യിലിരിപ്പുകാരണംസ്വയരക്ഷക്കുകരുതിയകൊടുവാളുമായിറങ്ങിയപ്പോൾ പിടിവലിയും മറ്റുമായി സംഭവിച്ചതാണെന്നും പറഞ്ഞു കേൾക്കുന്നു.സത്യം അവർക്കും ദൈവത്തിനുമറിയാം.

    ReplyDelete